സര്‍ക്കാരിന്റെ ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം മുഖേന സംസ്ഥാനത്ത് ലഭ്യമാക്കിയത് 4,46,529 തൊഴിലവസരം...
സര്‍ക്കാരിന്റെ ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) മുഖേന സംസ്ഥാനത്ത് ലഭ്യമാക്കിയത് 4,46,529 തൊഴിലവസരം. തൊഴിലന്വേഷകരായ അഭ്യസ്തവിദ്യരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കാനാണ് ഡിഡബ്ല്യുഎംഎസിന് തുടക്കമിട്ടത്.
രജിസ്റ്റര്‍ ചെയ്ത് ലിങ്ക്ഡ് ഇന്‍, നൗകരി പ്ലാറ്റ്ഫോമിന്റെ മാതൃകയില്‍ പ്രൊഫൈല്‍ രൂപീകരിക്കാം. വെബ് പോര്‍ട്ടല്‍, ഡിഡബ്ല്യുഎംഎസ് കണക്ട് എന്ന മൊബൈല്‍ ആപ് വഴിയും പ്രൊഫൈലുണ്ടാക്കാം. തൊഴില്‍ദാതാക്കള്‍ക്ക് പ്രൊഫൈല്‍ പരിശോധിച്ച് അനുയോജ്യമായവരെ കണ്ടെത്താം.
തൊഴില്‍ ലഭ്യതയ്ക്കായി വിവിധ ക്യൂറേഷന്‍ സേവനങ്ങളും പ്രയോജനപ്പെടുത്താനാകുകയും ചെയ്യും. തൊഴിലന്വേഷകരുടെ നൈപുണ്യ വികസന പരിപാടികളും ലഭ്യമാണ്. അസാപ് കേരള, കെഎഎസ്ഇ തുടങ്ങിയ നൈപുണ്യ വികസന ഏജന്‍സികളില്‍നിന്ന് പരിശീലനം ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ലഭ്യമാണ്.
https://www.facebook.com/Malayalivartha