റയില്‍വേയില്‍ 18,252 ഒഴിവ്
കൊമേഴ്‌സല്‍ അപ്രന്റിസ്, ട്രാഫിക് അപ്രന്റിസ്, എന്‍ക്വയറി കം റിസര്‍വേഷന്‍ ക്ലാര്‍ക്ക്, ഗുഡ്‌സ് ഗാര്‍ഡ്, ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് അസിസ്റ്റന്റ്, സീനിയര്‍ ടൈം കീപ്പര്‍ തസ്തികകളിലേക്കു വിവിധ റയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 18,252 ഒഴിവുകളുണ്ട്. തിരുവനന്തപുരം ആര്‍ആര്‍ബിയില്‍ 488 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം.
പരസ്യതീയതി: 26.12.2015.
സെന്‍ട്രലൈസ്ഡ് എംപ്ലോയ്‌മെന്റ് നോട്ടീസ് നമ്പര്‍: 03/2015. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25.
യോഗ്യത
കൊമേഴ്‌സല്‍ അപ്രന്റിസ്: ബിരുദം/തത്തുല്യം. ട്രാഫിക് അപ്രന്റിസ്: ബിരുദം/തത്തുല്യം. എന്‍ക്വയറി കം റിസര്‍വേഷന്‍ ക്ലാര്‍ക്ക്: ബിരുദം/തത്തുല്യം. ഗുഡ്‌സ് ഗാര്‍ഡ്: ബിരുദം/തത്തുല്യം. ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്: ബിരുദം/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദിയില്‍ ടൈപ്പിങ് പ്രാവീണ്യം (കംപ്യൂട്ടര്‍).
സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്: ബിരുദം/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദിയില്‍ ടൈപ്പിങ് പ്രാവീണ്യം (കംപ്യൂട്ടര്‍).
അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍: ബിരുദം/തത്തുല്യം.
ട്രാഫിക് അസിസ്റ്റന്റ്: ബിരുദം/തത്തുല്യം.
സീനിയര്‍ ടൈം കീപ്പര്‍: ബിരുദം/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദിയില്‍ ടൈപ്പിങ് പ്രാവീണ്യം (കംപ്യൂട്ടര്‍).
എഴുത്തുപരീക്ഷയ്ക്ക് ഇംഗ്ലിഷ്, ഹിന്ദി, ഉര്‍ദു ഭാഷകള്‍ക്കു പുറമെ പ്രാദേശിക ഭാഷകളും തിരഞ്ഞെടുക്കാം. എല്ലാ ആര്‍ആര്‍ബിയിലേക്കും ഒരേ ദിവസമായിരിക്കും പരീക്ഷ.
2016 മാര്‍ച്ച്, മേയ് മാസങ്ങളില്‍ പരീക്ഷ നടത്തും. ഒരു തസ്തികയിലേക്ക് ഒന്നിലേറെ ആര്‍ആര്‍ബിയില്‍ അപേക്ഷിക്കാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
അപേക്ഷാഫീസ്: 100 രൂപ പട്ടികവിഭാഗം, വിമുക്തഭടന്‍, വികലാംഗര്‍, വനിതകള്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ താഴെയുള്ള സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്കു ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. തിരുവനന്തപുരം വെബ്‌സൈറ്റ്: www.rrbthiruvananthapuram.gov.in
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha