PSC പരീക്ഷ ഇല്ലാതെ ഉയർന്ന ശമ്പളത്തിൽ ജോലി അവസരം:ഒഴിവുകൾ ശുചിത്വ മിഷനിലാണ്..! ജോലി നേടാൻ ചെയ്യേണ്ടത്..!
കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഇത് സുവർണാവസരമാണ്.കേരള സര്‍ക്കാറിന്റെ ശുചിത്വ മിഷനിലാണ് ഒഴിവുകൾ. ശുചിത്വ മിഷനിൽ ഇപ്പോള്‍ അസിസ്റ്റന്റ്കോർഡിനേറ്റർ(IEC),അസിസ്റ്റന്റ് കോർഡിനേറ്റർ(SWM),ഡോക്യൂമെന്റഷൻ സ്പെഷ്യലിസ്റ് എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മിനിമം ഡിഗ്രി യോഗ്യതയുള്ളവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. Suchitwa Mission ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകൾ പറയുന്നുണ്ട്. ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. 30,995 മുതൽ 60,000 വരെയാണ് ശമ്പളം.
അസിസ്റ്റന്റ് കോർഡിനേറ്റർ (IEC) -തിരുവനന്തപുരം,പത്തനംതിട്ട,എറണാകുളം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്, എന്നീ ജില്ലകളിലാണ് ഒഴിവുകൾ . 30,995 രൂപയാണ് ശമ്പളം .
അസിസ്റ്റന്റ് കോർഡിനേറ്റർ(SWM)-പത്തനംതിട്ട,ആലപ്പുഴ,എറണാകുളം,തൃശൂർ,മലപ്പുറം,വയനാട്, എന്നീ ജില്ലകളിലാണ് ഒഴിവുകൾ. 32,560 രൂപയാണ് ശമ്പളം.
ഡോക്യൂമെന്റഷൻ സ്പെഷ്യലിസ്റ്റിന് 1 ഒഴിവാണ് ഉള്ളത്.60,000 റോപ്പയാണ് ശമ്പളം.
അസിസ്റ്റന്റ് കോർഡിനേറ്റർ (IEC) യ്ക്കും ,അസിസ്റ്റന്റ് കോർഡിനേറ്റർ(SWM) നും 36 വീതവും,ഡോക്യൂമെന്റഷൻ സ്പെഷ്യലിസ്റ്റിന് 45 വീതവുമാണ് ജോലിയ്ക്കുള്ള പ്രായപരിധി. എന്നാൽ പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
അസിസ്റ്റന്റ് കോർഡിനേറ്റർ (IEC) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതകൾ
1 ഏതെങ്കിലും വിഷയത്തിൽ ബിരുദം
2 ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ (പ്രശസ്ത സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള മുഴുവൻ സമയ റെഗുലർ കോഴ്സ് ആയിരിക്കണം)
അല്ലെങ്കിൽ ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (സർക്കാർ അംഗീകരിച്ച മുഴുവൻ സമയ റെഗുലർ കോഴ്സ് ആയിരിക്കണം)
3 കുറഞ്ഞത് രണ്ട് വർഷത്തെ പ്രസക്തമായ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് കോർഡിനേറ്റർ(SWM) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതകൾ
1 സർക്കാർ അംഗീകൃത എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം, പ്രസക്തമായ മേഖലയിൽ 02 വർഷത്തെ പരിചയം.
2 സർക്കാർ അംഗീകൃത പോളിടെക്‌നിക് സ്ഥാപനങ്ങളിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ 05 വർഷത്തെ പരിചയവും
ഡോക്യൂമെന്റഷൻ സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതകൾ
1 ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ/ ഫാഷൻ കമ്മ്യൂണിക്കേഷൻ/ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ/ ഡിസൈൻ കമ്മ്യൂണിക്കേഷൻ (പിജി അഭിലഷണീയമായ യോഗ്യത) അംഗീകൃത സർവ്വകലാശാല/ഡീംഡ് സർവ്വകലാശാലയിൽ നിന്നോ നിയമാനുസൃത സ്ഥാപനത്തിൽ നിന്നോ (NID, NIFT മുതലായവയിൽ) ബിരുദം അല്ലെങ്കിൽ
അംഗീകൃത സർവ്വകലാശാല/ഡീംഡ് സർവ്വകലാശാലയിൽ നിന്നോ നിയമാനുസൃത സ്ഥാപനത്തിൽ നിന്നോ (NID, NIFT മുതലായവ) മറ്റേതെങ്കിലും കമ്മ്യൂണിക്കേഷൻ അധിഷ്ഠിത കോഴ്‌സുകളിൽ (പിജി അഭിലഷണീയമായ യോഗ്യത) ബിരുദം.
2 അംഗീകൃത സർവകലാശാല/ഡീംഡ് സർവകലാശാലയിൽ നിന്ന് മലയാളം/ ഇംഗ്ലീഷിൽ ബിരുദം
ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഒക്ടോബര്‍ 20 വരെയാണ്. അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രെദ്ധിക്കേണ്ട കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
https://www.facebook.com/Malayalivartha