നല്ല ജോലി, മികച്ച ശമ്പളം എന്നിവ സ്വന്തമാക്കാം...! ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 15 ന് മുൻപ് ഈ ജോലികൾക്ക് അപേക്ഷിക്കാം
കേന്ദ്ര സർക്കാരിന് കീഴിൽ കസ്റ്റംസ് വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Central Board of Indirect Taxes and Customs (CBIC) ഇപ്പോൾ Tax Assistant, Stenographer (Grade-II), Havaldar and Canteen Attendant തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥിളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ സ്പോര്ട്സ് ഇനങ്ങളിൽ കഴിവ് തെളിയിച്ച ആളുകൾക്ക് ആണ് അപേക്ഷിക്കാൻ അവസരം ഉള്ളത്.
Tax Assistant, Stenographer (Grade-II), Havaldar and Canteen Attendant പോസ്റ്റുകളിലായി മൊത്തം 8 ഒഴിവുകളിലേക്ക് തപാൽ വഴി അപേക്ഷിക്കാം.നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാർ ടാക്സ് വകുപ്പിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാൽ വഴി 2023 ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തിയതിക്ക് നില്ക്കാതെ ഇപ്പോൾ തന്നെ അപേക്ഷിക്കുക. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക https://www.cbic.gov.in. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്.
നിയമ ബിരുദധാരികൾക്ക് കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. ജെഎജി എൻട്രി സ്‌കീം 31–ാം ഷോർട് സർവീസ് കമ്മിഷൻഡ് (എൻട്രി)–ഒക്ടോബർ 2023 കോഴ്‌സിലാണ് അവസരം. അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. ജഡ്‌ജ്, അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം.
ഒഴിവ്: 9 (പുരുഷൻ–6, സ്‌ത്രീ–3) ∙പ്രായം: 2023 ജൂലൈ ഒന്നിന് 21–27. യോഗ്യത: 55% മാർക്കോടെ എൽഎൽബി ബിരുദം (3 വർഷം/5 വർഷം). ക്ലാറ്റ് പിജി സ്കോർ നിർബന്ധം. അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് റജിസ്‌ട്രേഷനു യോഗ്യത നേടിയിരിക്കണം. തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്‌എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്. ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ച പരിശീലനം നൽകും.
പ്രതിരോധ വകുപ്പിന്റെ കീഴില് DRDOയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കും സുവർണാവസരം. Advanced Centre for Energetic Material (DRDO ACEM) ഇപ്പോൽ Graduate Apprentice (BE/ B. Tech) and Technician Apprentice (Diploma) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായഉദ്യോഗാര്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ ഡിഗ്രി , ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് Graduate Apprentice (BE/ B. Tech) and Technician Apprentice (Diploma) പോസ്റ്റുകളിലായി മൊത്തം 27 ഒഴിവുകളിലേക്ക് ഓൺലൈൻ ആയി മെയിൽ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സര്ക്കാര് പ്രധിരോധ സ്ഥാപനമായ DRDO യില് ജോലി ആഗ്രഹിക്കുന്നവർക്കെല്ലാം ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് 2023 ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തിയതിക്ക് നില്ക്കാതെ ഇപ്പോൾ തന്നെ അപേക്ഷിക്കുക.
https://www.facebook.com/Malayalivartha