Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

ബ്രിട്ടനിൽ നഴ്സുമാർക്ക് ക്ഷാമം..സൗജന്യമായി പഠിപ്പിക്കും..പ്ലസ് -2 കഴിഞ്ഞ വിദ്യാർഥികൾക്ക് മൂന്നു വർഷത്തെ സൗജന്യ പഠനമാണു വെയിൽസ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം പ്രതിവർഷം 1000 പൗണ്ട് ഓരോ വിദ്യാർഥിക്കും സ്റ്റൈപ്പന്റായും നൽകും...

02 MARCH 2023 06:18 PM IST
മലയാളി വാര്‍ത്ത

 

മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാർക്ക് ബ്രിട്ടനിൽ നഴ്‌സാകാനുള്ള അവസരമാണ് ഇപ്പോൾ വന്നിട്ടുള്ളത് . പഠനത്തിൽ മിടുക്കരായവർക്ക് ബ്രിട്ടനിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠിച്ച് ജോലിയിൽ പ്രവേശിക്കാൻ ഉള്ള ഒരു നല്ല അവസരം ഇഇപ്പോഴുണ്ട . നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാനുള്ള ദീർഘകാല പദ്ധതികളുടെ ഭാഗമായാണു വെയിൽസിൽ ഈ നൂതന പദ്ധതിക്ക് തുടക്കമിടുന്നത്.

 

 

 

പ്ലസ് -2 കഴിഞ്ഞ വിദ്യാർഥികൾക്ക് മൂന്നു വർഷത്തെ സൗജന്യ പഠനമാണു വെയിൽസ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം പ്രതിവർഷം 1000 പൗണ്ട് ഓരോ വിദ്യാർഥിക്കും സ്റ്റൈപ്പന്റായും നൽകും. ഇത്തരത്തിൽ പഠനം പൂർത്തിയാക്കുന്നവർക്ക് ജോലിയും ഉറപ്പാണ്. റജിസ്റ്റേർഡ് എൻഎച്ച്എസ് നഴ്‌സായി രണ്ടു വർഷം യുകെയിൽ ജോലി ചെയ്യാനുള്ള അവസരമാണ് ഇവർക്ക് ആദ്യം നൽകുക. ഈ രണ്ടുവർഷക്കാലം വെയിൽസിലെ ഏതെങ്കിലും എൻഎച്ച്എസ് ട്രസ്റ്റിൽ തന്നെ ജോലി ചെയ്യണമെന്നത് നിർബന്ധമാണ്. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കു മാറാം. പഠനകാലത്തെ താമസവും മറ്റു ചെലവുകളും വിദ്യാർഥികൾ തന്നെ വഹിക്കണം. യൂണിവേഴ്സിറ്റി ഫീസാണു സൗജന്യമായി ലഭിക്കുക. അപേക്ഷകർ 18 വയസ് പൂർത്തിയായവർ ആയിരിക്കണം.

 

 

 

 

പ്ലസ് ടുവിനു കുറഞ്ഞത് 70% മാർക്കാണ് അടിസ്ഥാന യോഗ്യത. ബയോളജിയിൽ മാത്രം 70% മാർക്കും പ്രത്യേകം ഉണ്ടായിരിക്കണം.ഇംഗ്ലീഷ് പ്രാവീണ്യം പരിശോധിച്ചശേഷമാകും അഡ്മിഷൻ. അപേക്ഷകർക്ക് IELTSന് ഓരോ ബാൻഡിലും കുറഞ്ഞത് 6.5 വീതം സ്കോറും. 6.5 ഓവറോൾ സ്കോറും ഉണ്ടെങ്കിൽ അടിസ്ഥാന യോഗ്യതയിൽ നേരിയ ഇളവുകൾ ലഭിക്കും.

 

 

 

വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലീഷ് പരിജ്ഞാനവും നഴ്സിങ്ങിനോടുള്ള ആഭിമുഖ്യവും പരിശോധിക്കാൻ രണ്ട് റൌണ്ട് ഇന്റർവ്യൂകൾ ഉണ്ടാകും. വെയിൽസിലെ പ്രശസ്തമായ സർവ്വകലാശായിലേക്കാണ് ഇവർ നഴ്സിങ്ങിനായി പ്രവേശനം നേടുന്നത്.

പതിറ്റാണ്ടുകളായി യൂണിവേഴ്സിറ്റി പഠനത്തിന് വിദ്യാർത്ഥികളെ സഹായിക്കുന്ന വിദഗ്ധരും പ്രഫഷണലുകളും അടങ്ങുന്ന ഏലൂർ സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനമാണ് ഈ കോഴ്സിന് കുട്ടികളെ എത്തിക്കാൻ കരാർ ലഭിച്ചിരിക്കുന്നവരിൽ ഒരു സ്ഥാപനം.

 

 

 

വിശദമായ വിവരങ്ങൾക്ക് +44 1614567166, +91 9995399366, +91 8069009999 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മാത്രമല്ല സ്വകാര്യ നഴ്സിങ് ഹോമുകൾക്കും നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ സർക്കാർ ഫണ്ട് നൽകുന്നുണ്ട് .. എൻ എച്ച് എസ്സിലേതിനേക്കാൾ ശമ്പളത്തിൽ നഴ്സിങ് ഹോമുകളിൽ ജോലി ചെയ്യാൻ ഉള്ള അവസരമാണ് ഇപ്പോൾ ഉള്ളത് ..ഹെൽത്ത് കെയർ വർക്കർമാരേയും സ്‌കിൽഡ് വർക്കർ വിസ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് 2022 ഫെബ്രുവരി 15 ന് ഉത്തരവിറക്കിയതനുസരിച്ച്, സ്‌കിൽഡ് വർക്കർ സ്പോൺസർ ലൈസൻസുള്ള ഏത് സ്ഥാപനത്തിനും അന്നു മുതൽ ഒരു വർഷത്തേക്ക് ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ഉള്ള തസ്തികകളിലേക്ക് വിദേശ ജീവനക്കാരെ സ്പോൺസർ ചെയ്യാൻ കഴിയുമായിരുന്നു. ..2023 ഫെബ്രുവരി 15 ന് ശേഷവും ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലഎന്ന മാത്രമല്ല ,2023 ഫെബ്രുവരി 10 ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഒരു ഇന്റേണൽ റിക്രൂട്ട്മെന്റ് ഫണ്ട് പ്രസിദ്ധീകരിചത്തിൽ വരും വർഷങ്ങളിൽ ബ്രിട്ടനിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിദേശ ആരോഗ്യ പ്രവർത്തകർക്ക് ഏറെ പ്രയോജനങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ആണ് ഉള്ളത്

 

 

 

2023 ഫെബ്രുവരി 10 ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഒരു ഇന്റേണൽ റിക്രൂട്ട്മെന്റ് ഫണ്ട് പ്രസിദ്ധീകരിച്ചു. വരും വർഷങ്ങളിൽ ബ്രിട്ടനിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിദേശ ആരോഗ്യ പ്രവർത്തകർക്ക് ഏറെ പ്രയോജനങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ആയിരുന്നു അതിൽ.

ഇതനുസരിച്ച് ഡി എച്ച് എസ് സി, ഗ്രാന്റ് തുക എല്ലാ ലോക്കൽ അഥോറിറ്റികളെയും പ്രതിനിധീകരിക്കുന്ന ഒരു പ്രധാനലോക്കൽ അഥോറിറ്റിക്ക് കൈമാറും. ലോക്കൽ അഥോറിറ്റികൾ പ്രാദേശികമായ കെയർ അലയൻസുകളുമായും പ്രാദേശിക സേവന ദാതാക്കളുമായും ഒരുമിച്ച് പ്രവർത്തിക്കും. ഡി എച്ച് എസ് സിയുടെ നിർദ്ദേശമനുസരിച്ച്, വിഭവങ്ങളെ പരിപാലിക്കുന്നതിനായി റീജിയണൽ, സബ് റീജിയണൽ പാർട്ട്ണർഷിപ്പുകൾ രൂപപ്പെടുത്തണം.

 

 

 

ഒൻപത് ഇംഗീഷ് റീജിയനുകൾക്കും ഉള്ള പരമാവധി ധനസഹായം എത്രയെന്ന് ഡി എച്ച് എസ് സി തീരുമാനിച്ചു കഴിഞ്ഞു. എന്നാൽ, തങ്ങൾക്ക് എത്ര ധനസഹായം ആവശ്യമാണെന്നും, അത് ഏത് വിധത്തിൽ ഉപയോഗിക്കുമെന്നും കാണിച്ച് ലോക്കൽ അഥോറിറ്റികൾ 2023 ഫെബ്രുവരി 24 ന് മുൻപായി അപേക്ഷ നൽകേണ്ടതുണ്ട്. 2023-24 കാലത്തേക്ക് ലഭ്യമാകുന്ന ഈ ധനസഹായം, സോഷ്യൽ കെയറിലെ വർധിച്ചു വരുന്ന ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു നടപടിയാണ്.

 

 

 

എൻ എച്ച് എസിനൊപ്പം സ്വകാര്യ മേഖലയിലും നഴ്സിങ് തസ്തികകൾ വളരെയേറെ ഒഴിഞ്ഞു കിടക്കുകയാണ്. ഇപ്പോൾ റിക്രൂട്ട്മെന്റിന് സർക്കാർ ധനസഹായം കൂടി ലഭിക്കുന്നതോടെ സ്വകാര്യ മേഖലയിലെ റിക്രൂട്ട്മെന്റും ഇനി കൂടുതൽ ഉഷാറാകും. വൻ അവസരങ്ങളാണ് ഇതുവഴി മലയാളി നഴ്സുമാർക്ക് കൈവന്നിരിക്കുന്നത്.
ഇംഗ്ലണ്ടിൽ ഈ മേഖലയിലെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ എണ്ണത്തിൽ 2021-22 കാലത്ത് ഉണ്ടായത് 52 ശതമാനം വർദ്ധനവായിരുന്നു. റീട്ടെയിൽ പോലുള്ള മേഖലകൾ ആകർഷകമായ വേതനം വാഗ്ദാനം നൽകി ഈ മേഖലയിൽ ഉള്ളവരെ ആകർഷിച്ചതും ബ്രെക്സിറ്റിനു ശേഷം യൂറോപ്പിൽ നിന്നുള്ള ജോലിക്കാരുടെ വരവ് ഇല്ലാതായതുമാണ് ഇതിന് പ്രധാന കാരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (2 hours ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (2 hours ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (7 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (7 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (7 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (7 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (7 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (7 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (8 hours ago)

ഇടത് കോട്ട തകർന്നില്ല..  (8 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (8 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (9 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (10 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (10 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (11 hours ago)

Malayali Vartha Recommends