കായിക താരമാണോ നിങ്ങൾ...? എങ്കിൽ നിങ്ങൾക്കായി കരസേന തൊഴിലവസരമൊരുക്കുന്നു..!
കായികതാരങ്ങളാണോ നിങ്ങൾ?എന്നാൽ നിങ്ങൾക്കായി തൊഴിൽ അവസരം ഒരുക്കുകയാണ് കരസേന. കായികതാരങ്ങൾക്കായി നവംബർ 20 മുതൽ ഡിസംബർ 20 വരെയാണു കരസേന റിക്രൂട്മെന്റ് ട്രയൽ നടത്തുന്നു. ഈ ദിവസങ്ങളിൽ തന്നെയായിരിക്കും സെലക്ഷൻ നടക്കുക. വരെ അപേക്ഷകൾ ഓൺലൈനിനായി സ്വീകരിക്കുന്നത് ഒക്ടോബർ 30 ആണ്.
2021 ഒക്ടോബർ 1 മുതൽ 2023 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ രാജ്യാന്തരയോ , ജൂനിയറോ അല്ലെങ്കിൽ സീനിയർ ദേശീയ ചാംപ്യൻഷിപ്പിലോ,അഖിലേന്ത്യ ഇന്ത്യ ഗെയിംസിലോ,യൂത്ത് ഗെയിംസുകളിലോ പങ്കെടുത്തവർക്കാണ് അവസരം. ഹവിൽദാർ, നയ്ബ് സുബേദാർ,എന്നീ വിഭാഗങ്ങളിലേക്ക് ഡയറക്ട് എൻട്രിയാണ് ഉള്ളത്.
അത്‌ലറ്റിക്സ് ,ഫുട്ബോൾ ഉൾപ്പെടെ 26 കായിക ഇനങ്ങളിലെ വിവിധ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. പ്രായപരിധി 25 ആണ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 10 ക്ലാസ് ആണ്. വിശദവിവരങ്ങൾക്ക് ജോയിൻ ഇന്ത്യൻ ആർമി എന്ന ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. താത്പര്യമുള്ളവർ അവസരം പാഴാക്കാതെ ഉടൻ തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.
മുൻപ് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മറ്റു സംസ്ഥാനങ്ങളിലെ കായിക താരങ്ങൾക്ക് അവരുടെ സർക്കാർ വലിയ വാഗ്ദാനങ്ങളും സമ്മാനങ്ങളും നൽകിയപ്പോൾ മലയാളി താരങ്ങൾക്ക് സർക്കാരിൽ നിന്നും ഒന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഹോക്കി ടീം മുൻ നായകൻ പി.ആർ ശ്രീജേഷ് ആരോപിച്ചിരുന്നു.
ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയിട്ടും സർക്കാർ അവഗണിച്ചെന്നും സർക്കാർ പ്രതിനിധികൾ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു ശ്രീജേഷ് പറഞ്ഞത്. എന്നാൽ കായിക താരങ്ങളെ സർക്കാർ അവഗണിച്ചിട്ടില്ലെന്നും എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നൽകിയിട്ടുണ്ടെന്നും ഇനിയും അത് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha