സംസ്ഥാനത്ത് വിവിധ സര്‍വ്വകലാശാലകളിലും സര്‍ക്കാര്‍ / എയ്ഡഡ് കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി അന്‍പത് വയസ്സാക്കി ഉത്തരവ്
സംസ്ഥാനത്ത് വിവിധ സര്‍വ്വകലാശാലകളിലും സര്‍ക്കാര്‍ / എയ്ഡഡ് കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി അന്‍പത് വയസ്സാക്കി ഉത്തരവായി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.
ശ്യാം ബി മേനോന്‍ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്റെ പ്രധാന ശുപാര്‍ശകളിലൊന്നാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ / എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും, ട്രെയിനിംഗ് കോളജുകളിലും, ലോ കോളജുകളിലും, സംസ്‌കൃത കോളജുകളിലും, അറബിക് കോളജുകളിലും, വിവിധ സര്‍വ്വകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധിയാണ് അന്‍പത് വയസ്സായി നിശ്ചയിച്ച് ഉത്തരവായത്.
നിലവില്‍ ഇവിടെയെല്ലാം നാല്പത് വയസ്സാണ് അധ്യാപക നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി. എന്നാല്‍ അധ്യാപക നിയമനങ്ങള്‍ക്ക് ബാധകമായ യുജിസി മാനദണ്ഡങ്ങളില്‍ ഉയര്‍ന്ന പ്രായപരിധി നിഷ്‌ക്കര്‍ഷിക്കുന്നില്ല.
ഉത്തരവനുസരിച്ച് കൊളീജിയറ്റ് എഡ്യൂക്കേഷന്‍ സ്‌പെഷ്യല്‍ റൂള്‍സില്‍ ഉചിതമായ ഭേദഗതികള്‍ വരുത്തും. സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടുകളില്‍ ആവശ്യമായ ഭേദഗതി അതാത് സര്‍വ്വകലാശാലകള്‍ വരുത്തും.
സര്‍വ്വകലാശാലകളിലെ അസ്സോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി പൂര്‍ണ്ണമായും ഒഴിവാക്കാനായി യുജിസി ചട്ടങ്ങള്‍ക്കനുസരിച്ച് സര്‍വ്വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ നടപടികളെടുക്കണമെന്ന് സര്‍വ്വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി .
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് സര്‍വ്വകലാശാലകളിലും കോളേജുകളിലും പിഎച്ച്ഡി യും പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പും ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കാറുള്ളത്. എന്നാല്‍ ഈ ഉയര്‍ന്ന ബിരുദങ്ങള്‍ നേടാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ നിലവിലെ പ്രായപരിധി ഇവര്‍ക്ക് നിയമനത്തിന് അപേക്ഷിക്കാനായി അവസരം നഷ്ടപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദേശ സര്‍വ്വകലാശാലകളില്‍ ഗവേഷകരായ മികച്ച യോഗ്യതയുള്ളവരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ നിയമന പ്രായപരിധി മാറ്റുന്നത് സഹായകമാകുമെന്നാണ് പ്രതീക്ഷ.
"
https://www.facebook.com/Malayalivartha