ദുബൈയിലേക്ക് പറക്കാം...! ഫ്ലൈ ദുബൈയിൽ ക്യാബിൻ ക്രൂ,പൈലറ്റ്, എൻജിനീയർ എന്നിങ്ങനെ 1,000-ത്തിലധികം തൊഴിലവസരങ്ങൾ ശമ്പളം 31,900 ദിര്‍ഹം വരെ
വിദേശത്തൊരു ജോലി ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിൽ പുതിയ രാജ്യങ്ങൾ കടന്നു വന്നെങ്കിലും മലയാളിക്ക് ആദ്യ കവാടം ഇന്നും ദുബായ് തന്നെയാണ്. നിരവധി പേരാണ് ദിവസവും ദുബായിലേക്ക് ജോലി ആവശ്യാർഥം എത്തുന്നത്. ദുബായിൽ മികച്ച ശമ്പളത്തിലൊരു ജോലിയാണ് തിരയുന്നതെങ്കിൽ അവസരം നൽകുന്നത് ദുബായ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലൈ ദുബായ് ആണ്. വിപുലീകരണത്തിന്റെ ഭാഗമായി കമ്പനി ഈ വർഷം 1,000-ത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 110 ലധികം ഇടങ്ങളിലേക്ക് സർവീസ് ഫ്ലൈ ദുബായ് ക്യാബിൻ ക്രൂ അംഗങ്ങൾ മുതൽ പൈലറ്റുമാരും എൻജിനീയർമാരും വരെയുള്ള നാല് തസ്തികകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളതെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഓരോ ജോലിയുടെയും യോഗ്യതകളും കണക്കാക്കിയ പ്രതിമാസ ശമ്പളവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇങ്ങനെയാണ്
ക്യാബിന്‍ ക്രൂ : ഫ്ലൈ ദുബായ് യാത്രക്കാര്‍ക്ക് വേണ്ട സേവനങ്ങള്‍ ഒരുക്കി കുക എന്നതാണ് ക്യാബിന്‍ ക്രൂ വിന്റെ ജോലി . മികച്ച ആശയവിനിമയ ശേഷി, സൗഹൃദപരമായ പെരുമാറ്റം, ഉപഭോക്തൃ സേവനത്തോടുള്ള താല്‍പര്യം എന്നിവ അപേക്ഷകര്‍ക്ക് ഉണ്ടാകണം. 21 വയസ് പൂര്‍ത്തിയായവര്‍ക്ക് ക്യാബിന്‍ ക്യൂ തസ്തികയിലേക്ക് അപേക്ഷിക്കാം
5 അടി 2 ഇഞ്ച് നീളവും ശാരീരിക ഘമതയുമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരായിരിക്കണം അപേക്ഷകർ. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമെ അപേക്ഷിക്കാൻ സാധിക്കുകകയുള്ളൂ. അടിസ്ഥാന ശമ്പളം, ഹൗസ് റെന്റ് അലവൻസ്, ട്രാൻസ്പോർട്ടേഷൻ അലവൻസ് സഹിതം 7,380 ദിര്‍ഹം മാസ ശമ്പളം ലഭിക്കും. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഈ ശമ്പളം 1,66,236 രൂപയാണ്. ഫ്‌ളൈയിംഗ് പേ ഇനത്തില്‍ ശരാശരി പ്രതിമാസം 3800 ദിര്‍ഹവും ലഭിക്കും
പൈലറ്റ് തസ്തികയിൽ അപേക്ഷിക്കുന്നതിനു ആവശ്യമായ ഫ്ലൈയിംഗ് ടൈം, ലൈസന്‍സ്, സര്‍ട്ടിഫിക്കേഷൻ എന്നിവയുള്ള പൈലറ്റുമാര്‍ക്ക് ഫ്ലൈ ദുബായിലേക്ക് അപേക്ഷിക്കാം. 2500 മണിക്കൂറാണ് ആകെ ഫ്ലൈയിംഗ് ടൈമായി അപേക്ഷകന് ആവശ്യമുള്ളത്. 31900 ദിര്‍ഹമാണ് മാസ ശമ്പളം. 11410 ദിര്‍ഹം ഫ്‌ളൈയിംഗ് വേരിയബിളായി ലഭിക്കും. 31,900 ദിർഹത്തെ ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 7,18,555 രൂപ വരും.
ഫ്ലൈ ദുബായിലെ മറ്റൊരു അവസരം എൻജിനീയർമാർക്കുള്ളതാണ്. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, ഏവിയോണിക്സ്, വിവിധ എൻജിനീയറിംഗ് വിഭാഗങ്ങള്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള വ്യക്തികളെയാണ് ഫ്ലൈ ദുബായ് അന്വേഷിക്കുന്നത്. തിരഞ്ഞെടുക്കുന്നവർ ഫ്ലൈ ദുബായ് വിമാനങ്ങളുടെ യോഗ്യതയും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കുന്ന ജോലിയാണ് ലഭിക്കുക.
കാറ്ററിംഗ് ടീം വിഭാഗത്തിൽ ഭക്ഷണം തയ്യാറാക്കല്‍, ലോജിസ്റ്റിക്സ്, പാചക മാനേജ്മെന്റ് എന്നിവയില്‍ പരിചയമുള്ള തൊഴിലന്വേഷകരെയാണ് കാരിയറിന്റെ കാറ്ററിംഗ് സര്‍വീസ് ടീമിലേക്ക് ഫ്ലൈ ദുബായ് പരിഗണിക്കുന്നത്. യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണവും സേവനങ്ങളും എത്തിക്കുന്നത് ഉറപ്പാക്കുകയും വിമാന കേറ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നതാണ് ഈ തസ്തികയിലെ പ്രധാന ജോലി.
https://www.facebook.com/Malayalivartha