ഭാരത് പെട്രോളിയത്തില്‍ കേരളത്തില്‍ ജോലി അവസരം; 45 ഒഴിവുകള്‍
കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ BPCL ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Bharat Petroleum Corporation Limited (BPCL), Kochi Refinery ഇപ്പോള്‍ Technician Apprentice തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിപ്ലോമ ഉള്ളവര്‍ക്കായി മൊത്തം 45 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 13 മുതല്‍ 2023 ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം.
കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ BPCL ല്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം
Chemical Engineering 32
Electrical Engineering/ Electrical & Electronics Engineering 3
Mechanical Engineering 5
Instrumentation Engineering/ Applied Electronics & Instrumentation Engineering/ Instrumentation Technology/ Instrumentation and Engineering/ Electronics & Instrumentation Engineering വിഭാഗത്തിൽ 5 ഒഴിവുകളുമാണ് ഉള്ളത് .
Bharat Petroleum Corporation Limited (BPCL), Kochi Refinery ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 27 വയസ്സാണ് . ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഒരു അംഗീകൃത ഇന്ത്യൻ യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 60 % മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ [ മുഴുവൻ സമയ കോഴ്സ് ആയിരിക്കണം ] ( SC / ST / PwBD ഉദ്യോഗാർത്ഥികൾക്ക് 50 % മാർക്ക് ഇളവ് ഉണ്ട്
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഒക്ടോബര്‍ 31 വരെ.
അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Official website https://www.bharatpetroleum.com/
https://www.facebook.com/Malayalivartha