ഈ വിദേശ രാജ്യങ്ങൾ..മലയാളികൾക്ക് അനുയോജ്യം ജോലി ഉറപ്പ്; ജീവിതം സുരക്ഷിതം..!ഇവിടേക്ക് പറക്കാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും..!കാലാവസ്ഥ, ജീവിത ചെലവ് , സാഹചര്യം, കോഴ്‌സിന്റെ ലഭ്യത, ഫീസ് എന്നിങ്ങനെ നിരവധി വെല്ലുവിളികൾ ഉണ്ടായേക്കാം പക്ഷേ..!
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് എല്ലാവർഷവും പോകാറുണ്ട് . പലരും പഠനശേഷം അവിടെ സ്ഥിര താമസമാക്കാരാണ് പതിവ്
വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉണ്ടായിട്ടുള്ളത്. പ്രധാനമായും കാനഡ, യുകെ, യുഎസ് പോലുള്ള രാജ്യങ്ങളിലേക്കാണ് ഇത്തരത്തിലുള്ള കുടിയേറ്റങ്ങൾ നടക്കാറുള്ളത്.
കാലാവസ്ഥ, ജീവിത ചെലവ് , സാഹചര്യം, കോഴ്‌സിന്റെ ലഭ്യത, ഫീസ് എന്നിങ്ങനെ നിരവധി വെല്ലുവിളികൾ ഉണ്ടായേക്കാം. അതുകൊണ്ട് മികച്ചൊരു ജീവിതമായി പുറം രാജ്യത്ത് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ കൃത്യമായ ആസൂത്രണം അതിനാവശ്യമാണ്.
2023 ൽ പരിഗണിക്കാവുന്ന രാജ്യങ്ങളുടെ പട്ടിക ഇങ്ങനെയാണ്
കാനഡ
ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പി ആർ നൽകുന്നതിൽ മുന്നിട്ടു നിൽക്കുന്നതും കാരണം കാനഡ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഏറ്റവും അഭിലഷണീയമായ രാജ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട് . കാനഡ ജീവിക്കാൻ ഏറ്റവും വൈവിധ്യമാർന്ന സ്ഥലങ്ങളിൽ ഒന്നാണ്, ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ കാനഡ സ്വാഗതം ചെയ്യുന്നുമുണ്ട് .
മിക്ക കനേഡിയൻമാരും ഇംഗ്ലീഷ് സംസാരിക്കുന്നു എന്നതിനാൽ ഭാഷ വലിയ പ്രശ്നമാവില്ല , എന്നാൽ ജനസംഖ്യയുടെ അഞ്ചിലൊന്ന് പേരുടെയും മാതൃഭാഷ ഫ്രഞ്ച് ആയതിനാൽ വിദേശത്ത് പഠിക്കുമ്പോൾ ഇംഗ്ലീഷിനൊപ്പം ഫ്രഞ്ചും പഠിക്കാമെന്ന സൗകര്യവുമുണ്ട്
ട്യൂഷന്റെ ചെലവ് ഗണ്യമായി കുറവായതിനാൽ പഠനത്തിനായി കാനഡ തെരഞ്ഞെടുക്കുന്നവർ ധാരാളമാണ് , മാത്രമല്ല കാനഡയിലെ സർവ്വകലാശാലകൾ യുഎസിലോ യുകെയിലോ ഉള്ള സർവ്വകലാശാലകളോട് കിടപിടിക്കുന്നവയാണ്. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് ബിരുദം നേടിയ ശേഷം ജോലി അവസരങ്ങൾ നൽകുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണിത്. പഠനത്തിന് ശേഷം കാനഡയിൽ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് കാനഡ നല്ലൊരു ഓപ്ഷൻ തന്നെയാണ്
ന്യൂസിലാന്റ്- മികച്ച ജിവിത നിലവാരം, മെഡിക്കൽ സൗകര്യങ്ങൾ, സാമൂഹിക ആനുകൂല്യങ്ങൾ, സർക്കാർ സ്കൂളുകളിലും സർവ്വകലാശാലകളിലും സൗജന്യ വിദ്യാഭ്യാസം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ന്യൂസിലാന്റിലേക്ക് ജനങ്ങളെ ആകർഷിക്കുന്നത്. കുടുംബമായി ജീവിക്കാൻ കഴിയുന്ന മികച്ച രാജ്യങ്ങളിൽ ഒന്നു കൂടിയായ ന്യൂസിലാന്റിൽ മികച്ച വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളും ഉണ്ട്.ഉയർന്ന തൊഴിലവസരങ്ങൾ, പങ്കാളിയെ ഒപ്പം കൊണ്ടുവരാനുള്ള അവസരം എന്നിവയാണ് ന്യൂസിലൻഡ് ഇമിഗ്രേഷനെ കൂടുതൽ ജനപ്രിയമാക്കുന്നത്.
അയർലെന്റ്-ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും നിരവധി അവസരങ്ങൾ തുറന്നിട്ടിരിക്കുന്ന രാജ്യമാണ് അയർലന്റ്. സയൻസിലും ടെക്നോളജി മേഖലകളിലും പ്രാവീണ്യം ഉള്ളവർക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ അയർലന്റ് വാഗ്ദാനം ചെയ്യുന്നു. യൂറോപ്യൻ യൂണിയൻ പൗരത്വം , 185 വിസ രഹിത യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര തുടങ്ങിയവയാണ് അയർലന്റിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
ജർമ്മിനി- കഴിഞ്ഞ കുറച്ച് നാളുകളായി കുടിയേറ്റത്തിനും വിദ്യാഭ്യാസത്തിനും ആളുകൾ ഒരുപോലെ തിരഞ്ഞെടുക്കുന്ന രാജ്യമാണ് ജർമ്മിനി. കുറഞ്ഞ ചെലവിലുള്ള ഉന്നത വിദ്യാഭ്യാസം, മികച്ച തൊഴിലവസരങ്ങൾ, ഉന്നത ജീവിത നിലവാരം എന്നിവ രാജ്യം വാഗ്ദാനം ചെയ്യുന്നു. കുടിയേറി നിശ്ചിത കാലയളവിന് ശേഷം നിങ്ങൾക്ക് സ്ഥിരമോ താൽക്കാലികമോ ആയ റസിഡന്റ് പെർമിറ്റ് നേടാനും യാതൊരു നിയന്ത്രണവുമില്ലാതെ EU/EEA രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും കഴിയും.
വിദേശത്ത് പഠിക്കാനുള്ള മികച്ച രാജ്യങ്ങളിലൊന്നായ ജർമ്മനി അതിന്റെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബിരുദ വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷൻ വാഗ്ദാനം ചെയ്യുന്നുന്ദ് . യൂറോപ്പിൽ പഠിക്കാനുള്ള മികച്ച രാജ്യങ്ങളുടെ പട്ടികയിൽ, ജർമ്മനി തീർച്ചയായും അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. കൂടാതെ ടെക്നോളജിയിൽ മുന്നേറാൻ ആഗ്രഹിക്കുന്നവർക്കുള്ള വലിയ സാധ്യതകളും ജർമനി നൽകുന്നുണ്ട്.
വിദ്യാർത്ഥികൾക്കുള്ള ഏക ചെലവ് ഒരു ചെറിയ സെമസ്റ്റർ ഫീസ് ആണെന്ന് കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിൽ നിന്ന് വരുന്നവർ ഉൾപ്പെടെ നിരവധി വിദേശ വിദ്യാർത്ഥികൾ ജർമ്മനിയെ അവരുടെ വിദേശ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ എളുപ്പമാണ്. കഴിവുള്ള വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന നിരവധി സ്കോളർഷിപ്പ് ദാതാക്കൾ ജർമ്മനിയിലുണ്ട്,
നെതർലാന്റ്-ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ സ്ഥിരം മുൻനിരയിൽ ഇടം നേടാറുള്ള രാജ്യമാണ് നെതർലാന്റ്.അപ്ലൈഡ് സയൻസ്, ടെക്‌നോളജി, ബിസിനസ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, ആർട്ട്‌സ് എന്നീ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നെതർലാന്റ് വാഗ്ദാനം ചെയ്യുന്നു. ജോലിയും ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകാൻ അനുവദിക്കുന്ന സംസ്കാരമാണ് നെതർലന്റിന്റേത്.
ഓസ്ട്രേലിയ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രിയങ്കരങ്ങളിലൊന്നായി ഓസ്‌ട്രേലിയ മാറിയിരിക്കുന്നു. പല ഏഷ്യൻ വിദ്യാർത്ഥികളുടെയും വിസ അപേക്ഷാ പ്രക്രിയയിൽ സാമ്പത്തിക ആവശ്യകതകളുടെ കാര്യത്തിൽ കൂടുതൽ അയവുള്ളതാണ് എന്നതാണ് പല ഇന്ത്യൻ വിദ്യാർത്ഥികളും ഓസ്‌ട്രേലിയ തിരഞ്ഞെടുക്കുന്നതിന്റെ ഒരു കാരണം.
അന്താരാഷ്ട്ര വിദ്യാർത്ഥികളെ അവിടെ പഠിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം ഓസ്‌ട്രേലിയയിലെ വിദ്യാഭ്യാസ സമ്പ്രദായമാണ്. ലോകത്തിലെ മികച്ച 100 സർവ്വകലാശാലകളിൽ പലതും ഓസ്‌ട്രേലിയയിലാണ് .
ഓസ്‌ട്രേലിയയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാം എന്നുള്ളതും മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് വളരെ അനുകൂലമായ ഒന്നാണ് , ബിരുദം നേടിയ ശേഷം അവർക്ക് പോസ്റ്റ്-സ്റ്റഡി വർക്ക് വിസ പ്രയോജപെടുത്താം.
നോർവെ-ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് നോർവെ. സൗജന്യ വിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും കുടിയേറ്റക്കാരുടെ പ്രിയ ഇടമാക്കി നോർവെയെ മാറ്റുന്നു.നൂതന സാങ്കേതികവിദ്യയും മെച്ചപ്പെട്ട ജീവിത നിലവാരവും ഇവിടേക്ക് കൂടിയേറാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
ഡെൻമാർക്ക്-ലോകത്തിൽ ഏറ്റവും സന്തോഷമുള്ള ആളുകൾ ജീവിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഡെൻമാർക്ക്. 18 വയസിന് മുകളിൽ ഉള്ളവർക്ക് സൗജന്യ വിദ്യാഭ്യാസം രാജ്യം നൽകുന്നു. ആളുകൾക്ക് പഠിക്കാനും ജോലി ചെയ്യാനും താമസിക്കാനും ഗ്രീൻ കാർഡ് സ്കീമിന് അപേക്ഷിക്കാം.
ഈ രാജ്യങ്ങൾക്ക് പുറമെ യു കെ ,ഫ്രാൻസ്,സിംഗപ്പൂർ, ഇറ്റലി, എന്നിവയും പഠനത്തിനും ജോലിയ്കും മികച്ച ജീവിത നിലവാരത്തിനും പേരുകേട്ട രാജ്യങ്ങളാണ്
https://www.facebook.com/Malayalivartha