പ്രതിമാസം 22000 രൂപയുടെ ഫെല്ലോഷിപ്പ്, കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ആകാൻ അവസരം, വാക് ഇൻ ഇന്റർവ്യൂ 26 ന്
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ നിയമിക്കുന്നു. ബോട്ടണി/ പ്ലാന്റ് സയൻസ് എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. മോളിക്യൂലാർ മൈക്രോബയൽ ടാക്‌സോണമി/ മോളിക്യൂലാർ പ്ലാന്റ് പത്തോളജി/ മോളിക്യുലാർ ബയോളജി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ പരിചയമുള്ളവർ പ്രസിദ്ധീകരണങ്ങളുടെ തെളിവ് ഹാജരാക്കിയാൽ മുൻഗണന ലഭിക്കും.
2026 ജനുവരി 24 വരെയാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയനാനുസൃത വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ 26 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം
വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ് ഉണ്ട്. കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ഇൻസെക്ടറിയം ആൻഡ് ഇൻസെക്ട മോഡൽ സിസ്റ്റം വിത്ത് സ്‌പെഷ്യൽ ഫോകസ് ഓൺ ട്രോപ്പിക്കൽ ഫോറെസ്റ്ററിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ മെയ് 19 ന് രാവിലെ 10 ന് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.kfri.res.in സന്ദർശിക്കുക.
മറ്റു താല്‍കാലിക ഒഴിവുകള്‍...പ്രൊജക്റ്റ് ഫെല്ലോ ഒഴിവ്
കേരള വന ഗവേക്ഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള പ്രൊജക്റ്റിൽ പ്രൊജക്ട് ഫെല്ലോ ഒഴിവ്. അഭിമുഖം മെയ് 19ന് രാവിലെ 10 മണിക്ക് പീച്ചി കേരള വനഗവേഷണ സ്ഥാപന ഓഫീസിൽ നടക്കും. യോഗ്യത: ഒന്നാം ക്ലാസ് എം എസ് സി സുവോളജി. പ്രാണി വളർത്തൽ, വിഷബാധ പഠനം, സ്ഥിതിവിവരകണക്ക് എന്നിവയിൽ പരിജ്ഞാനം അഭികാമ്യം. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക് www.kfri.res.in. ഫോൺ 0487 2690100
സർക്കാർ ആയുർവേദ കോളജിൽ നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ താത്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക തസ്തികയിൽ ഹോണറേറിയം അടിസ്ഥാനത്തിൽ നിയമനം നടത്തും. വാക്-ഇൻ-ഇന്റർവ്യൂ ഏപ്രിൽ 25ന് രാവിലെ 11ന് നടക്കും. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സാണ് നിർദിഷ്ഠ യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ എത്തണം.
സെക്ഷൻ ഓഫീസർ നിയമനം
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ സെക്ഷൻ ഓഫീസറെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in.
തൊഴിലുറപ്പ് പദ്ധതിയില്‍ താത്ക്കാലിക ഒഴിവ്
പനത്തടി ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്. സിവില്‍/അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ഡിഗ്രി/അല്ലെങ്കില്‍ മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമയും പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഏപ്രില്‍ 28ന് വെള്ളിയാഴ്ച്ച രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍ 0467 2227300.
കേരള വന ഗവേഷണ സ്ഥാപനം www.kfri.res.in
സെക്ഷൻ ഓഫീസർ www.kelsa.nic.in
തൊഴിലുറപ്പ് പദ്ധതി ഫോണ്‍ 0467 2227300.
https://www.facebook.com/Malayalivartha