പ്രസാർ ഭാരതിയിൽ ഒഴിവ്, വിവിധ തസ്തികകളിലേയ്ക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം
ഓൾ ഇന്ത്യ റേഡിയോ ചെന്നൈയിൽ ന്യൂസ് എഡിറ്റർ, വെബ് എഡിറ്റർ എന്നീ തസ്തികകളിലേക്ക് പ്രസാർ ഭാരതി റിക്രൂട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ പ്രസാർ ഭാരതിയുടെ ഔദ്യോഗിക വെബ്സൈറ്റായ prasarbharati(dot)gov(dot)in സന്ദർശിച്ച് അപേക്ഷിക്കുക. ഈ റിക്രൂട്മെന്റ് ഡ്രൈവ് വഴി ന്യൂസ് എഡിറ്റർ, വെബ് എഡിറ്റർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തും. എത്ര തസ്തികകൾ റിക്രൂട് ചെയ്യണമെന്ന് ബോർഡ് തീരുമാനിക്കും.
അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂടിൽ നിന്നോ ജേർണലിസത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡിപ്ലോമ പാസായിരിക്കണം. ഇതുകൂടാതെ, രണ്ട് മുതൽ മൂന്ന് വർഷം വരെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ന്യൂസ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് 55 വയസ് കവിയരുത്. അതേസമയം വെബ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് 35 വയസ് കവിയാൻ പാടില്ല.എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.
354 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. അതേസമയം എസ്‌സി എസ്‌ടി വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 266 രൂപയാണ്. ഓൺലൈൻ മോഡിൽ ഫീസ് അടയ്ക്കാം.
എങ്ങനെ അപേക്ഷിക്കാം....
prasarbharati.gov.in സന്ദർശിച്ച് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്ത് ഒഴിവ് വിശദാംശങ്ങൾ പരിശോധിക്കുക.
സർടിഫികറ്റുകൾ സഹിതം ബയോഡാറ്റ,
The Head of the Regional News Unit
All India Radio
No. 4 Kamarajar Salai
Mylapore, Chennai – 600 004
എന്ന വിലാസത്തിൽ അയയ്ക്കണം.
പ്രസാർ ഭാരതി ചെന്നൈ, ശ്രീനഗർ, ജലന്ധർ, ഭുവനേശ്വർ ലൊക്കേഷനുകളിൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. നൽകിയിരിക്കുന്ന തസ്തികയിൽ ആകെ 04 ഒഴിവുകളാണുള്ളത് . എന്നിരുന്നാലും ഒഴിവുകളുടെ എണ്ണത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല . .
പ്രസാർ ഭാരതി റിക്രൂട്ട്‌മെന്റ് 2023-ന്റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഉദ്യോഗാർത്ഥികൾ അംഗീകൃത മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎ/എംബിഎ (മാർക്കറ്റിംഗ്) അല്ലെങ്കിൽ മാർക്കറ്റിംഗിൽ പിജി ഡിപ്ലോമ നേടിയിരിക്കണം. പ്രസാർ ഭാരതി റിക്രൂട്ട്‌മെന്റ് 2023-ന്റെ ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിരിക്കുന്നത് പോലെ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ ശമ്പളം 42000 രൂപ വരെ നൽകും. 2 വർഷത്തേക്ക് കരാർ നിയമനമാണ്. അപേക്ഷാ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയിലെ പരമാവധി പ്രായപരിധി 35 വയസ്സാണ്. ജൂൺ 2 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം .
ന്യൂസ് എഡിറ്റർ, വെബ് എഡിറ്റർ prasarbharati.gov.in
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ചെന്നൈ നോട്ടിഫിക്കേഷൻ : https://studycafe.in/wp-content/uploads/2023/05/PB-RECRUITMENT-cHENNAI.pdf
ജലന്ധർ : https://studycafe.in/wp-content/uploads/2023/05/PB-AT-JALLANDHAR.pdf
ശ്രീനഗർ : https://studycafe.in/wp-content/uploads/2023/05/PB-RECRUITMENT-AT-SRINAGAR.pdf
ഭുവനേശ്വർ :https://studycafe.in/wp-content/uploads/2023/05/PB-AT-BHUVESHWAR.pdf
https://www.facebook.com/Malayalivartha