ഇന്റർവ്യൂ മാത്രം...! ഐ.എസ്.ആർ.ഒ യില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാം, 100 ഒഴിവുകൾ, അപേക്ഷ ഫീസ് ഇല്ല
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ISRO യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ISRO Propulsion Complex ഇപ്പോള്‍ Graduate / Technician / Trade Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി ,ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Graduate/Technician/Trade Apprentices തസ്തികകളിലായി മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം.
കേരളത്തില്‍ ഉള്ളവര്‍ക്ക് പരീക്ഷ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് 2023 ഫെബ്രുവരി 11 നു നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
Graduate Apprentice...
Mechanical Engineering ,Electronics Engineering, Electrical Engineering, Civil Engineering,Instrumentation Engineering, Chemical Engineering, Computer Science Engineering , Library Science, Technician Apprentice, Mechanical Engineering Electronics Engineering, Electrical Engineering, Civil Engineering, Chemical Engineering,
Non engineering graduates (B.A, B.Sc, B.Com) തുടങ്ങി എല്ലാവർക്കും. 11.02.2023 ന് 9:00 മണിമുതൽ 12:00 വരെയാണ് ഇന്റർവ്യൂ ഉണ്ടായിരിക്കുന്നത് .Rs.9,000/- രൂപയാണ് ശമ്പളം. ISRO Propulsion Complex (IPRC) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ്. ഗ്രേഡ് അപ്പ്രെന്റിസ് വിഭാഗത്തിൽ Mechanical Engineering 10 , Electronics Engineering 10 ,Electrical Engineering 05, Civil Engineering,04, Instrumentation Engineering 02, Chemical Engineering 02,Computer Science Engineering 05,Library Science 03,
Technician Apprentice വിഭാഗത്തിൽ Mechanical Engineering 15 ,Electronics Engineering 10, Electrical Engineering 10, Civil Engineering05 ,chemical Engineering 04, എന്നിങ്ങനെയും Graduate Apprentice (Non Engineering) വിഭാഗത്തിൽ Non engineering graduates (B.A, B.Sc, B.Com) വിഭാഗത്തിൽ ഉള്ളവർക്ക് 15 എന്നിങ്ങനെയാണ് 100 ഒഴിവുകൾ ഉള്ളത്. Mechanical Engineering വിഭാഗത്തിലേക്ക് 28 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.ബാക്കി എല്ലാ കാറ്റഗറിയിലേയ്ക്കും 35 വയസ്സുവരെ അപേക്ഷിക്കാവുന്നതാണ് .പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
അപേക്ഷിക്കുന്നതിനു വേണ്ട വിദ്യാഭ്യാസ യോഗ്യത ഇങ്ങനെ ആണ്
1. Mechanical Engineering , Electronics Engineering ,Electrical Engineering, Civil Engineering , Instrumentation Engineering , Chemical Engineering , Computer Science Engineering, – എന്നീ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലുള്ള First Class Bachelor’s Degree in Engineering/Technology ആണ് യോഗ്യത
Library Science വിഭാഗത്തിൽ First Class Bachelor’s Degree (in Arts/ Science/ Commerce) കൂടാതെ First Class Degree in Library Science/ Library & Information Science.
Technician Apprentice വിഭാഗത്തിൽ Mechanical Engineering, lectronics Engineering , Electrical Engineering , Civil Engineering, Chemical Engineering തസ്തികകളിലേയ്ക്ക് First Class Diploma in Engineering/Technology ആണ് യോഗ്യത
Non engineering graduates (B.A, B.Sc, B.Com)വിഭാഗത്തിൽ First Class Arts/Science/Commerce ൽബിരുദമാണ് യോഗ്യത. 2020, 2021, 2022 വർഷങ്ങളിൽ എഞ്ചിനീയറിംഗിലോ നോൺ എഞ്ചിനീയറിംഗിലോ ഡിപ്ലോമ / ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പ് എന്നീ പരിശീലന തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ
ISRO Propulsion Complex (IPRC) വിവിധ Graduate / Technician / Trade Apprentices ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ISRO Propulsion Complex (IPRC), Mahendragiri, Tirunelveli District, Tamil Nadu നേരിട്ട് എത്തി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അപേക്ഷകർ സാധുവായ ഒരു ഫോട്ടോ ഐഡിയും ആധാർ, ഇലക്ടറൽ ഐഡി എന്നിവയോ കൈവശം വയ്ക്കണം, മുതലായവ, അതില്ലാതെ അവരെ IPRC കാമ്പസിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.
തപാൽ/കൊറിയർ വഴിയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ അയക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല ടെക്നീഷ്യൻ / ഗ്രാജ്വേറ്റ് അപ്രന്റീസുകൾക്ക് മുകളിൽ ഉദ്ധരിച്ച വിദ്യാഭ്യാസ യോഗ്യതകൾ AICTE/UGC അംഗീകരിച്ച ഒരു യൂണിവേഴ്സിറ്റി/ബോർഡിൽ നിന്ന് നേടിയിരിക്കണം. 2020, 2021, 2022 വർഷങ്ങളിൽ എഞ്ചിനീയറിംഗിലോ നോൺ എഞ്ചിനീയറിംഗിലോ ഡിപ്ലോമ /ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പ് എന്നീ പരിശീലന തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.
https://www.facebook.com/Malayalivartha