ശമ്പളം 5 ലക്ഷത്തോളം...!! ഡിഗ്രി ഇല്ലാത്തവർക്കും കാനഡയില്‍ സർക്കാർ ജോലി, മികച്ച ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും, ഈ അവസരം കളയരുത്...!!
അടുത്തകാലത്തായി കാനഡയിൽ പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് പാർട്ട് ടൈം ജോലി കിട്ടാതെ വളരെ ബുദ്ധിമുട്ടുന്നുവെന്ന റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.. എങ്കിലും മലയാളികള്‍ ഉള്‍പ്പടെ ഉള്ള ഇന്ത്യക്കാരുടെ സ്വപ്ന രാജ്യം തന്നെയാണ് കാനഡ. കാനഡയിലേക്ക് പോകുന്നവരിൽ അധിക പങ്കും പഠന വിസയിലെത്തി, പഠനം പൂർത്തിയാക്കിയ ശേഷം അവിടെ തന്നെ ജോലി കരസ്ഥമാക്കി പിആർ സ്വന്തമാക്കുന്നുവരാണ്.
നഴ്സ്മാർ മാത്രമാണ് അധികവും ജോലിക്കായി കാനഡ യു കെ , ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലിയ്ക്കായി പോകുന്നത് . ഏതെങ്കിലും ജോലിയില്‍ പ്രവേശിച്ചുകൊണ്ട് കാനഡയിലേക്ക് കുടിയേറുന്നവർ പൊതുവെ കുറവാണ്. അത്തരത്തില്‍ പഠനത്തിനായി പോയി കാനഡയില്‍ മികച്ച ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്ക് സന്തോഷം നല്‍കുന്ന ഒരു വാർത്തയാണ് ഇനി പങ്കുവെക്കാന്‍ പോവുന്നത്.
പാർക്ക് കാനഡയിലെ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മികച്ച ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ഈ ജോലിക്കുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായവയിലൊന്ന് രാജ്യത്തെ എല്ലാ ദേശീയ പാർക്കുകളിലേക്കും പ്രവേശനം സൗജന്യമാണ് എന്നുള്ളതാണ്.
ദേശീയ പാർക്കുകൾ, സമുദ്ര സംരക്ഷണ മേഖലകൾ, എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും ചരിത്രപരമായ സ്ഥലങ്ങൾ എന്നിവയിലൂടെ രാജ്യത്തിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തമുള്ള ഫെഡറൽ ഏജൻസിയാണ് പാർക്ക്സ് കാനഡ. നിരവധി ഒഴിവുകളാണ് പാർക്ക്സ് കാനഡ അടുത്തിടെ റിപ്പോർട്ട് ചെയ്തത്.
എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് ഓഫീസർ, ഫിനാൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഓഫീസർ, അക്കൗണ്ടിംഗ് ഓപ്പറേഷൻസ്/ബജറ്റ് ഓഫീസർ, ഹ്യൂമൻ റിസോഴ്‌സ് അസിസ്റ്റന്റ്, കോമ്പൻസേഷൻ അഡ്വൈസർ, ഇൻഫർമേഷൻ മാനേജ്‌മെന്റ് ഓഫീസർ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്.
പദവികള്‍ക്ക് അനുസരിച്ച് ശമ്പളവും വ്യത്യാസപ്പെട്ടിരിക്കും... എന്ത് തന്നെയായാലും കഴിഞ്ഞ നിയമനത്തേക്കാള്‍ വലിയ ശമ്പളമാണ് ഇത്തവണ വാഗ്ദാനം ചെയ്തിരിക്കുന്നത്. അത് ഒരു വർഷത്തേക്ക് 70000 ഡോളർ എന്ന നിലയിലേക്ക് വരെ എത്തിനില്‍ക്കുന്നു. അതായത് ഒരു വർഷം 57,91,835 ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. മാസം 5 ലക്ഷത്തോളം ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കുന്ന വളരെ മാന്യമായ ഒരു ജോലിയാണ് ഇത് .
കാനഡയിൽ ജോലി ചെയ്യാൻ നിയമപരമായ അംഗീകാരമുള്ള എല്ലാ ആളുകൾക്കും പാർക്ക്സ് കാനഡ ജോലികൾക്കായി ഒരു അപേക്ഷ സമർപ്പിക്കാൻ കഴിയും. ഫെഡറൽ ഏജൻസി വിദ്യാഭ്യാസമോ അനുഭവപരിചയമോ ഒന്നും ആവശ്യമില്ല . അതിനാൽ നിങ്ങൾക്ക് യൂണിവേഴ്സിറ്റി ബിരുദമോ പ്രവൃത്തിപരിചയമോ ഇല്ലാതെ ജോലിയിൽ പ്രവേശിക്കാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങൾ അറിയാന്‍ ഒഫീഷ്യൽ ലിങ്കി ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ട്ട്
അതേസമയം, നോവ സ്കോട്ടിയയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപായ സാബിൾ ദ്വീപിലെ നാഷണല്‍ പാർക്ക് കഴിഞ്ഞ ദിവസം ഒരു ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. ഓപ്പറേഷൻസ് കോർഡിനേറ്റർ എന്ന ഒഴിവിലേക്കാണ് ഇവിടെ നിയമനം നടക്കുന്നത്. കടൽ വഴിയും വിമാനം വഴിയും ദ്വീപിലേക്കുള്ള പ്രവേശനം ഏകോപിപ്പിക്കുകയും ദ്വീപ് ജീവനക്കാർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന ദൈനംദിന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തമാണ് ഈ ജോലിക്കുള്ളത്.
ആർക്കിടെക്ചറൽ, ബിൽഡിംഗ്, കൺസ്ട്രക്ഷൻ, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ അല്ലെങ്കിൽ സ്ട്രക്ചറൽ സ്പെഷ്യാലിറ്റികളിൽ സാങ്കേതിക ഡിപ്ലോമയുള്ള ഒരു പോസ്റ്റ്-സെക്കൻഡറി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം എന്നിവയാണ് ഈ ജോലിയുടെ യോഗ്യത. ഫീൽഡ് ക്രമീകരണത്തിൽ ലോജിസ്റ്റിക്സ്, ഷെഡ്യൂളിംഗ്, പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്ന പ്രവർത്തിപരിചയം, വിമാനത്തിനും അല്ലെങ്കിൽ ബോട്ട് ഗതാഗതത്തിനുമുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളിൽ പരിചയം എന്നിവയും ജോലി സാധ്യത വർധിപ്പിക്കുന്നതാണ്. പാർക്ക് കാനഡ വഴിയാണ് ഇവിടേക്കും അപേക്ഷ സമർപ്പിക്കേണ്ടത്.. ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
https://www.narcity.com/tag/parks-canada-jobs
https://www.facebook.com/Malayalivartha