ഇന്ത്യൻ റെയിൽവെയിൽ സ്വപ്ന ജോലി സ്വന്തമാക്കാം...! 323 ഒഴിവുകളിലേക്ക് ഓഗസ്റ്റ് 28 വരെ ഓൺലൈനായി അപേക്ഷിക്കാം
ഇന്ത്യൻ റെയിൽവെയിൽ ജോലി സ്വപ്‌നം കാണുന്നവർക്ക് ഇതാ സുവർണാവസരം. നോർത്തേൺ റെയിൽവേയിൽ എഎൽപി/ടെക്നീഷ്യൻസ്, ജൂനിയർ എൻജിനീയർ, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റൽ മത്സര പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഓഗസ്റ്റ് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ആകെ 323 ഒഴിവുകളിലേക്കാണ് ഇപ്പോൾ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഒഴിവുകളുടെ വിശദാംശങ്ങൾ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്: 169 ട്രെയിൻ മാനേജർ: 46 ടെക്‌നീഷ്യൻ: 78 ജൂനിയർ എഞ്ചിനീയർ തസ്തികകൾ: 30.
അസിസ്റ്റന്റ് ലോക്കോ പൈലറ്റ്: മെട്രിക്കുലേഷൻ, നിർദ്ദിഷ്ട ട്രേഡുകളിൽ ഐ ടി ഐ/ ആക്ട് അപ്രന്റീസ്ഷിപ്പ്, ഐ ടി ഐക്ക് പകരമായി മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ എൻജിനീയറിംഗിൽ ഡിപ്ലോമ എന്നിങ്ങനെയാണ് യോഗ്യതകൾ.. ട്രെയിൻ മാനേജർ/ഗുഡ്സ് ഗാർഡ്: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായ ബിരുദംആണ് ആവശ്യമായ യോഗ്യത.കൂടുതൽ വിവരങ്ങൾക്ക് www.nr.indianrailways.gov.in
https://www.facebook.com/Malayalivartha