കേന്ദ്ര സായുധ സേനയില്‍ ആകെയുള്ള 83,127 ഒഴിവുകളിൽ സിആർപിഎഫിൽ 29,283 ഒഴിവുകളും ബിഎസ്എഫിൽ 19,987 ഒഴിവുകളും സിഐഎസ്എഫിൽ 19,475 ഒഴിവുകളുമാണുള്ളത്
കേന്ദ്ര സായുധ പൊലീസ് സേന (സിഎപിഎഫ്), അസം റൈഫിൾസ് എന്നിവയുടെ എല്ലാ ഡയറക്ടർ ജനറലുകളോടും (ഡി-ജി) സേനയിലെ ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ആവശ്യപ്പെട്ടു. ഈ ഒഴിവുകൾ നികത്താൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
10,15,237 ആണ് സേനയുടെ ആകെ അംഗബലമെന്നും കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു. സെന്റര്‍ ആംഡ് പൊലീസ് ഫോഴ്സെസ് (സിആര്‍പിഎഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്(ബിഎസ്എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി), ശസ്ത്രസീമാ ബല്‍ (എസ്എസ്ബി), അസം റൈഫിള്‍സ് എന്നീ സേനാ വിഭാഗങ്ങള്‍ ചേര്‍ന്നതാണ് കേന്ദ്ര സായുധ സേന. ഈ വര്‍ഷം ജനുവരി ഒന്ന് കണക്കാക്കിയാല്‍ സിഎപിഎഫിലും അസാം റൈഫില്‍സിലുമായി 83,127 ഒഴിവുകളാണുള്ളതെന്ന് ലോക്‌സഭയില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
2022 ജൂലൈയ്ക്കും 2023 ജനുവരിക്കും ഇടയിലായി 32181 പേരെ റിക്രൂട്ട് ചെയ്തു. 64,444 ഒഴിവുകള്‍ നികത്തുന്നതിനായി നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുമുണ്ട്. ഈ വര്‍ഷം തന്നെ ഒഴിവുകള്‍ നികത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒഴിവുകള്‍ ഉണ്ടാകുന്നതും നികത്തുന്നതും തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്. യുപിഎസ്‌സി, എസ്എസ് സി, ബന്ധപ്പെട്ട സേനാ വിഭാഗങ്ങള്‍ എന്നിവയിലൂടെ റിക്രൂട്ട്മെന്റ് പ്രക്രിയകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര സുരക്ഷ, ക്രമസമാധാന പാലനം, കശ്മീരിലും വടക്ക് കിഴക്കന്‍ മേഖലയിലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ എന്നിവയാണ് സിആര്‍പിഎഫിന്റെ ചുമതല. പാകിസ്ഥാനുമായുള്ള 3323 കിലോമീറ്റര്‍ അതിര്‍ത്തി (യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ 740 കിലോമീറ്റര്‍ ഒഴിച്ച്), ബംഗ്ലാദേശുമായുള്ള 4096 കിലോമീറ്റര്‍ പ്രദേശത്തിന്റെ സംരക്ഷണ ചുമതലയാണ് ബിഎസ്എഫിനുള്ളത്.
നിലവിൽ 83,000-ലധികം ഗസറ്റഡ് ഓഫീസർമാരുടെയും (ജിഒ) ഉദ്യോഗസ്ഥരുടെയും കുറവ് അർധസൈനിക വിഭാഗങ്ങളിലുണ്ട്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), സശാസ്ത്ര സീമ ബാൽ (SSB), അസം റൈഫിൾസ് (AR) എന്നിവയുടെ ഡി-ജിമാർക്ക് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കഴിഞ്ഞയാഴ്ച ഒരു കത്ത് അയച്ചതായി വൃത്തങ്ങൾ പറഞ്ഞു.
ആണവനിലയം, തന്ത്ര പ്രധാനമേഖലകള്‍, മെട്രോ ശൃംഖല, പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷ സിഐഎസ്എഫിനാണ്. 3488 കിലോമീറ്റര്‍ ഇന്ത്യ‑ചൈന അതിര്‍ത്തിയിലാണ് ഐടിബിപിക്ക് ചുമതല. നേപ്പാള്‍ (1751 കിലോമീറ്റര്‍), ഭൂട്ടാന്‍ (699 കിലോമീറ്റര്‍) അതിര്‍ത്തിയിലാണ് എസ്എസ്ബി ഗാര്‍ഡുകളുള്ളത്. മ്യാന്‍മര്‍ അതിര്‍ത്തി (1643 കിലോമീറ്റര്‍) സംരക്ഷണം, വടക്ക്കിഴക്കന്‍ മേഖലയിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അസം റൈഫിള്‍സിന്റെ പ്രധാന ചുമതലകള്‍
ആകെയുള്ള 83,127 ഒഴിവുകളിൽ സിആർപിഎഫിൽ 29,283 ഒഴിവുകളും ബിഎസ്എഫിൽ 19,987 ഒഴിവുകളും സിഐഎസ്എഫിൽ 19,475 ഒഴിവുകളുമാണുള്ളത്. ഒഴിവുകൾ നികത്തുന്നതിനായി സിഎപിഎഫുകളിൽ റിക്രൂട്ട്‌മെന്റ് നടപടികൾ തുടങ്ങിയതായി ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചിരുന്നു. 2023 ൾ തന്നെ നടപടികൾ പൂർത്തിയാക്കും . അതിനാൽ ധാരാളം ഒഴിവുകൾ ആണ് സായുധ സേനയുടെ വിവിധ വിഭാഗങ്ങളിലേയ്ക്കായി വരാൻ ഇരിക്കുന്നത് . നോട്ടിഫിക്കേഷൻ വരുബോൾ തന്നെ താൽപ്പര്യമുള്ളവർ അപേക്ഷ അയയ്ക്കാൻ തയ്യാറായി ഇരിക്കൂ ..ഈ ഒഴിവുകൾ അംബന്ധിച്ച കൂടുതൽ വിവരത്തിനും മാറ്റ് തൊഴിൽ വാർത്തകൾക്കും ആയി ഈ ചാനൽ സബ്സ്ക്രിബ് ചെയ്യൂ
https://www.facebook.com/Malayalivartha