വേഗം ബാഗ് പാക്ക് ചെയ്യൂ യുഎഇയില്‍ ജോലി എസ്എസ്എല്‍സി മതി വിസയും ടിക്കറ്റും ഫ്രീ അഭിമുഖം അങ്കമാലിയിലും കോഴിക്കോടും തിരുവനന്തപുരത്തും..!
കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യുഎഇയിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തിരഞ്ഞെടുക്കുന്നു. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. യുഎഇയിലെ പ്രമുഖ സ്ഥാപനമായ വേൾഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായാണ് ഒഡെപെക്ക് വാക്ക് - ഇൻ -ഇന്റർവ്യൂ നടത്തുന്നത്.
ജൂലൈ 9 ഞായറാഴ്ച അങ്കമാലിയില്‍ വെച്ചായിരിക്കും വാക്ക് - ഇൻ - ഇന്റർവ്യൂ. പുരുഷന്‍മാർക്ക് മാത്രമാണ് അവസരം. എസ്എസ്എല്‍സിയാണ് ഉദ്യോഗാർത്ഥികളുടെ യോഗ്യതയായി പറഞ്ഞിരിക്കുന്നത്. കൂടാതെ ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും ഏതെങ്കിലും മേഖലയിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുന്‍തൂക്കം ലഭിക്കും.
25 മുതല്‍ 40 വയസ്സ് വരെയാണ് പ്രായപരിധി. ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം 5'5′. സൈനിക/ അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും (ഇവർക്ക് 45 വയസ്സ് വരെ പ്രായപരിധിയുണ്ട് ). താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
ജൂലൈ 9 ലെ അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്, ജൂലൈ അവസാനം നടക്കുന്ന ഫൈനൽ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി സൗജന്യ ഇന്റർവ്യൂ പ്രിപ്പറേഷന്‍ പരിശീലനവും ഇംഗ്ലീഷ് ഭാഷാ പരിശീലനവും നല്‍കും. 1200 യുഎഇ ദിർഹമായിരിക്കും അടിസ്ഥാന ശമ്പളം. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങളായി 2262 ദിർഹം വരെ നേടാന്‍ സാധിക്കുന്നതാണ്. ഓവർടൈം ഡ്യൂട്ടി എടുക്കുന്നവർക്ക് അതിന്റേതായ ആനുകൂല്യവും ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍, ഒറിജിനൽ പാസ്‌പോർട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 9 ഞായറാഴ്ച രാവിലെ 9 മണിക്കും 12 മണിക്കും ഇടയിൽ ഒഡെപെക് പരിശീലന കേന്ദ്രം, ഫ്ലോർ 4, ടവർ 1, ഇൻകെൽ ബിസിനസ് പാർക്ക്, അങ്കമാലി എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.odepc.kerala.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . ഫോൺ -0471-2329440/41/42/43/45; Mob: 77364 96574.
യുഎഇയില്‍ അധ്യാപകർ
യുഎഇയിലെ പ്രശസ്തമായ സ്‌കൂളിലേക്ക് അധ്യാപകർ ഉള്‍പ്പെടേയുള്ള വിവിധ തസ്തികകള്‍ക്ക് കീഴിലായി ഒഡെപെക് വാക്ക് ഇന്‍ ഇന്റർവ്യൂ നടത്തുന്നു. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ഇന്റർവ്യൂ. ജുലൈ എട്ടാം തിയതി പന്തീരങ്കാവിലെ ഓക്സഫോർഡ് സ്കൂളിലാണ് കോഴിക്കോട്ടെ ഇന്റർവ്യു. തിരുവനന്തപുരത്ത് ഇന്റർവ്യൂ എട്ടാം തിയതി വഴുതക്കാട്ടെ ഓഡെപെക് ഓഫീസില്‍ നടക്കും. 9 മുതല്‍ 12 വരെയാണ് രണ്ട് അഭിമുഖത്തിന്റേയും റിപ്പോർട്ടിങ് ടൈം.
പരിശീലനം നേടിയ ബിരുദ അധ്യാപകർ (Trained Graduate Teachers) വിഭാഗത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യൽ സ്റ്റഡീസ്, അറബിക്, ഇസ്ലാമിക് സ്റ്റഡീസ് (പുരുഷന്മാർ) വിഷയങ്ങളിലായി ഒഴിവുകളുണ്ട്. കായികാധ്യാപിക, ഹെഡ് ഓഫ് സബ്ജക്ഷന്‍, സ്പെഷ്യല്‍ എജുക്കേഷ്യന്‍ വിഭാഗങ്ങളിലും നിരവധി ഒഴിവുകള്‍ ലഭ്യമാണ്. ഹെഡ് ഓഫ് സെക്ഷന് 10 വർഷവും മറ്റ് വിഭാഗങ്ങളില്‍ 2 വർഷവുമാണ് പ്രവർത്തിപരിചയം വേണ്ടത്. വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
https://www.facebook.com/Malayalivartha