കാനഡയില്‍ ജോലി വേണോ ? ശമ്പളം മണിക്കൂറിന് 1500 രൂപ വരെ..നിരവധി അവസരങ്ങള്‍..
മലയാളികൾ ധാരാളമായി കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് കാനഡ .വിദ്യാഭ്യാസത്തിനായി തന്നെ നിരവധി കുട്ടികൾ കാനഡയിലേക്ക് പോകുന്നുണ്ട്. പാർട്ടി ടൈം ജോലി ചെയ്ത് പഠനാവശ്യത്തിനുള്ള ചെലവുകൾ കണ്ടെത്താമെന്നുള്ളതാണ് പ്രധാന ആകർഷണം
എന്നാല്‍ ഇപ്പോൾ കുറച്ചു മാസങ്ങളായി കാനഡയിൽ പാർട്ട് ടൈം ജോലികൾക്ക് കുറവ് അനുഭവപ്പെടുന്നുണ്ട് . ലക്ഷങ്ങള്‍ ലോണെടുത്തും മറ്റും കാനഡയില്‍ എത്തിയാല്‍ തന്നെയും പ്രതീക്ഷിച്ച പോലെ പാർട്ട് ടൈം ജോലികള്‍ ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് കാനഡയിൽ ഉള്ളവർ പറയുന്നത് .
പാർട്ട് ടൈം ജോലി മേഖലയില്‍ മാത്രമല്ല, സ്ഥിരം ജോലികള്‍ കണ്ടെത്താനും നിലവില്‍ ബുദ്ധിമുട്ട് ഉണ്ടെന്നാണ് കനേഡിയന്‍ മലയാളികള്‍ തന്നെ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കാനഡയില്‍ വരുന്ന ഒരോ തൊഴില്‍ അവസരങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തില്‍ മേപ്പിള്‍ ലീഫ്സ് ഫുഡ്സ് എന്ന പ്രമുഖ കമ്പനിയില്‍ വന്നിരിക്കുന്ന ഏതാനും ഒഴിവുകളെ കുറിച്ചാണ് ഇവിടെ വ്യക്തമാക്കുന്നത്. പ്രത്യേക ശ്രദ്ധിക്കേണ്ടത് ഉയർന്ന വിദ്യാഭ്യാസം ആവശ്യമുള്ള ഉന്നതമായ ജോലികള്‍ അല്ല ഇതൊന്നും. അത്യാവശ്യം കായികപരമായി അധ്വാനം വേണം ഈ ജോലികള്‍ക്ക്.
ഒന്റാറിയോയിലെ മിസിസാഗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കനേഡിയൻ കൺസ്യൂമർ പാക്കേജ്ഡ് മീറ്റ്സ് സ്ഥാപനമായ മേപ്പിള്‍ ലീഫ്സ് കാനഡയില്‍ ഉടനീളം ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാനഡയിലെ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്കും സ്ഥിരം ജോലി തേടുന്നവർക്കൊക്കെയും ഈ അവസരം ഉപയോപ്പെടുത്താന്‍ സാധിക്കുന്നതാണ്.
ഒഴിവുകള്‍ ഇങ്ങനെയാണ് .പ്രൊഡക്ഷന്‍ ലേബർ - ഭക്ഷ്യ സംസ്കരണം: ബ്രാൻഡൻ, മാനിറ്റോബ, ഒന്റാറിയോയിലെ ബ്രാംപ്ടൺ എന്നിവിടങ്ങളിൽ നൂറിലേറെ പ്രൊഡക്ഷൻ തൊഴിലാളികളെ കമ്പനിക്ക് പുതുതായി ആവശ്യമുണ്ട്. മണിക്കൂറിന് 16.35 മുതൽ 23.20 വരെ കനേഡിയന്‍ ഡോളർ ശമ്പളത്തില്‍ വിവിധ ഷിഫ്റ്റുകളിലായിട്ടായിരിക്കും ജോലി. അതായത് ആയിരം മുതല്‍ 1,442 രൂപവരെ ശമ്പളമായി ലഭിക്കും.23 കി.ഗ്രാം വരെ ഭാരം കൈകാര്യം ചെയ്യുക, ആവർത്തിച്ചുള്ള ജോലികൾ ചെയ്യുക, ദീർഘനേരം നിൽക്കുക എന്നിങ്ങനെ ശാരീരിക ബുദ്ധിമുട്ടുള്ള ജോലി കൂടിയാണിത്.
പൗൾട്രി പ്രീപെയർ: ഒന്റാറിയോയില്‍ ഉള്‍പ്പടെ 100 ഒഴിവുകൾ ഈ വിഭാഗത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണിക്കൂറിന് 22.57 ഡോളർ വരെയാണ് ശമ്പളം.അതായത് 1,900 രൂപവരെ ശമ്പളമായി ലഭിക്കും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ആരോഗ്യ ആനുകൂല്യങ്ങൾ, സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവയ്ക്ക് പുറമെ മറ്റ് ദീർഘകാല ആനുകൂല്യങ്ങളും ലഭിക്കും. ആവശ്യമായ അളവുകളില്‍ ഇറച്ചി മുറിച്ച് തയ്യാറാക്കുന്നതുൾപ്പടെ ഈ ജോലിയുടെ ഉത്തരവാദിത്തം ആയിരിക്കും .
ഭക്ഷ്യ സംസ്കരണ തൊഴിലാളി: ഒന്റാറിയോയിൽ സ്ഥിതി ചെയ്യുന്ന പുതിയ പ്ലാന്റിനായി 100 പുതിയ ഭക്ഷ്യ സംസ്കരണ തൊഴിലാളികളെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ശമ്പളം മണിക്കൂറിന് 22.57 ഡോളറായിരിക്കും.അതായത് 1,900 രൂപവരെ ലഭിക്കും
മീറ്റ് പാക്കിംഗ് പ്ലാന്റ്: വിവിധ ഷിഫ്റ്റുകൾക്കായി മാനിറ്റോബയിലെ വിന്നിപെഗിലുള്ള മീറ്റ് പാക്കിംഗ് പ്ലാന്റിനായി കമ്പനിക്ക് 100 തൊഴിലാളികളെയാണ് ആവശ്യമായിട്ടുള്ളത്. ബിരുദമോ സർട്ടിഫിക്കറ്റോ ഡിപ്ലോമയോ ഈ ജോലിക്ക് വേണ്ടതില്ല.. നിയമിച്ചതിന് ശേഷം മേപ്പിൾ ലീഫ് പരിശീലനം നൽകും. ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ ഡിസ്ക്രിപ്ഷനിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://mapleleaffoods.catsone.com/careers/41917-
https://www.facebook.com/Malayalivartha