കർണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർ യാഡിലും, ഗോവയിലെ നേവൽ എയർക്രാഫ്റ്റ് യാഡിലുമായി തൊഴിൽ അവസരങ്ങൾ.... യോഗ്യത 10 ക്ലാസ്...!210 ഒഴിവുകൾ..! സ്ത്രീകൾക്കും അവസരം
10 ക്ലാസ് വിജയിച്ചവരാണോ നിങ്ങൾ..? ജോലി അന്വേഷിക്കുകയാണോ..? എന്നാൽ നിങ്ങൾക്കായി തൊഴിലവസരങ്ങൾ ഒരുങ്ങുകയാണ്.
കർണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർ യാഡിലും ഗോവയിലെ നേവൽ എയർക്രാഫ്റ്റ് യാഡിലുമായി 210 അപ്രന്റിസ് ഒഴിവുകളിലേക്കുമാണ് അവസരം. താല്പര്യമുള്ള സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. 14 മുതൽ 21 വരെയാണ് പ്രായപരിധി.
50% മാർക്കോടെ പത്താം ക്ലാസും 65% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ,റിഗ്ഗർ ട്രേഡുക്കാർക്ക് എട്ടാം ക്ലാസ് വിജയവുമാണ് വിദ്യാഭ്യാസ യോഗ്യത. ഒരു വർഷ ഐടിഐക്കാർക്ക് 7700 രൂപയും രണ്ടു വർഷ ഐടിഐക്കാർക്ക് 8050 രൂപയും ഫ്രഷർ റിഗ്ഗറുക്കാർക്ക് 2500 മുതൽ 5500 വരെയും സ്റ്റൈഫൻഡ് നൽകുന്നതാണ്. അപേക്ഷ ഫീസ് ഒന്നും തന്നെ ഇല്ല .സൗജന്യമാണ്.
കർണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർ യാഡിലുള്ള ഒഴിവുകൾ ഉള്ള ട്രേഡുകൾ
ഇലക്ട്രോണിക്സ് മെക്കാനിക്–25 പോസ്റ്റുകൾ,ഫിറ്റർ–25 പോസ്റ്റുകൾ,ഇൻഫർമേഷൻ&കമ്മ്യൂണിക്കേഷൻ ടെക്നോളജി മെയ്ന്റനൻസ് - 05 പോസ്റ്റുകൾ ,ഷീറ്റ് മെറ്റൽ വർക്കർ – 04 പോസ്റ്റുകൾ ,ടൈലർ (ജനറൽ ) – 02 പോസ്റ്റുകൾ ,കാർപെന്റർ – 14 പോസ്റ്റുകൾ ,
മെക്കാനിക്(ഡീസൽ ) – 16 പോസ്റ്റുകൾ , ഇലക്ക്ട്രിഷ്യൻ – 25 പോസ്റ്റുകൾ, R & A/C മെക്കാനിക് – 08 പോസ്റ്റുകൾ ,
വെൽഡർ(ഗ്യാസ് & ഇലക്ട്രിക്ക് ) – 12 പോസ്റ്റുകൾ ,മെക്കാനിസ്റ്റ് – 06 പോസ്റ്റുകൾ, പെയിന്റർ(ജനറൽ ) – 05 പോസ്റ്റുകൾ ,പ്ലംബർ – 08 പോസ്റ്റുകൾ
ഇൻസ്ട്രുമെന്റ്മെക്കാനിക് – 05 പോസ്റ്റുകൾ , മെക്കാനിക് മെഷീൻ ടൂൾ മെയ്ന്റനൻസ്– 02 പോസ്റ്റുകൾ മെക്കാനിക് മോട്ടോർ വെഹിക്കിൾ – 02 പോസ്റ്റുകൾ എന്നിവയാണ്
റിഗ്ഗറിനും , ഷിപ്പ്‌റൈറ്റ് സ്റ്റീലുകൾക്കും ,രണ്ട് വർഷത്തെ എക്സ്പീരിയൻസ് വേണ്ട തൊഴിലുകളാണ്
റിഗ്ഗർ – 09 പോസ്റ്റുകൾ , ഷിപ്പ്‌റൈറ്റ് സ്റ്റീൽ - 07 പോസ്റ്റുകൾ എന്നിവയാണ്
നേവൽ എയർക്രാഫ്റ്റ് യാർഡ് ഗോവയിൽ ,30 ഒഴിവുകളാണുള്ളത്
ജനറൽ – 17 പോസ്റ്റുകൾ ,OBC– 08 പോസ്റ്റുകൾ ,SC – 01 പോസ്റ്റുകൾ ,ST – 04 പോസ്റ്റുകൾ എന്നിവയാണ്
ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ www.apprenticeshipindia.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യുക. തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൂടി സ്പീഡ് അല്ലെങ്കിൽ റജിസ്റ്റേഡ് തപാലിൽ അയയ്ക്കണം. പോസ്റ്റ് അയക്കേണ്ട വിലാസം The Officer in Charge, Dockyard Apprentice School, Naval Ship Repair Yard, Naval Base, Karnataka , pincode : 581308. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 12 വരെയാണ്.
https://www.facebook.com/Malayalivartha