യോഗ്യത ബിരുദം...! ലക്ഷക്കണക്കിന് രൂപ ശമ്പളം, കേന്ദ്ര സർക്കാർ ജോലി നേടാൻ സുവർണാവസരം
എല്ലാവർക്കും സ്വന്തം കാലിൽ നിൽക്കാൻ സ്വന്താമായൊരു ജോലി വേണമെന്ന സ്വപ്നമുള്ളവരാണ്. അതും നല്ല ഉയർന്ന ശമ്പളത്തിൽ. എന്നാൽ
കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ലക്ഷക്കണക്കിന് ശമ്പളം വാങ്ങി തൊഴിൽ ചെയ്യാനുള്ള സുവർണാവസരമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. Lok Sabha Secretariat ഇപ്പോള്‍ Parliamentary Interpreter തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
നല്ല ശമ്പളത്തില്‍ പാര്‍ലിമെന്റില്‍ ജോലി നേടാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ബിരുദമാണ് മിനിമം യോഗ്യത, ബിരുദാനന്തരബിരുദം ഉള്ളവര്‍ക്കും parliamentary Interpreter തസ്തികകളിലായി മൊത്തം 13 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 7 മുതല്‍ 2023 ഏപ്രില്‍ 3 വരെ അപേക്ഷിക്കാം.
ഇനി ശമ്പളം സംബന്ധിച്ച വിശദാംശം നോക്കാം. ശമ്പളം Parliamentary Interpreter – Level 10 (Rs. 56100-177500). അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസാണ് ഇതി കവിയാൻ പാടുള്ളതല്ല. എസ്‌സി/എസ്ടിക്ക് 5 വർഷം ഇളവുണ്ട്; ഒബിസിക്ക് 3 വർഷവും വികലാംഗർക്ക് 10 വർഷവും ഇളവുണ്ട്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തീയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഔദ്യോഗിക വെബ്സൈറ്റായ https://pvp.nic.in/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
https://www.facebook.com/Malayalivartha