കുടുംബശ്രീ സംസ്ഥാന മിഷനിൽ നിരവധി പുതിയ ഒഴിവുകൾ: ഓൺലൈൻ ആയി അപേക്ഷിക്കാം:- 120900 രൂപ വരെ ശമ്പളം!
കുടുംബശ്രീ സംസ്ഥാന മിഷനിൽ നിരവധി തസ്തികയിലേയ്ക്ക് ഡെപ്യുറ്റേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജില്ലാ മിഷൻ കോർഡിനേറ്റർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ, ഓഫീസ് സെക്രെട്ടറിയൽ സ്റ്റാഫ്, തസ്തികയിലേക്ക് 43 ഒഴിവുകൾ ഉണ്ട് . അപേക്ഷ അയയ്‌കേണ്ട അവസാന തീയ്യതി 25/02/2023 ആണ്. അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ നിന്നുള്ള തത്തുല്യ ബിരുദം എന്നി യോഗ്യത ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.
50 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്. ശമ്പളം 26500 മുതൽ 1 ,20 ,900 രൂപ വരെ. സമർപിക്കുന്ന അപേക്ഷയുടെയും യോഗ്യതകളുടെയും അടിസ്ഥാനത്തിൽ ആണ് അപേക്ഷകൾ പരിഗണിക്കുന്നത്. ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാതെ അപേക്ഷകൾ പരിഗണിക്കുന്നതല്ല.കുടുംബശ്രീ വെബ്സൈറ്റ് സന്ദർശിച്ചു അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കുമ്പോൾ കവറിന് മുകളിൽ “Application for the post of Programme Manager – Convergence” എന്ന് രേഖപ്പെടുത്തിയിരിക്കണം.
Kudumbasree റിക്രൂട്ട്മെന്റ് 2023 വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിങ് ലൈൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം, 695011. കുടുംബശ്രീ മിഷൻ മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് സംസ്ഥാന മിഷനിലേക്കും, CLTC കൊച്ചി, കൊല്ലത്തിലേക്കും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27/ 02/ 2023 ആണ്.ഒഴിവുകളുടെ എണ്ണം 3
31/01/ 2023 തീയതി പ്രകാരം 40-45 വയസ്സ് വരെ പ്രായ പരിധിയിലുള്ളവരായിരിക്കണം അപേക്ഷകർ.അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആർക്കിടെക്ചർ/സിവിൽ എഞ്ചിനീറിംഗിൽ ബിരുദം/ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷക്കാം .മുനിസിപ്പൽ അർബൻ ഇൻഫ്രാസ്ട്രക്ചർ, പബ്ലിക് ഹൗസിംഗ്, പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് പദ്ധതി/മേഖലകളിൽ 3 മുതൽ 7 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
40000 – 60000 രൂപ വരെ മാസം പ്രതിഫലം ലഭിക്കും .അപേക്ഷകർ 2000 രൂപ പരീക്ഷ ഫീസായി അടക്കേണ്ടതാണ്. സമർപ്പിക്കപ്പെട്ട ബയോ ഡാറ്റകൾ വിശദമായി പരിശോധിച്ച് സ്ക്രീനിംഗ് നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കും. അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കണം. സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെന്റ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. തസ്തികയുടെ നോട്ടിഫിക്കേഷനിൽ ‘job notification’ എന്നതിൽ ക്ലിക്ക് ചെയ്യുക. “Apply Online’ ക്ലിക്ക് ചെയ്യുക. നിർദ്ദേശങ്ങൾ വായിച്ചതിനു ശേഷം ‘Proceed to application’ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിശദാംശങ്ങൾ നൽകി ‘Submit’ ചെയ്യാം.
ഔദ്യോഗികാക വെബ്സൈറ്റ് : https://www.kudumbashree.org/
നോട്ടിഫിക്കേഷൻ 1 https://www.kudumbashree.org/storage/files/qiczi_notification-dmc_admc_oss.pdf
നോട്ടിഫിക്കേഷൻ 2 https://www.kudumbashree.org/storage/files/kaeik_notification%20-%20pmay%20urban%20infrastructure%20specialist.pdf
https://www.facebook.com/Malayalivartha