നിങ്ങൾ കാത്തിരുന്ന ജോലി 10 ക്ലാസ് മതി കേരളത്തിൽ പോസ്റ്റ്‌മാന്‍ ആവാം 30041 ഒഴിവുകള്‍
ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Postal Department ഇപ്പോള്‍ Gramin Dak Sevaks (GDS) [Branch Postmaster (BPM)/Assistant Branch Postmaster (ABPM) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഇല്ലാതെ മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് പോസ്റ്റ് മാന്‍ , പോസ്റ്റ് മാസ്റ്റര്‍ തുടങ്ങിയ പോസ്റ്റുകളിലായി മൊത്തം 30041 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
പരീക്ഷ ഇല്ലാതെ വിവിധ പോസ്റ്റ് ഒഫീസുകളിലായി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ് 3 മുതല്‍ 2023 ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ് .. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത S S L C പാസ് ആണ്..ആകെ 30041 ഒഴിവുകള്‍ ഉണ്ട് .കേരളത്തിൽ മാത്രം 1508 ഒഴിവുകൾ ഉണ്ട് .
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ Rs.12,000/- Rs.29,380/-2.അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ /DakSevak പോസ്റ്റിനു Rs.10,000/- Rs.24470/ ശമ്പളസ്കെയിൽ അനുസരിച്ച് ശമ്പളവും DA യും മറ്റ് അലവൻസുകളും ലഭിക്കും..28 മുതൽ 40 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം .അപേക്ഷകൻ കുറഞ്ഞത് സെക്കൻഡറി നിലവാരം വരെയെങ്കിലും പ്രാദേശിക ഭാഷ പഠിച്ചിരിക്കണം ..കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്ലിംഗും അറിഞ്ഞിരിക്കണം
അപേക്ഷാ ഫീസ് 100 രൂപ.സ്ത്രീ അപേക്ഷകർക്കും SC / ST അപേക്ഷകർക്കും PwD അപേക്ഷകർക്കും ട്രാൻസ്‌വുമൺ അപേക്ഷകർക്കും ഫീസ് ഇല്ല .
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഓഗസ്റ്റ് 23 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
https://www.facebook.com/Malayalivartha