നികുതി വരുമാന സ്രോതസ്സിൽ നിന്ന് കുറയ്ക്കുന്ന നികുതിയാണ് TDS... ആദായനികുതി നിയമമനുസരിച്ച് ടിഡിഎസ് നേരിട്ടുള്ള നികുതിയും അഡ്വാൻസ് ടാക്സുമാണ്... നികുതിദായകൻ അത് ആദായനികുതി വകുപ്പിൽ അടയ്‌ക്കേണ്ടതാണ്....
ബാങ്ക് നിക്ഷേപങ്ങള്‍ നടത്തുന്നവർക്കെ ല്ലാം സ്രോതസില്‍ നിന്നുള്ള നികുതി അഥവാ ടിഡിഎസിനെ പറ്റി അറിയാവുന്നതുമാണ് . . നികുതി പിരിച്ചെടുക്കല്‍ എളുപ്പമാക്കാനാണ് ആദായ നികുതി വകുപ്പ് ടിഡിഎസ് അവതരിപ്പിച്ചത്. വരുമാനം നിശ്ചിത പരിധി കടന്നാല്‍ നിക്ഷേപമുള്ള സ്ഥാപനം ടിഡിഎസ് ഈടാക്കി ആദായ നികുതി വകുപ്പിലേക്ക് അടയ്ക്കുകയാണ് ചെയ്യുന്നത്.
ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുന്നവരാണെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കാതെ നിക്ഷേപിക്കുമ്പോള്‍, ആദായ നികുതി അടയ്‌ക്കേണ്ടവരല്ലെങ്കിലും വരുമാനത്തിലെ നല്ലൊരു തുക നികുതിയായി നല്‍കേണ്ടി വരും. ഇത് ഒഴിവാക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്
ബാങ്ക് സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം സാമ്പത്തിക വര്‍ഷത്തില്‍ 40,000 രൂപയില്‍ കൂടുതലാണെങ്കില്‍ ബാങ്ക് 10 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. 60 വയസ് കഴിഞ്ഞ നിക്ഷേപകരാണെങ്കില്‍ 50,000 രൂപയാണ് പരിധി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണെങ്കില്‍ 5,000 രൂപയാണ് പരിധി.
ബാങ്ക് നിക്ഷേപങ്ങളുടെ പലിശ വരുമാനം കണക്കാക്കി ഇതിന് അനുസരിച്ച് ടിഡിഎസ് ഈടാക്കുക. എന്നാല്‍ പലിശ വരുമാനം അടക്കം നിങ്ങളുടെ വാര്‍ഷിക വരുമാനം ആദായ നികുതി പരിധിക്ക് താഴെ ആണെങ്കില്‍ ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാം
വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കവിയാത്തൊരാളാണെങ്കില്‍ നിക്ഷേപം ആരംഭിക്കുന്ന സമയത്ത് 15ജി ഫോം സമര്‍പ്പിക്കണം. മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ 15എച്ച് ഫോം ആണ് സമര്‍പ്പിക്കേണ്ടത്. ഇവ നിക്ഷേപകർ ബാങ്കില്‍ സമര്‍പ്പിക്കേണ്ട സെല്‍ഫ് ഡിക്ലറേഷന്‍ ഫോമുകളാണ്. ബാങ്കുകളുടെ വെബ്സൈറ്റുകളിൽ നിന്നും ആദായ നികുതി വെബ്സൈറ്റിൽ നിന്നും ഈ ഫോമുകൾ ഡൗൺലോഡ് ചെയ്യാനാകും.
ഇവ വെബ്സൈറ്റ് വഴി സമർപ്പിക്കാൻ വിവിധ ബാങ്കുകൾ സൗകര്യം ഒരുക്കുന്നുണ്ട്. 15ജി/ 15എച്ച് ഫോം സമർപ്പിക്കുന്ന സമയത്ത് പാൻ കാർഡ് വിശദാംശങ്ങൾ ബാങ്കിൽ നൽകണം . സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഫോം നല്‍കാൻ ശ്രദ്ധിക്കണം.
ഇന്ത്യൻ റസിഡന്റായിരുന്ന വ്യക്തികൾക്ക് മാത്രമാണ് 15ജി, 15എച്ച് ഫോമുകളുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ. പ്രവാസികൾക്ക് ഫോം സമർപ്പിക്കാൻ സാധിക്കില്ല. നികുതി ബാധകമായ വരുമാനം പൂജ്യമായ വ്യക്തിക്കും അടിസ്ഥാന ഇളവ് പരിധിയായ 2.50 ലക്ഷത്തേക്കാൾ കുറവ് പലിശ വരുമാനം നേടിയവർക്കും ഫോം സമർപ്പിക്കാം.
പാൻ കാർഡിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ പേരും പാൻ നമ്പറും രേഖപ്പെടുത്തുക. സാമ്പത്തിക വർഷമായി മുൻവർഷം തിരഞ്ഞെടുക്കണം. ശേഷം റസിഡന്റ് സ്റ്റാറ്റസ് രേഖപ്പെടുത്തുക. ഫോമില്‍ വിലാസം, ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ക്കുക. കഴിഞ്ഞ വര്‍ഷത്തെ നികുതി വിശദാംശങ്ങള്‍ സൂചിപ്പിക്കുക. ഫോം നൽകുന്ന സാമ്പത്തിക വർഷത്തെ പ്രതീക്ഷിക്കുന്ന വരുമാനം നൽകണം. അവസാനമായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിക്ഷേപം സംബന്ധിച്ച വിവരങ്ങളും നൽകണം.
15ജി, 15എച്ച് ഫോം സമർപ്പിച്ചില്ലെങ്കിൽ പലിശയിൽ നിന്ന് ബാങ്ക് ടിഡിഎസ് ഈടാക്കുകും. ഈ തുക തിരികെ ലഭിക്കാനായി ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. ബാങ്ക് ഒരിക്കൽ ടിഡിഎസ് ഈടാക്കി കഴിഞ്ഞാൽ ബാങ്കിൽ നിന്ന് റീഫണ്ട് ലഭിക്കില്ല. ഇതിനായി ഐടിആർ സമർപ്പിച്ച് ടിഡിഎസ് റീഫണ്ടിന് ക്ലെയി ചെയ്യണം..
രാജ്യത്ത് വിവിധ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപം സ്വീകരിക്കുന്നുണ്ട്.. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുമ്പോൾ സ്ഥാപനത്തിന്റെ ധനസ്ഥിതി അറിഞ്ഞു മാത്രം നിക്ഷേപിക്കുക . ബാങ്കുകളിൽ പൊതുവെ 7 ദിവസം മുതൽ 10 വർഷത്തേക്കാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. ലോക് ചെയ്യുന്ന സമയത്തെ പലിശ കാലാവധിയോളം ലഭിക്കുമെന്നതാണ് സ്ഥിര നിക്ഷേപത്തിന്റെ ഗുണം. ഉയർന്ന കാലാവധിക്ക് ലഭിക്കുന്ന പലിശയും കൂടുതലായിരിക്കും. ഉദാഹരണമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 7 ദിവസത്തേക്ക് 3 ശതമാനാമാണ് പലിശ.
ഷെഡ്യൂൾഡ് ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് റിസർവ് ബാങ്ക് സബ്സിഡറിയായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസ് പരിരക്ഷ ഉണ്ട് . ബാങ്ക് പാപ്പരാകുകയാണെങ്കിൽ 5 ലക്ഷം വരെയുള്ള നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഗ്യാരണ്ടി നൽകും. പലിശയും നിക്ഷേപവും അടക്കം 5 ലക്ഷം രൂപ വരെ തിരികെ ലഭിക്കും
1 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനവും 2 വർഷത്തേക്ക് 6.75 ശതമാനവും 5 വർഷത്തേക്ക് 6.25 ശതമാനവും പലിശ ലഭിക്കും. ഇതിനൊപ്പം ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപം വഴി നിശ്ചിത കാലത്തേക്ക് ഉയർന്ന പലിശ നൽകുന്നുണ്ട്. കാനറ ബാങ്ക് 400 ദിവസ എഫ്ഡിക്ക് 7.15 ശതമാനം പലിശ നൽകുന്നുണ്ട്.
സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം പൂർണമായും നികുതി വിധേയമാണ്. മൊത്തം വരുമാനത്തിനൊപ്പം ചേർത്ത് നികുതി നൽകേണ്ടി വരും. നികുതി അടയ്ക്കേണ്ട വരുമാനം ഇല്ലാത്തവരാണെങ്കിൽ നേരത്തെ പറഞ്ഞത് പോലെ 15ജി, 15എച്ച് ഫോം സമർപ്പിച്ചാൽ മതിയാകും. മുതിർന്ന പൗരന്മാരാണെങ്കിൽ 15എച്ച് ഫോമും 60 വയസിന് താഴെ പ്രായമുള്ളവരാണെങ്കിൽ 15ജി ഫോമും നൽകണം. അത് പോലെ തന്നെ പ്രധാനമാണ് സ്ഥിര നിക്ഷേപം നടത്തുമ്പോൾ നോമിനിയെ ചേർക്കണം എന്നുള്ളത്
അത് പോലെ പണപ്പെരുപ്പം 6 ശതമാനത്തിൽ നിൽക്കുമ്പോൾ 5.50 ശതമാനം പലിശയിൽ സ്ഥിര നിക്ഷേപമിടുന്നത് പണത്തിന്റെ മൂല്യം കുറയ്ക്കാൻ ഇടയാക്കും. ഇത് കയ്യിലെ പണം ഭാവിയില്‍ ആവശ്യത്തിന് തികയാത്ത അവസ്ഥയുണ്ടാക്കും. ഇക്കാര്യം പരിഗണിച്ച് വേണം സ്ഥിര നിക്ഷേപമിടാൻ.
കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കുന്നത്പരമാവധി ഒഴിവാക്കേണ്ടതാണ് . കോളബിൾ, നോൺ കോളബിൾ എന്നിങ്ങനെ 2 തരം സ്ഥിര നിക്ഷേപങ്ങൾ ലഭിക്കുന്നുണ്ട്.
നോൺ കോളബിൾ സ്ഥിര നിക്ഷേപങ്ങൾ കാലാവധിക്ക് മുൻപ് പിൻവലിക്കാൻ സാധിക്കില്ല. ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപങ്ങൾക്ക് 5 വർഷ ലോക്-ഇൻ പിരിയഡുണ്ട്. നിക്ഷേപങ്ങൾക്ക് നേരത്തെ പിൻവലിച്ചാൽ 1 ശതമാനം പിഴ ഈടാക്കും
https://www.facebook.com/Malayalivartha