Widgets Magazine
27
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യുദ്ധഭീതി ഒഴിയുന്നു... ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീനം....തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നു...രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്, പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...

ഡിജിറ്റൽ വിദഗ്ധർക്ക് കാനഡയിൽ പോകാം ഇന്ത്യക്കാർക്ക് വൻ അവസരം....! അമേരിക്കയുടെ എച്ച്-1ബി വിസയുള്ള സാങ്കേതിക വിദഗ്ധരെ ആകർഷിക്കാനുള്ള കാനഡയുടെ പദ്ധതി ഇന്ത്യക്കാർക്ക് നേട്ടമാകും. 2020ലും 2021ലും എച്ച്-1ബി വിസ ലഭിച്ചവരിൽ 75 ശതമാനവും ഇന്ത്യക്കാരാണ്.

08 JULY 2023 05:28 PM IST
മലയാളി വാര്‍ത്ത

എച്ച്-1ബി വിസയുള്ളവർക്ക് ഓപ്പൺ വിസ നൽകി കൊണ്ടുവന്ന് രാജ്യ പുരോഗതിക്ക് ഉപയോഗപ്പെടുത്തുകയാണ് കാനഡയുടെ ലക്ഷ്യം. അമേരിക്കയിൽ പല ടെക് ഭീമന്മാരും പിരിച്ചുവിടൽ നടത്തുന്ന സാഹചര്യത്തിൽ കൂടിയാണ് കാനഡയുടെ നീക്കം. സാങ്കേതികമേഖല ഉൾപ്പെടെയുള്ള തൊഴിലിടങ്ങളിൽ വിദേശ പൗരന്മാർക്ക് ജോലി ചെയ്യാൻ അനുവദിക്കുന്നതാണ് എച്ച് -1ബി വിസകൾ.

 

 

 

 

 

ടൊറന്റോയിൽ നടന്ന സാങ്കേതിക വ്യവസായ പരിപാടിയായ കൊളിഷൻ കോൺഫറൻസിലാണ് ഇമിഗ്രേഷൻ വകുപ്പ് മന്ത്രി ഷോൺ ഫ്രേസർ കാനഡയുടെ ആദ്യ 'ടെക്- ടാലന്റ് സ്ട്രാറ്റജി' പ്രോഗ്രാം പ്രഖ്യാപിച്ചത്. ജൂലൈ 16 മുതലാണ് പ്രത്യേക വിസ കാനഡ അനുവദിച്ച് തുടങ്ങുക. രാജ്യത്തേക്ക് പുതുതായി പതിനായിരം സാങ്കേതിക രംഗത്തെ പ്രതിഭകളെ എത്തിക്കുകയാണ് ലക്ഷ്യം.

 

 

യുഎസിലെ എച്ച്-1ബി സ്പെഷ്യാലിറ്റി ഒക്യുപേഷൻ വിസ ഉടമകൾക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കുമാകും അപേക്ഷിക്കാൻ അർഹത. കാനഡയിൽ എവിടെയും ജോലി ചെയ്യാൻ അത്തരത്തിൽ എത്തുന്നവർക്ക് സാധിക്കും. കൂടാതെ അവരുടെ ആശ്രിതരായി എത്തുന്നവർക്കും ആവശ്യാനുസരണം ജോലി ചെയ്യാനോ പഠനത്തിനോ ഉള്ള സാഹചര്യങ്ങളും കനേഡിയൻ സർക്കാർ ഒരുക്കും.

 

 

 

യുഎസിലെ H-1B സ്പെഷ്യാലിറ്റി തൊഴിൽ വിസ ഉടമകൾക്ക് കനേഡിയൻ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നതിനും അവരുടെ ഒപ്പമുള്ള കുടുംബാംഗങ്ങൾക്കായി ജോലി ഓപ്ഷനുകൾ പഠിക്കുന്നതിനും അന്വേഷിക്കുന്നതിനും വേണ്ടി ഒരു ഓപ്പൺ വർക്ക് പെർമിറ്റ് സ്ട്രീം സൃഷ്ടിക്കും. പുതിയ വർക്ക് പെർമിറ്റുകൾ ജൂലായ് 16-മുതൽ മൂന്ന് വർഷത്തേക്ക് ലഭ്യമാകും. ഈ പെർമിറ്റുകൾ സുരക്ഷിതമാക്കുന്നവരുടെ ജീവിതപങ്കാളികൾക്കും ആശ്രിതർക്കും ആവശ്യാനുസരണം വർക്ക് അല്ലെങ്കിൽ സ്റ്റഡി പെർമിറ്റ് സഹിതം താൽക്കാലിക റസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.പ്രത്യേക നടപടി ഒരു വർഷത്തേക്കോ അല്ലെങ്കിൽ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ കാനഡയിൽ 10,000 അപേക്ഷകൾ സ്വീകരിക്കുന്നത് വരെയോ ആയിരിക്കും.

 

 

തിരഞ്ഞെടുത്ത തൊഴിലുകളിൽ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് അഞ്ച് വർഷം വരെ ഓപ്പൺ വർക്ക് പെർമിറ്റുകൾ കാനഡയിലേക്ക് ഉടൻ ലഭിക്കും, വിദേശ തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്നവർക്ക് ആറ് മാസത്തേക്ക് കാനഡയിൽ താമസിക്കാനും ജോലി ചെയ്യാനും ഇത് അനുവദിക്കും. അവർ ഇവിടെ ആയിരിക്കുമ്പോൾ അവർക്ക് ഒരു ജോലി ഓഫർ ലഭിക്കുകയാണെങ്കിൽ, കാനഡയിൽ ജോലിയിൽ തുടരാനും സാധിക്കും

 

 

 

പുതിയ ഓപ്പൺ വിസയ്ക്ക് അർഹരാകുന്നവർക്ക് മൂന്ന് വർഷം വരെയാണ് വിസാ കാലാവധി. രാജ്യ പുരോഗതി ലക്ഷ്യമിട്ട് വിദഗ്ദരായ തൊഴിലാളികളെ കണ്ടെത്താൻ മറ്റ് പല പരിപാടികളും കാനഡ അടുത്ത് തന്നെ നടപ്പിലാകും. തിരഞ്ഞെടുക്കപ്പെട്ട നിശ്ചിത ജോലികളിൽ ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാരെ രാജ്യത്തേക്കെത്തിക്കാനുള്ള നടപടികൾ കാനഡ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അഞ്ച് വർഷം വരെയാകും വിസയുടെ കാലാവധി.

 

 

കൂടാതെ ഡിജിറ്റൽ പ്രതിഭകൾക്കായും പ്രത്യേകം വിസാ പ്രോഗ്രാമുകളുണ്ട്. വിദേശ സ്ഥാപനങ്ങൾക്കായി ജോലിയെടുക്കുന്ന ജീവനക്കാർക്ക് കാനഡയിൽ ആറ് മാസം വരെ താമസിക്കാനും ജോലിയെടുക്കാനും സാധിക്കുന്നതാണ് പദ്ധതി. കാനഡയിൽ താമസിക്കുന്നതിനിടെ അവർക്ക് ജോലി ലഭിക്കുകയാണെങ്കിൽ രാജ്യത്ത് തുടരാനും സാധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശോഭ സുരേന്ദ്രന്‍ ചുമ്മാ തീ..! ആളിക്കത്തുന്നു..! സതീശനിട്ട് ആദ്യ പ്രഹരം..! ഷാ ഇറക്കിയ പെൺപുലി..!  (5 minutes ago)

വയനാട് വരയാല്‍ കാപ്പാട്ടുമലയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തില്‍ ഇടിച്ച് അപകടം....  (7 minutes ago)

മാര്‍ത്താണ്ഡം അരുമനയില്‍ അധ്യാപികയുടെ നാലു പവന്‍ മാല ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍...  (14 minutes ago)

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളാ ബാങ്ക് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും  (33 minutes ago)

നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു  (54 minutes ago)

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രായമുള്ള പുരുഷനായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ ജോണ്‍ ടിന്നിസ് വുഡ് നിര്യാതനായി  (1 hour ago)

കേരളത്തിലെ തര്‍ക്കത്തില്‍ കെ.സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ...  (1 hour ago)

സങ്കടം അടക്കാനാവാതെ വീട്ടുകാര്‍.... അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

പി പി ദിവ്യയ്ക്ക് ഇരട്ടപ്പൂട്ടുമായി ഹൈക്കോടതിക്കൊപ്പം ആ കോടതിയും; നവീനെ കൊന്ന് കെട്ടി തൂക്കി ? അന്ന് ക്വാർട്ടേഴ്സിൽ സംഭവിച്ചത് ? ഹൈക്കോടതി വിധി ഇന്ന്  (1 hour ago)

ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്  (1 hour ago)

കേരളത്തിലും മഴ തുടരുന്നു... തമിഴ്‌നാട്ടില്‍ അതിശക്ത മഴ, ചുഴലിക്കാറ്റിന് സാധ്യത, തമിഴ്‌നാട്ടില്‍ 8 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, വിമാന യാത്രയും പ്രതിസന്ധിയില്‍  (1 hour ago)

എങ്ങനെ വിശ്വസിക്കാന്‍ പറ്റും... നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന്‍ പരിധിയിലും 'ആശ്രയ' കേന്ദ്രങ്ങള്‍...  (2 hours ago)

ആ യുദ്ധഭീതി ഒഴിയുന്നു... ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു  (2 hours ago)

Malayali Vartha Recommends