Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

നിരവധി അവസരങ്ങൾ....ലക്ഷങ്ങള്‍ ശമ്പളം, യുകെ സർക്കാറിന്റെ സൗജന്യ തൊഴിൽ പോർട്ടലിൽ നിരവധി ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

21 APRIL 2023 11:40 AM IST
മലയാളി വാര്‍ത്ത

വിദേശ കുടിയേറ്റം ലക്ഷ്യം വെക്കുന്ന മലയാളികളുടെ സ്വപ്ന രാജ്യങ്ങളില്‍ ഒന്നാണ് യുകെ. മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാർ ഇതിനോടകം യു കെ യി ലെക്ക് കുടിയേറിയിട്ടുണ്ട് . പഠന വിസയില്‍ രാജ്യത്ത് എത്തി, പിന്നീട് ജോലി കണ്ടെത്തി തൊഴില്‍ വിസയിലേക്ക് മാറുന്നതാണ് പലരുടേയും രീതി. കാനഡയെ അപേക്ഷിച്ച് അല്‍പം ചിലവേറിയതാണെന്ന് പൊതുവെ പറയാറുണ്ടെങ്കിലും യുകെ കുടിയേറ്റം കൂടുതല്‍ എളുപ്പമാണ്..

യുകെ ലക്ഷ്യം വെക്കുന്ന മലയാളികള്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങളുടെ വാർത്തയാണ് യൂറോപ്യന്‍ രാജ്യത്ത് നിന്നും വരുന്നത്. മറ്റ് പല യൂറോപ്യൻ രാജ്യങ്ങളെയും പോലെ, യുണൈറ്റഡ് കിംഗ്ഡവും രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായിട്ടാണ്, ലോകമെമ്പാടുമുള്ള വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനായി യുകെ സർക്കാർ ഒരു സൗജന്യ തൊഴിൽ പോർട്ടൽ ആരംഭിച്ചിരിക്കുന്നത്.

നിലവിൽ, സാങ്കേതികവിദ്യ ഉൾപ്പെടെ എല്ലാ മേഖലകളിലുമായി ഏകദേശം 1.7 ലക്ഷം ജോലികളാണ് ഈ പോർട്ടലില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കണം, എന്താണ് യോ​ഗ്യത എന്നതിനെക്കുറിച്ച് അറിയാൻ https://findajob.dwp.gov.uk/search?loc=86383&p=3 എന്ന ലിങ്ക് സന്ദർശിക്കുക

എല്ലാ മേഖലകളിലും തൊഴിലുകളിലുമായി 1 ,68,081 തൊഴിൽ ലിസ്റ്റിംഗുകളുള്ള പോർട്ടലിൽ ലോകത്ത് എവിടെ നിന്നുള്ളവർക്കും അപേക്ഷിക്കാൻ സാധിക്കും . സാങ്കേതിക വിദ്യയ്ക്ക് പുറമെ അദ്ധ്യാപനം, നിർമ്മാണം, ഹോട്ടൽ വ്യവസായം തുടങ്ങിയ മേഖലകളിലും ഒഴിവുണ്ട്. യുകെയിലുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ തൊഴിലന്വേഷകരെ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിനുള്ള ഫിൽട്ടറുകളും പോർട്ടലില്‍ ലഭ്യമാണ്.

ഈ സംരംഭം രാജ്യത്തെ നിലവിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും യുകെയിൽ തൊഴിൽ തേടുന്ന വ്യക്തികൾക്ക് അവസരങ്ങൾ നൽകുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് യുകെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. 2022-ൽ, യുണൈറ്റഡ് കിംഗ്ഡം ആകെ 28 ,36,490 വിസകളാണ് നല്‍കിയത്, അതിൽ 25% വിസകൾ ഇന്ത്യൻ പൗരന്മാർക്കായിരുന്നു

ഫലത്തില്‍ യുകെ ഏറ്റവും കൂടുതൽ വിസകൾ നൽകുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട് . കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന് യുകെ സർക്കാർ നടപടികൾ സ്വീകരിച്ചതിനാൽ ഈ പ്രവണത 2023-ലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വർഷം വരെ യുകെയിൽ താമസിക്കാനും പഠിക്കാനും യാത്ര ചെയ്യാനും ജോലി ചെയ്യാനും ഇന്ത്യയിൽ നിന്നുള്ള യുവ ബിരുദധാരികള്‍ അനുമതി നല്‍കുന്ന ഇന്ത്യ-യുകെ യംഗ് പ്രൊഫഷണൽസ് സ്കീം ഈ പദ്ധതികളില്‍ പ്രധാനമാണ്.

അപേക്ഷകർക്ക് ഒരു ബാച്ചിലേഴ്‌സ് ബിരുദമോ അതിനു മുകളിലോ ഉള്ള വിദ്യാഭ്യസ യോഗ്യതയും നിശ്ചിത തുക സമ്പാദ്യവും ആവശ്യമാണ്. അപേക്ഷകർക്ക് ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമൊന്നും ഉണ്ടാകരുത് കൂടാതെ ഇംഗ്ലീഷ് അറിഞ്ഞിരിക്കുകയും വേണം. കർക്കശമായ ഇമിഗ്രേഷൻ നയങ്ങളെക്കുറിച്ച് ചർച്ചകൾക്കിടയിലും, കൂടുതൽ കുടിയേറ്റക്കാരെ ക്ഷണിക്കാനുള്ള യുകെ ഗവൺമെന്റിന്റെ ശ്രമങ്ങൾ ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നല്ല ചുവടുവെപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

സ്റ്റുഡന്റ് വിസകളുടെ റെക്കോർഡ് എണ്ണവും 2021-ൽ ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ച തൊഴിൽ വിസകളിലെ 130% വർദ്ധനവും ഇന്ത്യൻ പ്രതിഭകളോടുള്ള യുകെയുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത് . യു കെ യിലേക്ക് പോകാൻ താൽപ്പര്യമുള്ളവർക്ക് പോർട്ടലിൽ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്. നിങ്ങൾക്ക് അനുയോജ്യമായത് കണ്ടുപിടിക്കാൻ https://findajob.dwp.gov.uk/search?loc=86383&p=3 എന്ന ലിങ്ക് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (2 hours ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (2 hours ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (7 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (7 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (7 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (7 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (7 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (7 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (8 hours ago)

ഇടത് കോട്ട തകർന്നില്ല..  (8 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (9 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (9 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (10 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (10 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (11 hours ago)

Malayali Vartha Recommends