തിരുവനന്തപുരത്ത് തൊഴിൽ പൂരം ,നിയുക്തി മെഗാ തൊഴിൽ മേള ..ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് : തിരുവനന്തപുരം
രാജ്യത്തുടനീളം തൊഴിലില്ലായ്മ നേരിടുന്ന നിരവധി പേരുണ്ട്. വിദ്യാസമ്പന്നർക്കും സാധാരണക്കാർക്കും ജോലി നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി കേരള സർക്കാരിന്റെ കീഴിലുള്ള നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പ് നടത്തുന്ന ജോബ് ഫെസ്റ്റുകളാണ് നിയുക്തി.
ഇതിലേക്കായി പ്രമുഖരായ ദേശീയ അന്തർദേശീയ സ്വകാര്യ സ്ഥാപനങ്ങൾ ഒന്നിച്ച് അണിനിരക്കുന്ന ഈ പരിപാടിക്ക് 2023 ആഗസ്റ്റ് 19 ശനിയാഴ്‌ച രാവിലെ 9 മണി മുതൽ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജ് വേദിയാകുന്നു. ഈ തൊഴിൽ മേളയിൽ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുകയും ബഹുമാനപെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്‌ഘാടനം നിർവ്വഹിക്കുകയും ചെയ്യുന്നു.
ഈ ജോബ് ഫെയറിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളായ Kims Health Care Management Limited, Xylem, Pothys, Jos Alukkas, Gokulam Grand Turtle on the Beach, Marikar Motors Limited, Pioneer Bajaj Ltd, Trinity Skill Works, Transorze Solution Pvt Ltd, Malabar Express (Print & Digital Media Co.) ഉൾപ്പെടെയുള്ള 60 ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട് .
SSLC, Plus two, Degree, PG, ITI/Diploma, B-Tech, MBA, Hotel Management, Paramedical തുടങ്ങിയ യോഗ്യതകാലുള്ളവർക്കെല്ലാം അനുയോജ്യമായ ധാരാളം അവസരങ്ങൾ മേളയിൽ ലഭ്യമാണ് . പങ്കെടുക്കുന്നതിനായി താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ Job Seeker Registration എന്ന ലിങ്കിലൂടെ ലഭിക്കുന്ന User ID യും password ഉം ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ആപ്‌ളിക്കേഷൻ സമർപ്പിക്കാവുന്നതാണ്. വെബ്സൈറ്റ് ഡിസ്ക്രിപ്റ്റിനിൽ കൊടുത്തിട്ടുണ്ട്
രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന അഡ്‌മിഷൻ ടിക്കറ്റുമായി ആഗസ്റ്റ് 19 ശനിയാഴ്‌ച തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ് - ൽ ബയോഡാറ്റയും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം എത്തിച്ചേരേണ്ടതാണ്.എത്തിച്ചേരേണ്ട സമയം അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഹാൾ ടിക്കറ്റിൽ അനുവദിച്ചിട്ടുള്ള സമയത്തിൽ മാത്രമേ ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളൂ. ഉദ്യോഗാർത്ഥികൾക്കുള്ള മറ്റ് നിർദ്ദേശങ്ങൾ ഹാൾ ടിക്കറ്റിൽ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് 0471-2741713, 0471-2992609 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ഈ തൊഴിൽ മേളയെ കുറിച്ചുള്ള വിവരങ്ങൾ തൊഴിൽ ജാലകത്തിനു തന്നത്
District Employment Officer,District Employment Exchange ,Thiruvananthapuram ആണ് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള വെബ്സൈറ്റിൽ Job Seeker Registration എന്ന ലിങ്ക് ക്ലിക്ക് ചെയ്തത്തിനു ശേഷം കിട്ടുന്ന User ID യും password ഉം ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ആപ്‌ളിക്കേഷൻ അയയ്ക്കാൻ ശ്രമിക്കു.. . 60 ൽ പരം വളരെ മികച്ച കമ്പനികളാണ് ജോബ്‌ഫെസ്റ്റിൽ പങ്കെടുക്കുന്നത് . ഒരു നല്ല അവസരം പാഴാക്കിക്കളയരുത്
https://www.facebook.com/Malayalivartha