പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാനുള്ള സമയം മാര്‍ച്ച് നാലിന് അവസാനിക്കും; കടുത്ത നടപടിയെന്ന് മുന്നറിയിപ്പ് അടുത്ത മാസം ആദ്യം മുതല്‍ തന്നെ ബഹ്റൈനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ ആരംഭിക്കുകയും നിയമലംഘകരെ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും നാടുകടത്തുകയും ചെയ്യുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
കൂടുതൽ കാര്യങ്ങൾ അറിയാം പ്രവാസി മലയാളിയുടെ ,,നിങ്ങൾ ഈ ചാനൽ ഇത് വരെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പ്ളീസ് സബ്സ്ക്രൈബ് ,കൂടുതൽ പ്രവാസി വാർത്തകൾ നിങ്ങളിലേക്ക് എത്രയും പെട്ടെന്ന് തന്നെ എത്തിച്ചേരാൻ ബെൽ ബട്ടൺ കൂടി ഒന്ന് പ്രസ് ചെയ്യൂ.. അത് പോലെത്തന്നെ പ്രവാസി വാർത്തകളും വിശേഷങ്ങളും ഞങ്ങളുമായി പങ്കു വെക്കൂ , വാർത്തകൾ പങ്കു അയക്കേണ്ട മെയിൽ id പ്രവാസി വിശേങ്ങൾ@ജിമെയിൽ.കോം
നിയമ വിധേയമായല്ലാതെ ഇപ്പോള്‍ ബഹ്റൈനില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികള്‍ മാര്‍ച്ച് നാലാം തീയ്യതിക്ക് മുമ്പ് തങ്ങളുടെ രേഖകള്‍ ശരിയാക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഫ്ലെക്സി പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ അത്തരം പെര്‍മിറ്റുകള്‍ ഉണ്ടായിരുന്നവരും തൊഴില്‍ രേഖകള്‍ ശരിയാക്കണം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവിലെ തൊഴില്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി രാജ്യത്തെ തൊഴില്‍ വിപണിയില്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ബഹ്റൈനില്‍ ഫ്ളെക്‌സി വര്‍ക്ക് പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം ആയത് . പ്രവാസി തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് തീരുമാനം പ്രഖ്യാപിച്ചപ്പോൾ ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ വ്യക്തമാക്കിയിരുന്നു... ജോലിക്കായി രജിസ്റ്റര്‍ ചെയ്യുന്നതിനും തൊഴില്‍ മാറുന്നതിനുമുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു
തൊഴിലുടമ ഇല്ലാതെ തന്നെ വിദേശികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കുന്ന സംവിധാനമാണ് ഫ്‌ളെക്‌സി വര്‍ക്ക് പെര്‍മിറ്റ്. രണ്ടു വര്‍ഷത്തേക്ക് കാലാവധിയുള്ള ഇവ വീണ്ടും പുതുക്കാന്‍ അവസരമുണ്ട്. ഒരാള്‍ക്ക് ഒന്നിലേറെ തൊഴിലുടമകള്‍ക്ക് കീഴില്‍ പാര്‍ട്ട് ടൈമായോ ഫുള്‍ടൈമായോ ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതാണിത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലുടമകളെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്നും കര്‍ശനമാക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു .. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും വ്യാപാര സമൂഹത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.
അടുത്ത മാസം ആദ്യം മുതല്‍ തന്നെ ബഹ്റൈനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ ആരംഭിക്കുകയും നിയമലംഘകരെ കണ്ടെത്തുകയും ചെയ്യും . കുറ്റക്കാർക്കെതീരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും നാടുകടത്തുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞതോ സാധുതയില്ലാത്തതോ ആയ വിസകളിലോ ഫ്ലെക്സി പെര്‍മിറ്റുകളിലോ തുടരുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനുള്ള ലേബര്‍ രജിസ്‍ട്രേഷന്‍ പ്രോഗ്രാം ഉപയോഗപ്പെടുത്താം. എന്നാല്‍ രാജ്യത്ത് ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും അല്ലെങ്കില്‍ നിലവിലുള്ള പെര്‍മിറ്റുകളുടെ ലംഘനങ്ങള്‍ നടത്തിയവരും ഇതിന് യോഗ്യരല്ല.
അംഗീകൃത രജിസ്‍ട്രേഷന് സെന്ററുകള്‍ വഴി പ്രവാസികള്‍ക്ക് തങ്ങള്‍ ലേബര്‍ രജിസ്‍ട്രേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ യോഗ്യരാണോ എന്ന് പരിശോധിക്കാം. അല്ലെങ്കില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റിയുടെ വെബ്‍സൈറ്റായ www.lmra.bh വഴിയോ അല്ലെങ്കില്‍ +97333150150 എന്ന നമ്പറിലേക്ക് വ്യക്തിഗത നമ്പറുകള്‍ എസ്എംഎസ് അയച്ചോ അതുമല്ലെങ്കില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കോള്‍ സെന്ററില്‍ +97317103103 എന്ന നമ്പറിലേക്ക് വിളിച്ചോ അന്വേഷിക്കുകയും ചെയ്യാം.
https://www.facebook.com/Malayalivartha