ഏറ്റവും പുതിയ 3 തൊഴിൽ അവസരങ്ങൾ..യോഗ ഇൻസ്ട്രക്ടർ,ഗസ്റ്റ് അധ്യാപക ഒഴിവ്..!ഇന്റർവ്യൂ മാത്രം, പരീക്ഷയില്ല
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബി.എൻ.വൈ.എസ്/എം.എസ്.സി (യോഗ) / പി.ജി. ഡിപ്ലോമ (യോഗ) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് / അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് / ബി.എ.എം.എസ് /സ്റ്റേറ്റ് റിസോഴ്സ് സെന്റർ - യോഗ ടീച്ചേഴ്സ് ട്രെയിനിങ് ഒരു വർഷത്തെ ഡിപ്ലോമ എന്നിവയാണ് യോഗ്യത.
പ്രായപരിധി 50 വയസ് (രേഖ ഹാജരാക്കണം). താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 13ന് രാവിലെ 10.30ന് ഹാജരാകണം.
അപേക്ഷ ജൂൺ 12നു വൈകീട്ട് അഞ്ചുവരെ നേരിട്ടും സ്വീകരിക്കും.
സൈനിക ജോലികൾ നേടാൻ എസ്.സി വിഭാഗക്കാർക്ക് സൗജന്യ പരിശീലനം സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗക്കാർക്കായി നടപ്പിലാക്കുന്ന 'ഉന്നതി' പ്രീ - റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് പരിശീലന പദ്ധതിയിലൂടെ സൈനിക, അർദ്ധസൈനിക, പോലീസ്, എക്‌സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവതീ - യുവാക്കൾക്ക് രണ്ടു മാസക്കാലത്തെ റസിഡൻഷ്യൽ പരിശീലനം നൽകുന്നു. '
18-നും 26-നും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ ഉദ്യോഗാർഥികൾക്കാണ് അവസരം.
യോഗ്യത: എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. പ്ലസ്ടുവോ ഉയർന്ന യോഗ്യതകളോ ഉള്ളവർക്ക് മുൻഗണന. പുരുഷന്മാർക്ക് കുറഞ്ഞത് 167 സെന്റീമീറ്ററും, വനിതകൾക്ക് 157 സെന്റീമീറ്ററും ഉയരം ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾക്ക് കായികക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കുവാനുള്ള പ്രാപ്തി നേടി കൊടുക്കുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഈ പരിശീലനം കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്റർ (പി.ആർ.ടി.സി) ലാണ് നടക്കുക. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പുകളും മൂന്ന് കോപ്പി പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂൺ അഞ്ചിനു രാവിലെ 11നു തിരുവനന്തപുരം വെള്ളയമ്പലം കനകനഗർ അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9447469280, 9447546617.
ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽ 2023-24 അധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ഇന്റഗ്രേറ്റഡ്) കോഴ്സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവിൽ നിയമനത്തിനായി ജൂൺ 17ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് (കോളജ് വിദ്യഭ്യാസ വകുപ്പ്) ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
നാഷണൽ ആയുഷ് മിഷൻ: തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം
സൈനിക ജോലികൾ: കൂടുതൽ വിവരങ്ങൾക്ക്: 9447469280, 9447546617.
ഗസ്റ്റ് അധ്യാപക ഒഴിവ് : തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽ
https://www.facebook.com/Malayalivartha