തൊഴിലന്വേഷകർക്ക് സന്തോഷവാർത്ത...! ഗൾഫ് തൊഴിൽ മേഖല ഉണരുന്നു സൗദിയിലും യു.എ.ഇയിലും തൊഴിലവസരങ്ങള്‍ വര്‍ധിക്കും
ഗൾഫ് മേഖലകളിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് ഇത് തീർച്ചയായും സന്തോഷം നൽകുന്ന ഒരു വാർത്തയാണ് സൗദിയിലും യു.എ.ഇയിലും ഈ വര്‍ഷം തൊഴിലവസരങ്ങള്‍ വൻ തോതില്‍ വര്‍ധിക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റൽ പരിവർത്തനം തൊഴിലവസര ങ്ങൾ വർധിക്കാൻ കാരണമായി. 2023 ലെ തൊഴില്‍ വിപണിയില്‍ സൗദി അറേബ്യയില്‍ മുന്‍തൂക്കം വ്യവസായ മേഖലക്കായിരിക്കും.
നിയോം പോലുള്ള വന്‍കിട പദ്ധതികള്‍ നിലവില്‍ വരുന്നതിനാലും നിരവധി ആഗോള കമ്പനികള്‍ സൗദിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുന്നതിനാലും വ്യവസായ മേഖല വലിയ തോതില്‍ പുഷ്ടിപ്പെടുമെവന്നാണ് റിക്രൂട്ട്‌മെന്റ് സ്‌പെഷലിസ്റ്റകളായ ഹേയ്‌സ് പറയുന്നത്. മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്‌സ് മേഖലകളില്‍ കാര്യമായ തോതില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സൗദികള്‍ക്കും വിദേശികള്‍ക്കും തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ട്.
20 മുതല്‍ 30 ശതമാനം വരെ ശമ്പള വര്‍ധനയും 2023 ല്‍ പ്രതീക്ഷിക്കാമെന്ന് ഹേയ്‌സ് പറയുന്നു. അറബ് ലോകത്തെ ഏറ്റവും മികച്ച സാമ്പത്തികവ്യവസ്ഥയായ സൗദി അറേബ്യ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരു ട്രില്യന്‍ ഡോളറിന്റെ പുതിയ പ്രോജക്ടുകളാണ് കൊണ്ടുവന്നത്. ഇതാകട്ടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സൗദിവത്കരണത്തിന് മികച്ച പ്രാധാന്യമുള്ളതിനാല്‍ തദ്ദേശ പ്രതിഭകള്‍ക്ക് തന്നെയാണ് തൊഴില്‍ വിപണിയില്‍ മുന്‍തൂക്കമെങ്കിലും വിദേശികള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.
സെയില്‍സ്, ടെക്‌നോളജി, പരിസ്ഥിതി, മാനവശേഷി തുടങ്ങിയ മേഖലകളിൽ ഈ വർഷം സൗദിയിലും, യു.എ.ഇയിലും തൊഴിലവസരങ്ങൾ വൻ തോതിൽ വർധിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രോഗ്രാമര്‍, സെയില്‍സ്മാന്‍, പരിസ്ഥിതി മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് എന്നീ തൊഴിലുകളില്‍ വലിയ വളര്‍ച്ചയുണ്ടാകും. സൗദിയില്‍ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തുന്ന പത്തു തൊഴിലുകളില്‍ നാലെണ്ണവും സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലിസിസ്, പ്രോഗ്രാം ഡെവലപ്‌മെന്റ് എന്നീ മേഖലകളിലായിരിക്കും.
പരിസ്ഥിതി മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, പ്രോഗ്രാമര്‍, സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ അനലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി മാനേജര്‍, ഡെന്റല്‍ അസിസ്റ്റന്റ്, ഡാറ്റ സയന്റിസ്റ്റ്, കോണ്‍ട്രാക്ട് സ്‌പെഷ്യലിസ്റ്റ്, സെക്യൂരിറ്റി ഗാര്‍ഡ്, ടാലന്റ് റിക്രൂട്ട്‌മെന്റ് സ്‌പെഷ്യലിസ്റ്റ് എന്നീ തൊഴിലുകളിലാണ് സൗദിയില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തുക. സെയില്‍സ്മാന്‍, ഫയല്‍ ഡെലിഗേറ്റ്, പ്രോഗ്രാമര്‍, ടെലിസെയില്‍സ് സ്‌പെഷ്യലിസ്റ്റ്, റിയല്‍ എസ്റ്റേറ്റ് ഏജന്റ്, സ്ട്രിംഗ് ഡാറ്റ ഡെവലപ്പര്‍, മെക്കാനിക്കല്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍, ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ്, കസ്റ്റമര്‍ സക്‌സസ് മാനേജര്‍ എന്നീ തൊഴില്‍ മേഖലകളില്‍ യു.എ.ഇയിലും വലിയ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
യു.എ.ഇയില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തുന്ന പത്തു പ്രധാന തൊഴിലുകളില്‍ മൂന്നെണ്ണം പ്രോഗ്രാം ഡെവലപ്‌മെന്റ് മേഖലയിലായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സാങ്കേതിക മേഖലയിലെ തൊഴിലവസരങ്ങളിൽ സൗദിയിലും യു.എ.ഇയിലും ദൃശ്യമാകുന്ന ഈ വർധനവിന് കാരണം, ഇരു രാജ്യങ്ങളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റല്‍ പരിവര്‍ത്തനമാണ്. കൂടാതെ ഡാറ്റയിലും ഓട്ടോമേഷനിലും വര്‍ധിച്ചവരുന്ന താല്‍പര്യവും ഈ രംഗത്തെ തൊഴിൽ സാധ്യതകൾ വർധിക്കാൻ കാരണമാകുന്നതായി റിപ്പോർട്ട് വിശദീകരിക്കുന്നു.
സാങ്കേതിക മേഖലയില്‍ തൊഴിലവസരങ്ങളിലെ വര്‍ധന സൗദിയിലും യു.എ.ഇയിലും ഉള്ള ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ തോതും ഡാറ്റയിലും ഓട്ടോമേഷനിലും വര്‍ധിച്ചവരുന്ന താല്‍പര്യവും തൊഴിലവസരങ്ങൾ ഇരട്ടി ആകുമെന്ന് തീർച്ച .. അപ്പോൾ ഇനിയും ഗൾഫ് മേഖലകളിൽ കേരളത്തിൽ നിന്ന് ഉൾപ്പടെയുവർക്ക് ധാരാളം അവസരങ്ങൾ വീണ്ടും ഉണ്ടാകും .
https://www.facebook.com/Malayalivartha