ഫെഡറല്‍ ബാങ്കില്‍ ഓഫീസര്‍, അസോസിയേറ്റ് ..തസ്തികകളില്‍ അവസരങ്ങള്‍
ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കില്‍ യുവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍. ജൂനിയര്‍ മാനേജ്മെന്‍റ് ഗ്രേഡ് 1 ഓഫീസര്‍, അസോസിയേറ്റ് (ക്ലറിക്കല്‍) തസ്തികകളില്‍ നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.
ഓഫീസര്‍ തസ്തികയ്ക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. 2023 ജൂണ്‍ ഒന്നിന് 27 വയസ്സ് കവിയരുത്. കൂടാതെ പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയ്ക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. നോണ്‍ ഓഫീസര്‍ (ക്ലറിക്കല്‍) കേഡറിലുള്ള അസോസിയേറ്റ് തസ്തികയില്‍ അപേക്ഷിക്കാനുള്ള യോഗ്യത ബിരുദമാണ്. പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം എന്നിവയ്ക്ക് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും നേടിയിരിക്കണം. 2023 ജൂണ്‍ ഒന്നിന് 24 വയസ്സ് കവിയാന്‍ പാടില്ല. രണ്ടു തസ്തികകളിലും എസ് സി/ എസ് ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷം വയസ്സിളവുണ്ട്.
ഫെഡറൽ ബാങ്ക് ഔദ്യോഗിക വെബ്സൈറ്റായ @www.federalbank.co.in ൽ ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 അനുസരിച്ച് നോൺ ഓഫീസർ (ക്ലറിക്കൽ) കേഡർ തസ്തികയിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട് . ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ജൂൺ 26 ന് ആരംഭിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം ക്ലറിക്കൽ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ശമ്പളം Rs.39,000/-... രൂപ
ഫെഡറല്‍ ബാങ്കിന്‍റെ വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച ശമ്പള പാക്കേജ്, ബാങ്കിങ് മേഖലയിലെ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പരിശീലനം, വളര്‍ച്ചാ അവസരങ്ങള്‍ എന്നിവ ലഭിക്കും.
നോൺ ഓഫീസർ (ക്ലറിക്കൽ) കേഡർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസ്ക്രിപ്ഷനിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം....
നോൺ ഓഫീസർ (ക്ലറിക്കൽ) കേഡർ തസ്തികയിലേക്ക് ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദം ആണ് യോഗ്യത . ക്ലർക്ക് തസ്തികയുടെ കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ജനറൽ കാറ്റഗറിയിൽ 600 രൂപയും sc /ST വിഭാഗത്തിന് 120 രൂപയുമാണ് .ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക് ചെയ്യുക
“റിക്രൂട്ട്മെന്റ് ഓഫ് നോൺ ഓഫീസർ (ക്ലറിക്കൽ) കേഡർ” എന്നതിൽ “അപ്ലൈ ഓൺലൈൻ” ക്ലിക്ക് ചെയ്യുക.
സ്ക്രീനിൽ ദൃശ്യമാകുന്ന രജിസ്ട്രേഷൻ ഫോമിൽ ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
നിങ്ങളുടെ അടുത്തിടെ എടുത്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
അപേക്ഷ സമർപ്പിക്കുക.
ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് എടുത്ത് സൂക്ഷിക്കണം
https://www.facebook.com/Malayalivartha