പ്രമുഖ എന്‍ജിനിയറിംഗ് കമ്പനിയായ സീമെന്‍സിന് കീഴില്‍ സൗദി അറേബ്യയില്‍ വിവിധ ജോലി ഒഴിവുകള്‍ ; ഇപ്പോള്‍ അപേക്ഷിക്കാം
പ്രമുഖ എന്‍ജിനിയറിംഗ് കമ്പനിയായ സീമെന്‍സിന് കീഴില്‍ സൗദി അറേബ്യയില്‍ വിവിധ ജോലി ഒഴിവുകള്‍. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ കമ്പനിയിലെ ജോലിയില്‍ പ്രവേശിക്കുന്നതിലൂടെ മികച്ച ശമ്പളത്തോടൊപ്പം തന്നെ മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നു. ഇന്ത്യ ഉള്‍പ്പെടേയുള്ള ഏത് രാജ്യക്കാർക്കും ഈ ജോലികള്‍ക്ക് അപേക്ഷിക്കാം എന്നതാണ് പ്രത്യേകത. എഞ്ചിനീയറിംഗ്, ഇന്നൊവേഷൻ, വ്യാവസായിക പരിഹാരങ്ങൾ എന്നിവയില്‍ ലോകത്ത് തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു ജർമ്മന്‍ കമ്പനിയാണ് സീമന്‍സ്.
1847-ൽ സ്ഥാപിതമായ ഈ കമ്പനി, ഊർജ്ജം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, ഓട്ടോമേഷൻ എന്നിവയിലെ പുരോഗതിക്ക് സംഭാവന നൽകിക്കൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിച്ച് വരുന്നു.
ഇന്ത്യന്‍ സർക്കാറുമായി വരെ വന്‍ പദ്ധതികള്‍ ഏർപ്പെട്ട കമ്പനി കൂടിയാണ് സീമന്‍സ്. ഇന്ത്യന്‍ റെയ്ല്‍വേയ്ക്ക് വേണ്ടി 1200 വൈദ്യുത തീവണ്ടികള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാര്‍ ഈ വർഷം ആദ്യം സീമന്‍സിന് ലഭിച്ചിരുന്നു. 9000 എച്ച് പി വിഭാഗത്തില്‍ പെട്ട വൈദ്യുത തീവണ്ടികളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഈ വണ്ടികളുടെ പരമാവധി വേഗത മണിക്കൂറില്‍ 120 കി. മി. 4500 ടണ്‍ ഭാരം കയറ്റാന്‍ സാധിക്കും. വന്ദേ ഭാരത് തീവണ്ടികള്‍ നിര്‍മിക്കാനുള്ള കരാറും സീമന്‍സിന് ലഭിച്ചിട്ടുണ്ട്.
കമ്മ്യൂണിക്കേഷൻ ടെക്നോളജി പ്രോജക്ട് മാനേജർ, പ്രോജക്റ്റ് മാനേജർ, ക്വാളിറ്റി എഞ്ചിനീയർ, അനലൈസർ ആന്‍ഡ് സർവീസ് സപ്പോർട്ട് എഞ്ചിനീയർ, കസ്റ്റമർ സർവീസ് ഫീൽഡ് എൻജിനീയർ, സെയിൽസ് എഞ്ചിനീയർ, പ്രോജക്റ്റ് എൻജിനീയർ, സൈറ്റ് ഇഎച്ച്എസ് എഞ്ചിനീയർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്കാണ് നിലവില്‍ സീമന്‍സ് തൊഴിലാളികളെ തേടുന്നത്.
സീമെൻസ് കരിയർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഉദ്യോഗാർത്ഥികള്‍ക്ക് ഉചിതമായ ജോലികളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഉചിതമായ ജോലി തിരഞ്ഞെടുക്കുക: നിങ്ങളുടെ കഴിവുകൾ, യോഗ്യതകൾ, താൽപ്പര്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്ന ഒരു ജോലി ആദ്യം വെബ്സൈറ്റില്‍ നിന്ന് തിരഞ്ഞെടുക്കുക . ചുമതലകൾ, ആവശ്യകതകൾ, യോഗ്യതകൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കണം.
അതിനുശേഷം നിങ്ങൾ സീമെൻസിൽ ജോലിക്ക് അപേക്ഷിക്കുന്നത് ആദ്യമായാണെങ്കിൽ, നിങ്ങൾ കമ്പനിയുടെ കരിയർ പോർട്ടലിൽ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. അപേക്ഷ സമർപ്പിക്കുക: ജോലികള്‍ പട്ടികപ്പെടുത്തിയ പേജിലെ "അപ്ലൈ നൌ" ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് ലഭിക്കുന്ന അപേക്ഷ ഫോമില്‍ നിങ്ങളുടെ വ്യക്തികത വിവരങ്ങൾ, ജോലി പരിചയം, വിദ്യാഭ്യാസം, ബയോഡാറ്റ, കവർ ലെറ്റർ എന്നിവ പോലുള്ള പ്രസക്തമായ ഡോക്യുമെന്റുകൾ നൽകുക.
നല്‍കിയ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ ഒന്നിലേറെ തവണ സൂക്ഷ്മ പരിശോധന നടത്തുക. അപേക്ഷാ പ്രക്രിയയുടെ ഭാഗമായി ചില സ്ഥാനങ്ങൾക്ക് പ്രത്യേക ചോദ്യങ്ങളോ വിലയിരുത്തലുകളോ ഉണ്ടായിരിക്കാം. ആവശ്യാനുസരണം ഇവ പൂർത്തിയാക്കുക. ആപ്ലിക്കേഷന് ആവശ്യമായ എല്ലാ കാര്യങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞാൽ "സബ്മിറ്റ്" ബട്ടൺ ക്ലിക്കുചെയ്യുക.
അപേക്ഷ സമർപ്പിച്ചതിന് ശേഷം, നിങ്ങളുടെ അപേക്ഷ ലഭിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിച്ചേക്കാം. സീമെൻസ് കരിയർ പോർട്ടലിലെ അക്കൗണ്ട് വഴി നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ സാധിക്കും.
https://jobs.siemens.com/careers
https://www.facebook.com/Malayalivartha