കാനഡയില്‍ കിടിലന്‍ ജോലി!!! സർക്കാറിന്റെ ഔദ്യോഗിക മദ്യശാലകള്‍ക്ക് സമാന്തരമായി വ്യാജകേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തുക; ശമ്പളം കേട്ടാൽ ഞെട്ടും
തികച്ചും വ്യത്യസ്ഥമായ ഒരു ജോലി ഒഴിവാണ് ഇപ്പോൾ കാനഡ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . കേൾക്കുമ്പോൾ വളരെ രസകരവും എളുപ്പവും ആണെന്ന് തോന്നുന്ന ആ ജോലി ഇതാണ് . സർക്കാറിന്റെ ഔദ്യോഗിക മദ്യശാലകള്‍ക്ക് സമാന്തരമായി വ്യാജകേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തുക ... കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ സർക്കാറാണ് ഇത്തരമൊരു ജോലിക്ക് ഇപ്പോള്‍ ആളെ തേടിയിരിക്കുന്നത്.
ജോലി കാനഡിയിലായതിനാൽ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ വർക്ക് പെർമ്മിറ്റ് ഉള്‍പ്പടേയുള്ളവ സ്വന്തമാക്കി കാനഡയിലേക്ക് പറക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ നിലവില്‍ കാനഡയിലുള്ള മലയാളികളാണെങ്കിലും താല്‍പര്യമുള്ളവർക്ക് ഈ പുതിയ ജോലിയിലേക്ക് മാറാവുന്നതാണ്.
സമാന്തരമായി പ്രവർത്തിക്കുന്ന ഷോപ്പുകള്‍ക്കൊപ്പം ഔദ്യോഗിക ഷോപ്പുകളും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്യണം. കേരളത്തില്‍ കള്ള്ഷാപ്പുകള്‍ ലേലം ചെയ്ത് കൊടുക്കുന്നത് പോലെയാണ് ബ്രിട്ടീഷ് കൊളംബിയയില്‍ സർക്കാർ ഔദ്യോഗിക മദ്യശാലകളുടെ റീട്ടെയിൽ കൗണ്ടറുകള്‍ കരാറുകാർക്ക് നല്‍കുന്നത്. ഇത്തരത്തില്‍ ആകെ 140 ന് അടുത്ത് സ്റ്റോറുകള്‍ പ്രവിശ്യയില്‍ പ്രവർത്തിക്കുന്നു
റീട്ടെയിൽ കൗണ്ടറുകളിലെ ശുചിത്വം, ഉപഭോക്തൃ സേവനം, സ്റ്റോക്ക് എന്നിവ സർക്കാർ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പ് വരുത്തും. മുപ്പത് വയസ്സോ അതില്‍ താഴെയോ പ്രായമുള്ള ആളുകളാണ് വാങ്ങാന്‍ എത്തുന്നതെങ്കില്‍ സർക്കാർ നല്‍കിയ ഐഡി കാർഡ് ഷോപ്പിലെ ജീവനക്കാരന്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നുണ്ടോയെന്ന് കണ്ടെത്തിലും ഈ 'രഹസ്യാന്വേഷണ' ജോലിയുടെ ഉത്തരവാദിത്തമാണ്.
സ്റ്റോറുകള്‍ അലങ്കോലമായി കിടക്കുകയാണോ, വേണ്ട ബ്രാന്‍ഡുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന തരത്തിലാണോ ഷെല്‍ഫുകള്‍ സജ്ജീകരിച്ചിരിക്കുന്നത്, ഷെല്‍ഫുകളിലെ ആകെ സംഭരണ ശേഷി, നിലവിലെ സംഭരണം, അമിത വില ഈടാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച് കണ്ടെത്തി സർക്കാറിന് റിപ്പോർട്ട് ചെയ്യണം.
മികച്ച രീതിയിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഈ ജോലിക്ക് ലഭിക്കും. അതേസമയം, ബ്രിട്ടീഷ് കൊളംബിയയിലെ സർക്കാർ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളുടെ പട്ടികയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് 'ബിസി മദ്യ ഷോപ്പുകള്‍'.
തൊഴില്‍ മേളയിലൂടെ എല്ലാ വർഷവും വലിയ തോതില്‍ നിയമനവും സ്ഥാപനം നടത്തുന്നു. കഴിഞ്ഞ വർഷം മേയില്‍ ഇത്തരത്തില്‍ 500-ലധികം തസ്തികകളിലേക്കായിരുന്നു നിയമനം നടത്തിയത്.
ഓക്‌സിലറി സെയിൽസ് അസോസിയേറ്റ്, സീസണൽ സെയിൽസ് അസോസിയേറ്റ് തുടങ്ങിയ ഒഴിവുകളിലേക്കുള്ള നിയമനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിന്
19 ഡോളാറാണ് ഈ ജോലികളുടെ അടിസ്ഥാന ശമ്പളം. സർക്കാറിന്റെ ഔദ്യോഗിക മദ്യശാലകളിലെ ജോലികളെക്കുറിച്ച് കൂടുതല്‍ അറിയാനും അപേക്ഷിക്കാനും ഇവിടെ ഡിസ്ക്രിപ്ഷൻലെ ലിങ്ക് ക്ലിക്ക് ചെയ്യുക.
https://www.facebook.com/Malayalivartha