വിദേശങ്ങളിലേയ്ക്ക് പറക്കാം..ലക്ഷങ്ങൾ ഇങ്ങോട്ട് കിട്ടും, ഇജ്ജാതി ഓഫർ സ്വപ്നങ്ങളിൽ മാത്രം താമസിക്കാൻ പണം ഇങ്ങോട്ട് തരുന്ന രാജ്യങ്ങൾ
അവസരം കിട്ടിയാൽ വിദേശ രാജ്യത്തേക്ക് ചേക്കേറാൻ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. വിദേശത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങളും ജോലിയും സുഖകരമായ ജീവിതവും സ്വപ്നം കണ്ടാണ് പലരും വിവിധ രാജ്യങ്ങളിലേക്ക് പറക്കുന്നത് . എന്നാൽ, വിദേശ രാജ്യങ്ങളില്‍ പിആർ നേടി അവിടെ സ്ഥിരതാമസമാക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല.
അനുമതി ലഭിച്ചാലും പല വിദേശ രാജ്യങ്ങളിലും വീടോ സ്ഥലമോ വാങ്ങാനോ ബിസിനസ്സ് തുടങ്ങാനോ ധാരാളം പണവും ആവശ്യമാണ്. ഈ പ്രശ്ങ്ങൾ ഒന്നുമില്ലാത്ത, അതിഥികളെ പണം കൊണ്ട് സ്വീകരിക്കുന്ന ചില നഗരങ്ങളുണ്ട്. തങ്ങളുടെ ജനസംഖ്യ വർധിപ്പിക്കാന്‍ പുതിയ താമസക്കാരെ തേടുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം
തങ്ങളുടെ നിബന്ധനകൾക്കനുസരിച്ച്, താമസം മാറുന്നവർക്ക് പണവും വീടും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നല്കുന്ന നിരവധി പദ്ധതികൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ ആൽബെനും യുഎസിലെ വെര്‍മോണ്ടും ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങൾ വളരെ ആകർഷകമായ പാക്കേജുകളാണ് തങ്ങളുടെ നാട് സ്ഥിരതാമസത്തിനായി തിരഞ്ഞെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനായി മുന്നോട്ടുവച്ചിരിക്കുന്നത്.
അത്തരം സൗകര്യങ്ങൾക്കൊപ്പം ചെലവഴിക്കാൻ പണവും ഇങ്ങോട്ടു തരികയാണ് സ്പെയിലെ രണ്ട് പ്രദേശങ്ങൾ ഈ പ്രദേശത്ത് താമസിക്കാൻ റെഡി ആയി എത്തുന്നവർക്ക് സർക്കാർ ലക്ഷങ്ങൾ ഇങ്ങോട്ട് നൽകും എന്നാണു പറയുന്നത് . സ്പെയിനിലെ രണ്ട് പ്രദേശങ്ങളാണ് ആളുകൾക്ക് അങ്ങോട്ട് പൈസ നൽകി താമസിപ്പിക്കാൻ ഒരുങ്ങുന്നത്. ഒന്ന് പോംഗ എന്ന ചെറിയ ടൗൺ ആണ്.സ്‌പെയിനിന്റെ വടക്കൻ മലനിരകളിൽ ഉൾപ്പെടുന്ന പ്രദേശമാണ് പോംഗ. പ്രകൃതി ഭംഗി കൊണ്ട് കണ്ണഞ്ചിപ്പിക്കുന്നൊരിടം, അതാകും പോംഗയെ കുറിച്ച് ഒറ്റവാക്കിൽ പറയാനാകുക.
പോംഗ ഒരു പ്രധാന പ്രകൃതി സംരക്ഷണ കേന്ദ്രം കൂടിയാണ്. അതായത് പ്രദേശവാസികൾക്ക് മനോഹരമായ ഹൈക്കിംഗ് പാതകൾ, പക്ഷിനീരീക്ഷണ കേന്ദ്രങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ ആസ്വദിക്കാം. മാത്രമല്ല നിരവധി സാഹസികവിനോദങ്ങൾക്കുള്ള സ്ഥലങ്ങളും പോംഗോയിൽ ഉണ്ട്. ബീച്ച് ദിനങ്ങൾ ആസ്വദിക്കാൻ കോസ്റ്റ് വെർഡ ബീച്ചും അടുത്തുണ്ട്.
ഇവിടേക്ക് താമസം മാറുന്ന ഓരോ വ്യക്തിക്കും 2600 പൗണ്ട് (അതായത് 266006 ഇന്ത്യൻ രൂപ) ആണ് ലഭിക്കുക.കുട്ടികൾക്കും ഇത്രതന്നെ തുകയാണ് നൽകുന്നത്. കുടുംബമായിട്ടാണ് താമസിക്കാൻ പോകുന്നതെങ്കിൽ അനുകൂല്യങ്ങൾ വേറെ. പുതിയ ആളുകലുടെ കടന്ന് വരവ് പ്രാദേശിക വിപണിയെ ഉത്തേജിപ്പിക്കുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ.ചെയ്യേണ്ടത് ഇത്ര മാത്രം-കുറഞ്ഞത് അഞ്ച് വർഷമെങ്കിലും നഗരത്തിൽ താമസിക്കാൻ നിങ്ങൾ തയ്യാറാവണം.
ഗലീഷ്യയിലെ തണുത്ത കാലാവസ്ഥയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ മറ്റൊരു ഗ്രാമമായ റൂബിയ തിരഞ്ഞെടുക്കാം. ഇവിടേക്കും ആളുകൾക്ക് മാറാൻ സർക്കാർ ഇങ്ങോട്ട് പൈസ നൽകും.ഇവിടേക്ക് മാറുന്ന വിദേശികൾക്ക് കുറഞ്ഞ വിലയിൽ ഇവിട് വീട് ലഭിക്കും. പ്രതിവർഷം 1600 പൗണ്ട് സർക്കാർ തരും. അതായത് 163569.10 ലക്ഷം ഇന്ത്യൻ രൂപ.
കുടുംബങ്ങളെയാണ് പ്രത്യേകം ലക്ഷ്യമിടുന്നത്. കുട്ടികൾ ഉള്ളവർ എത്തുന്നതോടെ പ്രാദേശിക സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിക്കാനാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. നിലവിൽ 1400 ആളുകൾ മാത്രമാണ് ഇവിടെയുള്ളത്. കഴിഞ്ഞ വർഷം അവസാനം ഇറ്റലിയും തങ്ങളുടെ ചില ഗ്രാമപട്ടണങ്ങളിലേക്ക് മാറാൻ ആളുകൾക്ക് 30,000 യൂറോ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സ്വിറ്റ്സർലാന്റും തങ്ങളുടെ നാട്ടിലേക്ക് ആളുകളെ ക്ഷണിച്ചിരുന്നു. സ്വിറ്റ്സർലൻഡിലെ വലൈസിൽ സ്ഥിതി ചെയ്യുന്ന അൽബിനൻ എന്ന മനോഹരമായ ഗ്രാമത്തിലേക്കായിരുന്നു ആളുകളെ ക്ഷണിച്ചത്. 50 ലക്ഷമാണ് മാറുന്നവർക്ക് ഓഫർ. പെർമിറ്റ് സി റസിഡൻസുള്ള സ്വിസ് പൗരന്മാർക്കും യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ എന്നിവിടങ്ങളിലെ പൗരന്മാർക്കുമാണ് അവസരം ലഭിക്കുക.
അമേരിക്കൻ ഐക്യനാടുകളിലെ ഒരു പർവതപ്രദേശമാണ് വെർമോണ്ട്. ഇവിടെയാണ് ചെഡ്ഡാർ ചീസും പ്രശസ്തമായ ബെൻ ജെറിസ് ഐസ്ക്രീമും ഉത്പാദിപ്പിക്കുന്നത്. ഏകദേശം 620,000 ആളുകൾ മാത്രമാണ് ഈ സംസ്ഥാനത്ത് വസിക്കുന്നത്. അതുകൊണ്ടാണ് റിമോട്ട് വർക്കർ ഗ്രാന്റ് പ്രോഗ്രാം അപേക്ഷകർക്ക് രണ്ട് വർഷത്തേക്ക് 10,000 ഡോളർ (ഏകദേശം 7.4 ലക്ഷം രൂപ) വാഗ്ദാനം ചെയ്യുന്നത്.
2018 മുതലാണ് ഇത്തരമൊരു ആനുകൂല്യം പ്രഖ്യാപിച്ചത്. അലാസ്കയിലും ഇത്തരമൊരു വാഗ്ദാനമുണ്ട്. കുറഞ്ഞത് ഒരു വർഷമെങ്കിലും ഇവിടെ താമസിക്കുന്നവർക്ക് പ്രതിവർഷം ഏകദേശം $2,072 (ഏകദേശം 1.5 ലക്ഷം രൂപ) ആണ് വാഗ്ദാനം. ആളുകളെ ഈ നഗരങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha