പ്ലസ്ടു കഴിഞ്ഞവർക്ക് ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ ആകാം , വിജ്ഞാപനം വന്നു ..
കേരള സര്‍ക്കാരിന്റെ കീഴില്‍ വനം വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള വനം വകുപ്പ് ഇപ്പോള്‍ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ പോസ്റ്റുകളിലായി മൊത്തം 14 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാറിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
കേരള സര്‍ക്കാരിന്റെ കീഴില്‍ വനം വകുപ്പില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത പ്ലസ് ടു ആണ് .കോഴിക്കോട് ,കണ്ണൂർ,,കാസറഗോഡ്, ,കോഴിക്കോട്, തൃശൂർ ,വയനാട്, കണ്ണൂർ, പാലക്കാട് ,ഇടുക്കി ജില്ലകളിൽ ഒഴിവുകളുണ്ട് / Reservation ഉള്ളവർക്കാണ് അവസരം
. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
കേരള വനം വകുപ്പ് ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി19 -33 വരെയാണ് . SC/ST ,Converted Christian Community എന്നിവർക്ക്ക് വയസ്സിളവുണ്ട്
എല്ലാ ഉദ്യോഗാർത്ഥികൾക്കും നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം
കേരള വനം വകുപ്പ് വിവിധ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 സെപ്റ്റംബര്‍ 20 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Official website https://thulasi.psc.kerala.gov.in/
https://www.facebook.com/Malayalivartha