ഇത് ഐടിക്കാരുടെ സമയം; യുഎസ്സില്‍ വമ്പന്‍ അവസരങ്ങള്‍; ആകര്‍ഷകമായ ശമ്പളം
2023 ഐടി ജോലിക്കാരുടെ വര്‍ഷമാണെന്ന് തോന്നുന്നു. ലോകത്താകെ ഇപ്പോഴും വന്‍ ഡിമാന്‍ഡില്‍ നില്‍ക്കുന്നത് ഐടി ജോലി തന്നെയാണ്. നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും, അതുപോലെ തന്നെ ജോലിക്കാരെ ഈ മേഖലയില്‍ ആവശ്യമാണ്. നിരവധി അവസരങ്ങളാണ് ഐടി മേഖലയില്‍ നിങ്ങളെ കാത്തിരിക്കുന്നത്.
അത് മാത്രമല്ല 2021 മുതല്‍ വളരെ വലിയ തോതിലാണ് ശമ്പളം ഐടി മേഖലയിലെ പല പദവികളിലായി ഉയര്‍ന്നിരിക്കുന്നത്. യുഎസ്സില്‍ അടക്കം നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങളാണ്. ഐടി മേഖലയിലെ സാധ്യതകള്‍ ഇല്ലാതായെന്ന് വിചാരിച്ച് അപേക്ഷിക്കാതിരിക്കുന്നത്. ആകര്‍ഷകമായ ശമ്പളം നിങ്ങളെ തീര്‍ച്ചയായും ഈ അവസരങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഉറപ്പാണ്.
പ്രൊജക്ട് മാനേജര്‍മാര്‍ക്ക് അവസരങ്ങള്‍
പ്രൊജക്ട് മാനേജര്‍മാര്‍ക്ക് വലിയ അവസരങ്ങളാണ് യൂറോപ്പിലും, അമേരിക്കയിലും കാത്തിരിക്കുന്നത്. ഐടി പ്രൊജക്ടുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനും, ബജറ്റിനുള്ളില്‍ നില്‍ക്കാനും പ്രൊജക്ട് മാനേജര്‍മാരെ ആവശ്യമാണ്.
2021 മുതല്‍ ഈ ജോലിക്കായുള്ള ഡിമാന്‍ഡ് വളരെ കൂടുതലാണ്. 15.6 ശതമാനമാണ് ഇവര്‍ക്കുള്ള ശമ്പള വര്‍ധന. 98 ലക്ഷം രൂപയാണ് വാര്‍ഷിക ശരാശരി വരുമാനമായി നിങ്ങള്‍ക്ക് ലഭിക്കുന്നത്
ഡെവലപ്പര്‍ക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ് ..ഡെവലപ്പ് എഞ്ചിനീയര്‍മാര്‍ക്ക് ഇപ്പോള്‍ ധാരാളം അവസരങ്ങളുണ്ട്. ഇവര്‍ക്കും സോഫ്റ്റ് വെയര്‍ ഡെവലെപ്‌മെന്റിലും, കമ്പനി പ്രവര്‍ത്തനങ്ങളിലും വലിയ റോളുണ്ട്. 2021 മുതല്‍ 14 ശതമാനമാണ് ഈ മേഖലയില്‍ ശമ്പള വര്‍ധനവുണ്ടായത്.
1.36 ലക്ഷമാണ് വര്‍ഷത്തില്‍ ശമ്പളമായി ലഭിക്കുക. ഒരു കോടി രൂപയ്ക്ക് മുകളില്‍ നിങ്ങള്‍ക്ക് ശരാശരി വര്‍ഷത്തില്‍ ലഭിക്കുമെന്ന് അര്‍ത്ഥം.
അനലിസ്റ്റുകാര്‍ക്കുള്ള സാധ്യതയാണ് അടുത്തത് ..പ്രോഗ്രാം അനലിസ്റ്റുകള്‍ക്ക് ഐടി മേഖലയില്‍ വലിയ ആവശ്യക്കാരുണ്ട്. ബജറ്റ് ട്രാക്ക് ചെയ്യുകായും റിസ്‌കുകള്‍ തിരിച്ചറിഞ്ഞ് കമ്പനിയെ അറിയിക്കുകയും ആണ് ഇവരുടെ ചുമതല
2021 മുതല്‍ 13 ശതമാനമാണ് ഈ പദവിയിലെ ശമ്പളം വര്‍ധിച്ചിരിക്കുന്നത്. വാര്‍ഷിക ശരാശരി ശമ്പളം 1.39 ലക്ഷം ഡോളറാണ്. 1.14 കോടി രൂപയില്‍ അധികം നിങ്ങള്‍ക്ക് വര്‍ഷം കൈയ്യിലെത്തും.
മിസ് മാനേജര്‍ അഥവാ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജര്‍ വലിയ ഡിമാന്‍ഡ് ഉള്ള ജോലിയാണ്. കമ്പനിയിലെ സാങ്കേതിക വിദ്യ അടക്കം കൃത്യമായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ ജോലിയിലൂടെ ചെയ്യേണ്ടത്.
11 ശതമാനം വര്‍ധനമാണ് ഇവരുടെ ശമ്പളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഉണ്ടായിരിക്കുന്നത്. ശരാശരി 1.32 ലക്ഷം യുഎസ് ഡോളറാണ് ഇവര്‍ക്ക് പ്രതിഫലമായി ലഭിക്കുക. 1.08 കോടി രൂപയില്‍ അധികം വരുന്നൊരു തുകയാണിത്.
ഐടി മാനേജ്‌മെന്റും ധാരാളം അവസരങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്. കമ്പനിയുടെ എല്ലാ മേഖലയില്‍ ഉള്ളവരുമായും ഇവര്‍ക്ക് മികച്ച ബന്ധമുണ്ടാവണം. എട്ട് ശതമാനം വളര്‍ച്ചയാണ് ഇവരുടെ ശമ്പളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉണ്ടായത്. 1.64 ലക്ഷമാണ് ഈ പോസ്റ്റിന് ലഭിക്കുന്ന ശരാശരി ശമ്പളം. 1.35 കോടി വര്‍ഷത്തില്‍ നിങ്ങളുടെ അക്കൗണ്ടിലുണ്ടാവും.
സൈബര്‍ സുരക്ഷാ എഞ്ചിനീയര്‍മാര്‍ക്കാണ് ഐടി മേഖലയില്‍ ഏറ്റവും ഡിമാന്റുള്ളത്. കമ്പനിയുടെ ഡാറ്റ സ്വകാര്യവും സുരക്ഷിതവുമായും മാറ്റുകയാണ് ഇവര്‍ ചെയ്യേണ്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് എട്ട് ശതമാനമാണ് ഇവരുടെ ശമ്പളത്തിലുണ്ടായിരിക്കുന്നത്.
1.45 ലക്ഷം ഡോളറാണ് ഇവരുടെ വാര്‍ഷിക ശരാശരി ശമ്പളം. 1.19 കോടി രൂപ വരെ ഏറ്റവും കുറഞ്ഞത് നിങ്ങള്‍ക്ക് ലഭിക്കാം.
സിസ്റ്റംസ് എഞ്ചിനീയര്‍, ഹെല്‍പ്പ് ഡെസ്‌ക് ടെക്‌നീഷ്യന്‍, ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍, നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ എന്നിവയാണ് ഐടി മേഖലയില്‍ സാധ്യതയുള്ള മാറ്റ് ജോലി സാദ്ധ്യതകൾ.. സിസ്റ്റംസ് എഞ്ചിനീയര്‍ക്ക് ശരാശരി 1.2 ലക്ഷം ഡോളര്‍ വരെ സമ്പാദിക്കാം.
ഹെല്‍പ്പ് ഡെസ്‌ക് ടെനീഷ്യന്‍ 55872 ഡോളറും, ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍ക്ക് 96961 ഡോളറും, നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ക്ക് 99103 ഡോളറും ശരാരി വാര്‍ഷിക ശമ്പളമായി ലഭിക്കും.
https://www.facebook.com/Malayalivartha