യുഎഇയിൽ ലക്ഷങ്ങൾ സമ്പാദിക്കാം..മികച്ച ജോലി നേടാൻ ഈ കോഴ്സുകൾ
മികച്ച തൊഴിലവസരങ്ങള്‍, മികച്ച തൊഴില്‍, ജീവിത സാഹചര്യങ്ങള്‍, സാങ്കേതിക മേഖലയിലെ മികവ് തുടങ്ങി പല കാരണങ്ങളാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകൾ അടുത്ത കാലത്തായി വലിയ തോതില്‍ യുഎഇയിലേക്ക് പോകുന്നുണ്ട് . യുഎഇയിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ലഭിക്കണമെങ്കിൽ അതിനനുസരിച്ച വിദ്യാഭ്യസ യോഗ്യത അത്യാവശ്യമാണ് .എന്തെങ്കിലും ഒരു ഡിഗ്രിയെടുത്ത് ഗൾഫിലേക്ക് പോയാൽ മികച്ച ജോലി കിട്ടുമെന്നുകരുത്തരുത്.
പത്താം ക്ലാസോ പ്ലസ്ടു വോ പാസായി ഗൾഫിൽ പോയി മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാക്കിയിരുന്ന കാലമൊക്കെ പണ്ടാണ് . ഇപ്പോൾ നല്ല ശമ്പളമുള്ള ജോലി ലഭിക്കണമെങ്കിൽ മികച്ച വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്. ഏതെങ്കിലും കോഴ്സ് പഠിച്ചത് കൊണ്ട് മാത്രവും യുഎഇയിൽ ഉയർന്ന വരുമാനമുള്ള ജോലി ലഭിക്കണമെന്നില്ല. ഇതാ പഠിക്കാം ഈ കോഴ്സുകൾ
1. കമ്പ്യൂട്ടർ സയൻസ്
നിരവധി വിദ്യാർത്ഥികൾ കമ്പ്യൂട്ടർ സയൻസ് ബിരുദമെടുക്കുന്നുണ്ട്. വ്യത്യസ്ത ജോലി സാധ്യതകൾ എന്നത് തന്നെയാണ് കമ്പ്യൂട്ടർ സമയൻസ് പഠനത്തിന്റെ മെച്ചം. എഐ ആന്റ് വെബ് ഡെവലപ്മെന്റ് ഉൾപ്പെടെയുള്ള മേഖലകളിൽ കമ്പ്യൂട്ടർ സയൻസ് ബിരുദധരികൾക്ക് യുഎഇയിൽ നിരവധി തൊഴിൽ അവസരങ്ങൾ ലഭിക്കും.
2. ഫോറൻസിക് സയൻസ്
കുറ്റാന്വേഷണത്തില്‍ തല്‍പരരായ ശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് തെരഞ്ഞെടുക്കാവുന്ന ശാസ്ത്രശാഖയാണ് ഫോറൻസിക് സയൻസ്.യുഎഇയിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള കോഴ്സുകളിൽ ഒന്ന് കൂടിയാണിത്.ദുബായ് പോലീസില് അടക്കം ബിരുദധാരികൾക്ക് ജോലി ലഭിക്കാൻ അവസരമുണ്ടെന്ന് ദുബായ് അമിനിറ്റി യൂനിവേഴ്സിറ്റിയുടെ ബിസിനസ് ഡെവലപ്മെന്റ് ആൻഡ് സ്റ്റുഡന്റ് റിക്രൂട്ട്മെന്റ് ഡയറക്ടർ ബ്രണ്ടൻ വൈനർ പറഞ്ഞു.
3.ഇന്റർനാഷ്ണൽ സ്റ്റഡീസ്
എമിറാത്തികൾക്ക് ജോലി സ്ഥലങ്ങളിൽ മികച്ച അവസരം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ യുഎഇ പൗരൻമാർക്കിടയിൽ .ഇന്റർനാഷ്ണൽ സ്റ്റഡീസ് പോലുള്ള ഹ്യുമാനിറ്റീസ് കോഴ്സുകൾക്ക് ഡിമാന്റ് ഉയർന്നിട്ടുണ്ട്.ഐആർ ബിരുദം നേടിയവർക്ക് മന്ത്രാലയങ്ങളിലും ദേശീയ സേവനങ്ങളിലും നിരവധി അവസരങ്ങൾ ലഭിക്കും.
4.സൈബർ സെക്യൂരിറ്റി
ലോകം കൂടുതൽ ഡിജിറ്റലായി മാറിയതോടെ സൈബർ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങളും ശക്തമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിരവധി തൊഴിലവസരങ്ങൾ ഈ മേഖലയിൽ തുറന്നിട്ടുണ്ട്. അതേസമയം വേണ്ടത്ര പ്രൊഫഷണലുകളുടെ അഭാവം മേഖലയിൽ ഉണ്ട്.
5. വിഷ്വൽ കമ്മ്യൂണിക്കേഷൻ
ആപ്പും വെബ്സൈറ്റും ഇല്ലാത്ത ബിസിനസ് ഇന്ന് ഇല്ല. അതുകൊണ്ട് തന്നെ വിഷ്വൽ കമ്മ്യൂണിക്കേഷന്റെ പ്രാധാന്യം ഏറെയാണ്. നിരവധി തൊഴിൽ സാധ്യതകളാണ് മേഖലയിൽ ഉള്ളത്.
6. മെക്കാട്രോണിക് എൻജിനീയറിംഗ്
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ വൈദഗ്ദ്യങ്ങൾ ഒരുമിച്ച് നേടാൻ സഹായിക്കുന്ന കോഴ്സാണിത്. നിരവധി വ്യവസായ മേഖലകളിൽ ജോലി സാധ്യത തുറന്നിടുന്ന കോഴ്സ് കൂടിയാണിത്. കൂടാതെ, ഓട്ടോമേഷൻ, റോബോട്ടിക്‌സ് എന്നിവയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും മെക്കാട്രോണിക്‌സ് ബിരുദധാരികളുടെ ഡിമാന്റ് വർധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha