യു.ജി.സി. വ്യവസ്ഥയുടെ ചുവടുപിടിച്ച് പുതിയ പരിഷ്‌കാരം... കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുന്നു....
യു.ജി.സി. വ്യവസ്ഥയുടെ ചുവടുപിടിച്ച് പുതിയ പരിഷ്‌കാരം... കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുന്നു....
പരിഷ്‌കരിച്ച നിയമനമാനദണ്ഡങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ഉന്നത വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കി. ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരത്തിനു നിയോഗിച്ച ശ്യാം ബി. മേനോന്‍ കമ്മിഷന്‍ ശുപാര്‍ശയനുസരിച്ചാണ് പുതിയ തീരുമാനമെടുത്തിട്ടുള്ളത്.
സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ അധ്യാപകനിയമനത്തിന് 40 വയസ്സാണ് നിലവിലെ പൊതുപ്രായപരിധി. ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് 43, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 45 എന്നിങ്ങനെ ഇളവുണ്ട്. സര്‍വീസ് ചട്ടങ്ങള്‍ പലതും ഉന്നത വിദ്യാഭ്യാസത്തില്‍ ഗുണനിലവാരമുള്ള അധ്യയനത്തിനു തടസ്സമാവുന്നുവെന്നാണ് ശ്യാം ബി. മേനോന്‍ കമ്മിഷന്റെ നിരീക്ഷണത്തില്‍.
വിവിധമേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അവരുടെ തൊഴില്‍ ജീവിതത്തിന്റെ അവസാന കാലയളവില്‍ അധ്യയനത്തിലേക്കു തിരിയാന്‍ പുതിയ തീരുമാനം സഹായിക്കുമെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു.
കോളേജുകളിലും സര്‍വകലാശാലകളിലും അക്കാദമിക നിലവാരം മെച്ചപ്പെടുത്താന്‍ ഈ പരിഷ്‌കാരം പ്രയോജനപ്പെടുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അസി. പ്രൊഫസര്‍ നിയമനത്തിന് സര്‍വകലാശാലകളും കോളേജുകളും പി.എച്ച്.ഡി., പോസ്റ്റ് ഡോക്ടറല്‍ തുടങ്ങിയ ബിരുദമുള്ളവരെയാണ് മുഖ്യമായും പരിഗണിക്കുന്നത്. ഈ ഉയര്‍ന്ന ബിരുദങ്ങള്‍ നേടാന്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും.
ആയതിനാല്‍, ഇത്തരം ബിരുദധാരികള്‍ക്ക് നിലവിലെ പ്രായപരിധി കാരണം അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിക്കാന്‍പോലും കഴിയാറില്ല. ഉയര്‍ന്ന ബിരുദധാരികള്‍ക്ക് ഇങ്ങനെ അധ്യാപനജോലി നിഷേധിക്കപ്പെടുന്നു. ഇതിനു പുറമേ, വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസവം, ശിശുപരിപാലനം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളാലും മറ്റും ഉയര്‍ന്ന ബിരുദങ്ങള്‍ നേടാന്‍ സമയമെടുക്കുന്നു. പ്രായപരിധി ഒഴിവാക്കുന്നത് അവര്‍ക്കും കൂടുതല്‍ അവസരമൊരുങ്ങുന്നതാണ്.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടിനുശേഷം സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കും. പുതിയ തീരുമാനം നടപ്പാക്കാന്‍ കേരള സര്‍വീസ് ചട്ടത്തില്‍ ഭേദഗതി വേണ്ടി വരും. പി.എസ്.സി. അംഗീകാരത്തോടെയുള്ള ഈ ഭേദഗതിക്കുശേഷം പ്രായപരിധി ഒഴിവാക്കിയുള്ള നിയമന നടപടികള്‍ക്കായി പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha