വേഗമാകട്ടേ...ഇത് നിങ്ങൾക്കുള്ള അവസരമാണ്, എയർ ഇന്ത്യ റിക്രൂട്മെന്റ്, 461 തസ്തികകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം ഏഴാം ശമ്പള കമ്മീഷൻ സാലറി....!
എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് www.aiasl.in സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷയുടെ അവസാന തീയതി 2023 മാർച്ച് 20 ആണ്. വൈകി അയക്കുന്നവരെ പരിഗണിക്കില്ല. വിജ്ഞാപനമനുസരിച്ച്, . മുംബൈയിലെ 371 എയർക്രാഫ്റ്റ് ടെക്‌നീഷ്യൻ തസ്തികകളിലും ഡൽഹിയിലെ എയർക്രാഫ്റ്റ് ടെക്‌നീഷ്യന്റെ 90 തസ്തികകളിലെക്കും 2023 വിജ്ഞാപനം പുറത്തിറക്കി. അപേക്ഷകർ വ്യക്തമായി അപേക്ഷ ഫോം വായിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
എയർക്രാഫ്റ്റ് ടെക്നീഷ്യൻ (മെയിന്റനൻസ് & ഓവർഹോൾ ഷോപ്പുകൾ) തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട സ്ട്രീമിൽ ഡിപ്ലോമ ഉണ്ടായിരിക്കണം. 60 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ഒബിസി, എസ്‌സി, എസ്ടി ഉദ്യോഗാർത്ഥികൾക്കും 5 ശതമാനം ഇളവ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
അപേക്ഷാ ഫീസ്.....
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾ അപേക്ഷയ്ക്ക് 1000 രൂപ നൽകണം.എസ്‌സി, എസ്ടി, വിമുക്തഭടന്മാർ എന്നിവർ 500 രൂപ ഫീസ് അടയ്‌ക്കേണ്ടിവരും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഏഴാം ശമ്പള സ്കെയിൽ അനുസരിച്ച് ശമ്പളം നൽകും. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്.
AIESL എയർക്രാഫ്റ്റ് ടെക്നീഷ്യൻ റിക്രൂട്ട്മെന്റ് ഡൽഹി മേഖലയ്ക്കായി അറിയിപ്പ് തീയതി ഫെബ്രുവരി ഉം മുംബൈ മേഖലയ്ക്കായി 22 ഫെബ്രുവരിയുമാണ്.ഡൽഹി മേഖലയ്ക്കായി 19 ഫെബ്രുവരി മുതൽ അപേക്ഷ ക്ഷണിച്ചു തുടങ്ങി .മുംബൈ മേഖലയിൽ ഫെബ്രുവരി 22 നു അപേക്ഷ ക്ഷണിച്ചു ഡൽഹി മേഖലയ്ക്കായി അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് മാർച്ച് 03 വരെ അപേക്ഷിക്കാം .മുംബൈ മേഖലയിൽ മാർച്ച് 20 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി
ഡൽഹി മേഖലയ്ക്കായി ഇന്റർവ്യൂ തീയതി 07 മാർച്ച് നും മാർച്ച് 09 നും ഇടയ്ക്ക് ആയിരിക്കും .മുംബൈ മേഖലയിലും ഉടൻ തന്നെ ഇന്റർവ്യൂ ഉണ്ടാകും.ഔദ്യോഗിക വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത് . റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ വ്യക്തിഗത വിശദാംശങ്ങൾ നൽകി അപേക്ഷ പൂരിപ്പിക്കാം .ഫീസ് അടച്ചു അപേക്ഷ സമർപ്പിക്കാവുന്നതാണു . അപേക്ഷ ഫീസ് ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾ അപേക്ഷയ്ക്ക് 1000 രൂപയും .എസ്‌സി, എസ്ടി, വിമുക്തഭടന്മാർ എന്നിവർകെ 500 രൂപയുമാണ് ഫീസ്
പ്രായപരിധി പരമാവധി: ജനറൽ & എക്സ്-സർവീസ്മാൻമാർക്ക് 35 വയസ്സ്ഒബിസിക്ക് 38 വയസ്സ്, എസ്.സി/എസ്.ടി വിഭാഗത്തിന് 40 വയസ്സ്, രണ്ടു ഘട്ടങ്ങളിലായാണ് നിയമനം,ആദ്യ ഘട്ടം ഇന്റർവ്യൂവും രണ്ടാം ഘട്ടത്തിൽ ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും .കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഒഫീഷ്യൽ വെബ്സൈറ്റ് www.aiasl.in.
https://www.facebook.com/Malayalivartha