കുവൈത്തിലേക്ക് തൊഴിൽ തേടി എട്ടര ലക്ഷം വീട്ടുജോലിക്കാര്‍..കൂടുതല്‍ ഇന്ത്യക്കാർ..സര്‍ക്കാര്‍ സേവനങ്ങളില്‍ ജോലി ചെയ്യുന്നത് കൂടുതല്‍ കുവൈത്തികളാണ്... 468328 ആണ് കുവൈത്തികളുടെ എണ്ണം... എന്നാല്‍ പൊതു-സ്വകാര്യ മേഖല മൊത്തമായി നോക്കിയാല്‍ ഇന്ത്യക്കാര്‍ നിറഞ്ഞുനില്‍ക്കുന്നു
സ്വദേശിവല്‍ക്കരണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കി വരുന്ന രാജ്യമാണ് കുവൈത്ത്. കൂടുതല്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. എന്നാൽ ഇപ്പോഴും കുവൈത്തിലേക്ക് പതിനായിരങ്ങളാണ് ഇപ്പോഴും ജോലി തേടി എത്തുന്നത്.
മൂന്ന് മാസത്തിനിടെ 63000 പേര്‍ എത്തി എന്നാണ് പുതിയ കണക്ക്. സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം കുവൈത്തിലെ വിദേശികളില്‍ കൂടുതലും ഇന്ത്യക്കാരാണ്. എട്ടര ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നു.
സര്‍ക്കാര്‍ സേവനങ്ങളില്‍ ജോലി ചെയ്യുന്നത് കൂടുതല്‍ കുവൈത്തികളാണ്. 468328 ആണ് കുവൈത്തികളുടെ എണ്ണം. എന്നാല്‍ പൊതു-സ്വകാര്യ മേഖല മൊത്തമായി നോക്കിയാല്‍ ഇന്ത്യക്കാര്‍ നിറഞ്ഞുനില്‍ക്കുകയാണ്. പുതിയതായി 23000 ഇന്ത്യക്കാര്‍ കുവൈത്തില്‍ ജോലിക്കെത്തിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസം 63000 പേര്‍ ജോലിക്കെത്തിയതോടെ കുവൈത്തിലെ മൊത്തം ജോലിക്കാരുടെ എണ്ണം 28.5 ലക്ഷമായി.
കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ 4.68 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. സ്ത്രീകളും പുരുഷന്മാരും ഇതില്‍പ്പെടും. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസം സര്‍ക്കാര്‍ മേഖലയില്‍ 3728 ജോലിക്കാര്‍ അധികമായി എത്തി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം നല്‍കുക എന്ന സര്‍ക്കാര്‍ പദ്ധതി വിജയം തന്നെയാണ്. 2290 സ്വദേശികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ ജോലി ലഭിച്ചു വിദേശത്ത് നിന്ന് എത്തുന്ന മിക്കവരും കുവൈത്തില്‍ വീട്ടുജോലികളിലാണ് ഏര്‍പ്പെടുന്നത്.
27000ത്തോളം വീട്ടുജോലിക്കാര്‍ കൂടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് എട്ട് ലക്ഷത്തോളം വീട്ടുജോലിക്കാരുണ്ട്കുവൈത്തിലെ വീട്ടുജോലിക്കാരില്‍ കൂടുതല്‍ ഇന്ത്യക്കാരാണ്. 3.47 ലക്ഷം വരും ഈ മേഖലയിലെ ഇന്ത്യക്കാരുടെ എണ്ണം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9700 ഇന്ത്യക്കാര്‍ വര്‍ധിച്ചു. ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, എത്യോപ്യ, ബെനിന്‍, ഇന്തോനേഷ്യ, മാലി, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ രംഗത്തെ മറ്റു രാജ്യക്കാര്‍.
https://www.facebook.com/Malayalivartha