ഇന്ത്യൻ റെയില്‍വെയില്‍ മികച്ച ജോലി ആകര്‍ഷകമായ ശമ്പളം അപേക്ഷിക്കേണ്ടത് ഇങ്ങനെ
വെസ്റ്റേണ്‍ റെയില്‍വേ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂണ്‍ 27-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 26 ആണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് റെയില്‍വെയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rrc-wr.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സാധിക്കും. 3624 തസ്തികളിലേക്കാണ് ഇപ്പോള്‍ നിയമനം നടത്തുന്നത്. ഒരുവർഷമാണ് പരിശീലനകാലയളവ്. പരിശീലനം പൂർത്തിയാക്കുന്നവരെ ലെവൽ-1 തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിൽ 20 ശതമാനം ഒഴിവുകളിലേക്ക് പരിഗണിക്കും. യോഗ്യതാപരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അംഗീകൃത ബോര്‍ഡില്‍ നിന്ന് മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ 10-ാം ക്ലാസ് യോഗ്യതയുള്ളയാളായിരിക്കണം അപേക്ഷകർ . ഉദ്യോഗാര്‍ത്ഥിക്ക് പ്രസക്തമായ ട്രേഡില്‍ NCVT/SCVT-യുമായി അഫിലിയേറ്റ് ചെയ്ത ഒരു ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷകന് 15 വയസ് തികയുകയും 2023 ജൂലൈ 26-ന് 24 വയസ് കവിയുകയും ചെയ്യരുത്.ഉയർന്ന പ്രായത്തിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവനുവദിക്കും. വിമുക്തഭടർക്ക് അധികമായി 10 വർഷത്തെ ഇളവുനൽകും.
മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്‌ക്കേണ്ട ആവശ്യമില്ല.
മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ റെയിൽവേ അപ്രന്റിസ് ട്രെയിനികളുടെ 3624 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വെസ്റ്റേൺ റെയിൽവേക്ക് കീഴിലുള്ള വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമാണ് അവസരം. ഒരുവർഷമാണ് പരിശീലനകാലയളവ്. പരിശീലനം പൂർത്തിയാക്കുന്നവരെ ലെവൽ-1 തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിൽ 20 ശതമാനം ഒഴിവുകളിലേക്ക് പരിഗണിക്കും. യോഗ്യതാപരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, കാർപ്പെന്റർ, പെയിന്റർ, മെക്കാനിക് (ഡീസൽ), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക് മെക്കാനിക്, വയർമാൻ, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)
https://www.facebook.com/Malayalivartha