ഇന്ത്യൻ ആർമിയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി സുവർണാവസരം:ഇന്ത്യൻ ആർമിയുടെ ടെക്‌നിക്കൽ വിങ്ങിൽ ഒഴിവ് വന്ന 90 തസ്തികകളിലേക്കാണ് നിയമനം...ഉടൻ അപേക്ഷിക്കൂ....
ഒരു ജോലി അന്വേഷിക്കുകയാണോ നിങ്ങൾ... അതും ഇന്ത്യൻ ആർമിയിൽ... ഇന്ത്യൻ ആർമിയിൽ ജോലി ആഗ്രഹിക്കുന്നവർ നിരവധി പേരുണ്ടാകും. അല്ലെ.?
എന്നാൽ നിങ്ങൾക്ക് സുവർണാവസരം. ഇന്ത്യൻ ആർമിയിലേക്ക് തൊഴിലവസരം ഒരുങ്ങുകയാണ്.
ഇന്ത്യൻ ആർമിയിൽ സ്ഥിരം ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്കാണ് സുവർണാവസരം ഒരുങ്ങിയിരിക്കുന്നത്. 51-ാമത് ടെക്‌നിക്കൽ എൻട്രി സ്ട്രീം വഴി, അവിവാഹിതരായ യുവാക്കൾക്കായാണ് പുതിയ വിജ്ഞാനപനം വന്നിരിക്കുന്നത്. രാജ്യവ്യാപകമായി ഇന്ത്യൻ ആർമിയുടെ ടെക്‌നിക്കൽ വിങ്ങിൽ ഒഴിവ് വന്ന 90 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. 10 ക്ലാസും പ്ലസ് ടു വിൽ സയൻസ് സ്ട്രീം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. അപേക്ഷകർ 2023ലെ JEE എൻട്രൻസ് എക്‌സാം എഴുതിയവരുമായിരിക്കണമെന്ന് നിർബന്ധമുണ്ട്.
പ്ലസ് ടു സയൻസിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങൾ പഠിക്കുകയും, മൂന്ന് വിഷയങ്ങളിലും 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടുകയും ചെയ്തവർക്കാണ് അവസരം.
ഈ ജോലിയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകൾ ,
1 . അവിവാഹിതരായ ഇന്ത്യൻ പുരുഷൻമാർക്കാണ് അപേക്ഷിക്കാനുള്ള അവസരം . അപേക്ഷ സമയം മുതൽ ട്രെയ്‌നിങ് പൂർത്തിയാക്കുന്ന കാലം വരെ വിവാഹം കഴിക്കാൻ പാടില്ല. ട്രെയ്‌നിങ് കാലയളവിൽ വിവാഹം കഴിക്കുന്നവരെ ജോലിയിൽ നിന്ന് ടെർമിനേറ്റ് ചെയ്യുകയും ഈ കാലയളവിൽ ഉദ്യോഗാർഥിക്കായി ചെലവാക്കിയ തുക ഈടാക്കുകയും ചെയ്യും.
2 . അംഗീകൃത വിദ്യാഭ്യാസ ബോർഡിന് കീഴിൽ എസ്.എസ്.എൽ.സി, പ്ലസ് ടു സ്ട്രീമിൽ പഠനം പൂർത്തിയാക്കിയിരിക്കണം. പ്ലസ് ടുവിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളടങ്ങിയ സയൻസ് ഗ്രൂപ്പ് തെരഞ്ഞെടുത്തിരിക്കണം. മാത്രമല്ല മൂന്ന് വിഷയങ്ങളിലും 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിരിക്കണം.
3 .കൂടാതെ 2023 ലെ JEE എൻട്രൻസ് എക്‌സാം എഴുതിയ ഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാനാവുന്നത്. പരീക്ഷ പാസാവണമെന്ന് നിർബന്ധമില്ല.
ഈ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 16½ വയസ്സിനും 19½ നും വയസിനിടയിലുള്ളവർക്കാണ് അപേക്ഷിക്കാനാവുക. 20 ജനുവരി 2005 നും 1 ജനുവരി 2008നും ഇടയിൽ ജനിച്ചവരായിരിക്കണം. ട്രെയ്‌നിങ് പൂർത്തിയാക്കുന്നവർക്ക് ആദ്യം ലെഫ്റ്റനന്റ് റാങ്കിലാണ് നിയമനം വരുന്നത്. അതിനുശേഷം പ്രവർത്തന മികവിന് അനുസരിച്ച് റാങ്കിങ്ങിൽ ഉയർച്ചയുണ്ടാവുകയും ചെയ്യും. ലഫ്റ്റനന്റ് റാങ്കിൽ ജോലിക്ക് പ്രവേശിക്കുന്ന സമയത്ത് 56,100 മുതൽ 1,77,500 രൂപ വരെ ശമ്പളയിനത്തിൽ ലഭിക്കുന്നതാണ്.
താൽപര്യമുള്ളവർ joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ലോഗിൻ ചെയ്ത് അപേക്ഷകൾ സമർപ്പിക്കുക. നവംബർ 12 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകൾ സമർപ്പിക്കേണ്ട വിധം
1 . ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in സന്ദർശിക്കുക. തുടർന്ന് നോട്ടിഫിക്കേഷൻ ബാറിന് താഴെയുള്ള Officer Selection സെലക്ട് ചെയ്യുക. Apply online സെലക്ട് ചെയ്ത് രജിസ്റ്റർ ചെയ്യുക.
2 .തുടർന്ന് നോട്ടിഫിക്കേഷൻ ബാറിന് താഴെയുള്ള Officer Selection സെലക്ട് ചെയ്യുക.
3 .Apply online സെലക്ട് ചെയ്ത് രജിസ്റ്റർ ചെയ്യുക.
4 .ശേഷം പാർട്ട് 2 വിൽ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ചേർക്കുക.
അപേക്ഷ ഫോം പ്രിന്റ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
നാല് വർഷത്തെ ട്രെയ്‌നിങ് കാലയളവിൽ ആർമി ട്രെയ്‌നിങ്ങിനോടൊപ്പം മൂന്ന് വർഷത്തെ എഞ്ചിനീയറിങ് കോഴ്‌സും പൂർത്തിയാക്കുന്നതാണ്.
https://www.facebook.com/Malayalivartha