വിദേശത്ത് തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് വമ്പന്‍ അവസരുവുമായി കനേഡിയന്‍ സർക്കാർ; കാനഡയില്‍ ജോലി ഡിഗ്രിയും വേണ്ട എക്‌സ്പീരിയന്‍സും വേണ്ട; ഇന്റർവ്യൂ മാത്രം; ശമ്പളം 80 ലക്ഷം!
മാന്യമായ ശമ്പളത്തില്‍ ഒരു വിദേശ ജോലി എല്ലാവരുടേയും സ്വപ്നമാണ്. അത് കാനഡ, യുകെ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിലാണെങ്കില്‍ പ്രത്യേകിച്ചും താല്‍പര്യം കൂടി. ജോലികിട്ടിക്കഴിഞ്ഞാല്‍ പതിയ അങ്ങോട്ട് കുടിയേറാം എന്നതാണ് പലരുടേയും ലക്ഷ്യം. അത്തരത്തില്‍ കുടിയേറുന്ന നിരവധി മലയാളികളാണ് നമുക്ക് ചുറ്റുമുള്ളത്.
അടുത്തിടെ ഇത് വലിയ തോതില്‍ ഉയർന്നതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇപ്പോഴിതാ വിദേശത്ത് തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് വമ്പന്‍ അവസരുവുമായി കനേഡിയന്‍ സർക്കാർ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്.
കാനഡ സർക്കാർ വിദേശ സേവന വിഭാഗത്തിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യക്കാർ ഉള്‍പ്പടേയുള്ളവർക്ക് ഈ സർക്കാർ വകുപ്പിലേക്ക് അപേക്ഷിക്കാം എന്നതാണ് പ്രത്യേകത. ഉയർന്ന ശമ്പളമാണ് ഈ ജോലിക്ക് വാഗ്ദാനം ചെയ്യുന്നത്. പ്രതിവർഷം 72,292 ഡോളർ (43,47,135 രൂപ) മുതൽ 91,472 ഡോളർ (55,00,486 രൂപ) വരെയാണ് ജോലിയുടെ ശമ്പള പരിധി. അതായത് മാസം 3.5 ലക്ഷം മുതല്‍ 4.5 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ സാധിക്കും
കാനഡ ഗവൺമെന്റിന്റെ ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് (ഐആർസിസി) വകുപ്പിന്റെ വിദേശ സേവന വിഭാഗമാണ് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒഴിവിനെക്കുറിച്ച് പരസ്യം ചെയ്തിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കാനഡ സർക്കാർ വെബ്സൈറ്റ് വഴി അപേക്ഷിക്കാന്‍ സാധിക്കും.
ആപ്ലിക്കേഷൻ പ്രോസസ്സിംഗ്, റിസ്ക് അസസ്മെന്റ്, എന്‍ഗേജ്മെന്റ്, മൈഗ്രേഷൻ നയതന്ത്ര പ്രവർത്തനങ്ങൾ എന്നിവയാണ് ജോലിയുടെ ഉത്തരവാദിത്തങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, ചൈന, ഫിലിപ്പീൻസ്, മെക്സിക്കോ, തുർക്കി, സെനഗൽ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാന്‍ സാധിക്കും. സ്ഥാനങ്ങൾ റൊട്ടേഷൻ ആയതിനാൽ, ഓരോ 2-4 വർഷത്തിലും ഡിപ്പാർട്ട്‌മെന്റിന്റെ വിവേചനാധികാരത്തിൽ ജീവനക്കാർ അവരുടെ അസൈൻമെന്റുകൾ മാറ്റേണ്ടതായി വരും.
അപേക്ഷകരില്‍ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇരുരാജ്യങ്ങളിലേയും സങ്കീർണ്ണമായ നിയമനിർമ്മാണത്തെക്കുറിച്ചും ആഗോളതലത്തിൽ കാനഡയുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിന് ആവശ്യമായ കഴിവുകളെക്കുറിച്ചും ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കണം.
വിശകലന ചിന്ത, സ്വയം അവബോധം, സഹകരണവും , ക്രോസ്-കൾച്ചറൽ സെൻസിറ്റിവിറ്റി, പൊരുത്തപ്പെടുത്തലും വഴക്കവും, വിശ്വാസ്യത, മൂല്യങ്ങളും ധാർമ്മികതയും, ആശയവിനിമയശേഷി തുടങ്ങിയ കഴിവുകൾ ഉദ്യോഗാർത്ഥികള്‍ക്ക് ഉണ്ടായിരിക്കണമെന്നും അപേക്ഷയില്‍ പറയുന്നു.
അപേക്ഷകർ ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രാവീണ്യമുള്ളവരായിരിക്കണം. ആവശ്യമെങ്കിൽ , അവർക്ക് ഭാഷാ പരിശീലനം നേടാനുള്ള സമയം അനുവദിക്കും. വിദേശത്തെ ജോലി പരിചയം, പഠനം,, വിദേശ ഭാഷകളിൽ പ്രാവീണ്യം, റിപ്പോർട്ട് റൈറ്റിംഗ്, പബ്ലിക് സ്പീക്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം, ബിഗ് ഡാറ്റ വിശകലനം എന്നിവയിൽ പരിചയവും അപേക്ഷകർക്ക് അഭികാമ്യമാണ്
https://www.facebook.com/Malayalivartha