സൗദി അറേബ്യയിലേക്ക് നഴ്സ് റിക്രൂട്മെന്റ്, ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്‌പെഷ്യാലിറ്റികളിലേക്ക് വനിത നഴ്‌സുമാര്‍ക്ക് അവസരം, നിയമനം നോർക്ക റൂട്ട്സ് വഴി
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്‌പെഷ്യാലിറ്റികളിലേക്ക് വനിത നഴ്‌സുമാര്‍ക്ക് അവസരം.നോര്‍ക്കാ റൂട്ട് വഴിയാണ് റിക്രൂട്ടിങ് നടക്കുന്നത്. അതിനാല്‍ ഏജന്‍സി കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടാകില്ല. നഴ്‌സിങ്ങില്‍ ബി.എസ്‌സിയോ പോസ്റ്റ് ബി.എസ്‌സിയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 25 പരമാവധി പ്രായം 35. അപേക്ഷകര്‍ക്ക് വാലിഡ് പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം എന്നത് നിര്ബന്ധമാണ് . ഇത് ഇന്റര്‍വ്യൂ സമയത്ത് കാണിക്കണം.
Department: Adult ER, Adult ICU (General, Neuro, Cardiac ), Cardiac ICU ( Peds.), Cardiac ICU (Adult ), Cath Lab, CCU, Dialysis ( Peds./Adult ), Emergency ( Peds./Adult ), Emergency Room (ER), Endoscopy ( Peds./Adult ), General Nursing, Hematology, Hemodialysis, ICU Adult, Intensive Care Unit (ICU), Labour & Delivery, Maternity ER, Maternity General, Medical & Surgical, Mental Health, Midwife, Neonatal ICU, NICU, Nuerology, Ob’s /Gyne, Oncology, Oncology and Hematoology, Operating Room (OR), Operation Theater (OT/OR), Pediatric ICU, Transplant
ഓഗസ്റ്റ് 28 മുതല്‍ 31 വരെ ചെന്നൈയില്‍ വച്ചാണ് ഇന്റര്‍വ്യൂ നടക്കുക. (ഇതില്‍ ഇഷ്ടമുള്ള ദിവസം നിങ്ങള്‍ക്ക് സെലക്ട് ചെയ്യാം) അപേക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും വിശദമായ വിജ്ഞാപനവും നോര്‍ക്ക റൂട്ട്‌സിന്റെയും എന്‍.ഐ.എഫ്.എലിന്റെയും വെബ് സൈറ്റുകളില്‍ ലഭിക്കും.
https://www.facebook.com/Malayalivartha