ഡിഗ്രി ഇല്ലെങ്കിലും സാരമില്ല, ന്യൂസീലൻഡിൽ നല്ല ജോലി ; മികച്ചശമ്പളം , താമസ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും... അപേക്ഷിക്കേണ്ടത് ഇങ്ങനെ ...
വിവിധ ജോലികള്‍ക്കുമായി മലയാളികള്‍ ഉള്‍പ്പെടുന്ന നിരവധി ഇന്ത്യക്കാരാണ് ഇതിനോടകം ന്യൂസിലന്‍ഡിലേക്ക് കുടിയേറിയിരിക്കുന്നത്. ഇവരില്‍ അധികവും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഐടി രംഗത്തും ചുരുക്കം ചില ആളുകളുണ്ട്. എന്നാല്‍ ന്യൂസിലന്‍ഡിലെ കാർഷിക രംഗത്തേക്ക് തൊഴിലാളികളെ ക്ഷണിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഒരു ഐറിഷ് വംശജന്‍ നടത്തുന്ന 850 പശുക്കളുള്ള ഡയറി ഫാമിലേക്കാണ് നിയമനം. സൗത്ത് ഐലൻഡിലെ ഇൻവർകാർഗില്ലിലാണ് ഫാം സ്ഥിതി ചെയ്യുന്നത്, ഉടമകള്‍ നല്‍കുന്ന വിവരപ്രകാരം ഫാം അസിസ്റ്റിന്‍ഡ് പദവിയില്‍ നിയമിക്കപ്പെടുന്നവർക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കും.
ഓട്ടോമാറ്റിക് കപ്പ് റിമൂവറുകളും പ്രോട്രാക്ക് ഡ്രാഫ്റ്റിംഗ് സിസ്റ്റവും ഉള്ള 50-ബെയിൽ റോട്ടറി ഷെഡ് വഴിയാണ് 850 പശുക്കളേയും കറക്കുന്നത്. ഇവയെല്ലാം കൃത്യമായി നോക്കി നടത്തുക എന്നതാവും ഫാം അസിസ്റ്റന്‍ഡുമാരുടെ ചുമതല. ഫാമിൽ ജൂലൈ അവസാനത്തോടെ പ്രസവം ആരംഭിക്കുകയും സെപ്തംബർ അവസാനത്തോടെ എല്ലാ പശുക്കളുടേയും പ്രസവം പൂർത്തിയാവുകയും ചെയ്യും.
മൃഗങ്ങളെ നല്ല രീതിയില്‍ പരിചരിക്കുക, സമയത്ത് കറവ നടത്തുക, പശുക്കിടാങ്ങള്‍ക്ക് കൃത്യമായ അളവില്‍ പാല്‍ നല്‍കുക, ഫാമിലെ മറ്റ് തൊഴിലാളികളെ നിയന്ത്രിക്കുക തുടങ്ങിയ ചുമതലകളും ഫാം അസിസ്റ്റന്റിനുണ്ടാവും. ഡ്രൈവിംഗ് ലൈസൻസും ഈ രംഗത്ത പരിചയവും അഭികാമ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫാമിൽ തന്നെ താമസസൗകര്യവും ഭക്ഷണവും ലഭിക്കും.
ജോലിയെക്കുറിച്ച് കൂടുതലറിയാനും അപേക്ഷിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള ലിങ്ക് നോക്ക്ക. സമാനമായ മറ്റ് നിരവധി ഫാമുകളിലേക്കും ആവശ്യക്കാരെ തേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കോ ടിപ്പററിയിലെ ഒരു ഡയറി ഒരു ഫാം മാനേജരെ നിയമിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ഈ ഫമിൽ ജോലി ചെയ്യുന്നവർക്ക് ഇവിടെ ഫാമില്‍ താമസസൌകര്യം ലഭ്യമല്ല.
കോ കോർക്കിലെ ഡംഗൂർണിയിലെ 500- പശുക്കളുള്ള ഡയറി യൂണിറ്റിൽ ഒരു ഡയറി ഫാം അസിസ്റ്റിന്റെ നിയമിക്കുന്നു. പാലിന്റെ ഗുണനിലവാര നിയന്ത്രണം, പൊതുവായ മൃഗസംരക്ഷണം എന്നിവയാണ് ചുമതലകൾ. ഒരു ആഴ്ചയില്‍ 39 മണിക്കൂറായിരിക്കും ജോലി ചെയ്യേണ്ടത്. പ്രതിവർഷം 30,000 യൂറോ ശമ്പളമായി ലഭിക്കും. അതായത് 26,57,884 ഇന്ത്യന്‍ രൂപ. (മാസം 2.2 ലക്ഷം രൂപ)- ജോലി ഒഴിവിനെക്കുറിച്ച് കൂടതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കിഴക്കൻ ലിമെറിക്കില്‍ സ്ഥിതി ചെയ്യുന്ന ഫാമിലും ജോലിക്കാരെ നിയമിക്കുന്നുണ്ട്. നന്നായി സജ്ജീകരിച്ചിരിക്കുന്ന ഈ ഫാമിൽ താമസസൗകര്യം ലഭ്യമാണ്. മുഴുവന്‍ സമയ ജോലിക്ക് മുന്‍കാല പ്രവർത്തി പരിചയം അഭികാമ്യമാണ്. പുതുമുഖമാണെങ്കില്‍ പരിശീലനം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പളവും ലഭിക്കുന്നു.
https://www.facebook.com/Malayalivartha