കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ 300 ഒഴിവുകള്‍ – ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം ;മാസ ശമ്പളം 24000 മുതൽ
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cochin Shipyard Limited (CSL) ഇപ്പോള്‍ Workmen തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Workmen പോസ്റ്റുകളിലായി മൊത്തം 300 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
കേരളത്തില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂലൈ 28 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ അറിയാൻ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Cochin Shipyard Limited (CSL) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ്
Fabrication Assistants on Contract
Sheet Metal Worker 21
Welder 34
Outfit Assistants on Contract
Fitter 88
Mechanical Diesel 19
Mechanic Motor Vehicle 05
Plumber 21
Painter 12
Electrician 42
Electronic Mechanic 19
Instrument Mechanic 34
Shipwright Wood 05
Total 300 ഒഴിവുകൾ ..Cochin Shipyard Limited (CSL) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 30 വയസ്സാണ് . ഉയർന്ന പ്രായപരിധിയിൽ ഒബിസി (നോൺ-ക്രീമി ലെയർ) ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും SC/ST വിഭാഗക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും. ഇന്ത്യൻ ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ബെഞ്ച്മാർക്ക് വൈകല്യമുള്ള വ്യക്തികൾക്കും (PwBD) മുൻ സൈനികർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Cochin Shipyard Limited (CSL) ന്‍റെ പുതിയ Notification അനുസരിച്ച് വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത വിശദമായി ഒഫീഷ്യൽ വിജ്ഞാപനത്തിൽ പറയുന്നുണ്ട് .
Cochin Shipyard Limited (CSL) ന്‍റെ 300 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് 600 രൂപയാണ്. ഫീസ് ഓൺലൈൻ ആയി 28 ജൂലൈ 2023 വരെ ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിംഗ്/വാലറ്റുകൾ/ UPI മുതലായവ ഉപയോഗിച്ച് പണമടയ്ക്കണം. മറ്റ് പേയ്‌മെന്റ് രീതികൾ സ്വീകരിക്കുന്നതല്ല. പട്ടികജാതി (എസ്‌സി)/ പട്ടികവർഗം (എസ്‌ടി)/ ബെഞ്ച്മാർക്ക് വൈകല്യമുള്ള വ്യക്തികൾ (പിഡബ്ല്യുബിഡി) അപേക്ഷകർ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല.
Cochin Shipyard Limited (CSL) വിവിധ Workmen ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂലൈ 28 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക
Official website https://cochinshipyard.com/
https://www.facebook.com/Malayalivartha