അവസരപ്പെരുമഴ ! കാനഡയിൽ കുന്നുകൂടി തൊഴിലവസരങ്ങൾ .. ഇന്ത്യൻ കമ്പനികൾ കാനഡയിൽ 6.6 ബില്യൺ കനേഡിയന്‍ ഡോളര്‍ നിക്ഷേപിച്ചു: രാജ്യത്ത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും
കാനഡ ലോകത്തിലെ ഏറ്റവും ഉയർന്ന കുടിയേറ്റ നിരക്കുള്ള ഒരു രാജ്യമാണ്, കാനഡായുടെ ശക്തമായ സമ്പദ്‌വ്യവസ്ഥ കനേഡിയൻ പൗരന്മാർക്കും വിദേശത്തു നിന്നുള്ള ആളുകൾക്കും നിരവധി അവസരങ്ങൾ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ , ഇന്ത്യയിൽ നിന്നുൾപ്പെടെ നിരവധി വിദേശികൾ കാനഡയിലേക്ക് കുടിയേറുന്നുണ്ട്. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം അവർക്ക് ന്യായമായ അവസരങ്ങളും നൽകുന്ന ഒരു വികസിത രാജ്യമാണ് കാനഡ.
എന്നാൽ ഇപ്പോൾ ഇന്ത്യന്‍ കമ്പനികള്‍ കാനഡയില്‍ 6.6 ബില്യണിലധികം ഡോളര്‍ നിക്ഷേപിച്ച് രാജ്യത്ത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ഭാവിയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായും ടൊറന്റോയില്‍ പുറത്തിറക്കിയ CII റിപ്പോര്‍ട്ട് പറയുന്നു.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ആണ് തന്റെ കാനഡ നഗര സന്ദര്‍ശന വേളയില്‍ പുറത്തിറക്കിയ 'ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക്: സാമ്പത്തിക ആഘാതവും ഇടപെടലും' എന്ന റിപ്പോര്‍ട്ടിൽ ഇന്ത്യൻ വ്യവസായങ്ങൾ കാനഡയിൽ തുടങ്ങുന്നതായി പറഞ്ഞത് . രാജ്യത്ത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇന്ത്യക്കാർക്ക് മികച്ച അവസരങ്ങൾ നൽകുമെന്നും , കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി
കനേഡിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് എഫ്ഡിഐ, സൃഷ്ടിക്കപ്പെട്ടതും സംരക്ഷിക്കപ്പെട്ടതുമായ തൊഴിലവസരങ്ങള്‍, ഗവേഷണത്തിനും വികസനത്തിനുമുള്ള ധനസഹായം, പ്രാദേശിക കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങള്‍ എന്നിവയുടെ രൂപത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ കനേഡിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് നല്‍കിയ സംഭാവനകള്‍ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.
'കാനഡ ഇന്ത്യയില്‍ നിന്നും നല്ല നിക്ഷേപ അവസരങ്ങള്‍ തേടുന്നുണ്ട്. പുതിയ സംരംഭം ഇന്ത്യ-കാനഡ ബന്ധം വളരെയധികം മെച്ചപ്പെടുത്തു മെന്ന് സിഐഐയും കാനഡ-ഇന്ത്യ ബിസിനസ് കൗണ്‍സിലും സംഘടിപ്പിച്ച റിപ്പോര്‍ട്ട് പ്രകാശന ചടങ്ങില്‍ ഗോയല്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് നിക്ഷേപങ്ങള്‍ വരുന്നത്ഇത് ടു-വേ ട്രാഫിക്കായിരിക്കുമെന്നാണ് ഗോയൽ പറയുന്നത് , ഇരു രാജ്യങ്ങള്‍ക്കും പ്രയോജനം ലഭിക്കും,എന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച്, 30 ഇന്ത്യന്‍ കമ്പനികള്‍ മൊത്തം 6.6 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിട്ടുണ്ട് , ഇത് എട്ട് കനേഡിയന്‍ പ്രവിശ്യകളിലായി ഏകദേശം 17,000 പേര്‍ക്ക് തൊഴില്‍ നല്‍കും. കാനഡയിലെ ഇന്ത്യന്‍ കമ്പനികളുടെ കൂട്ടായ ഗവേഷണ-വികസന ചെലവുകള്‍ 700 മില്യണിലധികം ഡോളര്‍ വരുംഎന്നുമാണ് റിപ്പോർട്ട്
റിപ്പോർട്ട് അനുസരിച്ച്, പങ്കെടുക്കുന്ന 100 ശതമാനം കമ്പനികളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാനഡയിൽ കൂടുതൽ നിക്ഷേപം നടത്താനും 96 ശതമാനം കൂടുതൽ ജീവനക്കാരെ നിയമിക്കാനും പദ്ധതിയിടുന്നു.
കാനഡ-ഇന്ത്യ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് പസഫിക്കിന്റെ ഇരുവശങ്ങളിലുമുള്ള ബിസിനസുകൾക്ക് നല്ലതാണെന്ന് കനേഡിയൻ ഇന്റർനാഷണൽ ട്രേഡ് മന്ത്രി മേരി എൻജി പറഞ്ഞു. അനുകൂലമായ ഇമിഗ്രേഷൻ നയങ്ങൾ, ശക്തമായ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങൾ, വൈവിധ്യമാർന്ന ടാലന്റ് പൂൾ, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ എന്നിവ ഇന്ത്യൻ കമ്പനികൾക്ക് ശക്തമായ അന്തരീക്ഷമാകുമെന്ന് സിഐബിസി പ്രസിഡന്റും സിഇഒയുമായ വിക്ടർ തോമസ് പറഞ്ഞു.
കാനഡയിൽ ഇന്ത്യൻ ബിസിനസ്സ് സാദ്ധ്യതകൾ വർധിക്കുന്നതോടെ ഇന്ത്യക്കാർക്ക് ധാരാളം തൊഴിലവസരങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യവും കാനഡയിൽ ഉണ്ടാകുമെന്നു പ്രത്യാശിക്കാം
https://www.facebook.com/Malayalivartha