എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 342 അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് ഒഴിവ്. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 342 അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് ഒഴിവ്. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം
∙തസ്തികയും യോഗ്യതയും:
∙ജൂനിയർ അസിസ്റ്റന്റ് (ഓഫിസ്): ബിരുദം.
∙സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): ബിരുദം (ബികോമിനു മുൻഗണന), 2 വർഷ പരിചയം.
∙ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ): ബിരുദം.
∙ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്): ബികോം, ഐസിഡബ്ല്യുഎ/ സിഎ/ എംബിഎ (ഫിനാൻസ്).
∙ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസസ്): ഫയർ/ മെക്കാനിക്കൽ/ ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്.
∙ജൂനിയർ എക്സിക്യൂട്ടീവ് (ലോ): നിയമ ബിരുദം, ബാർ കൗൺസിലിൽ അഡ്വക്കറ്റായി എൻറോൾ ചെയ്യാൻ യോഗ്യരായിരിക്കണം.
∙പ്രായപരിധി, ശമ്പളം
∙ജൂനിയർ അസിസ്റ്റന്റ്: 30 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം ;ശമ്പളം 31,000-92,000 രൂപ
∙സീനിയർ അസിസ്റ്റന്റ്: 30 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം ; ശമ്പളം 36,000-1,10,000 രൂപ
∙ജൂനിയർ എക്സിക്യൂട്ടീവ്: 27 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം ; ശമ്പളം 40,000-1,40,000 രൂപ
ഗവന്മേന്റ്റ് അംഗീകരിച്ച വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവുണ്ട്.ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷാ ഫീസ്: 1000 രൂപയാണ് . പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എയർപോർട്സ് അതോറിറ്റിയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി സെപ്റ്റംബർ 4 വരെ . അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
www.aai.aero
https://www.facebook.com/Malayalivartha