ഒരു ജോലിയാണോ നിങ്ങൾ തേടുന്നത്....എൻജിനീയറിങ് ബിരുദധാരികളാണോ.... 90,000 രൂപ ശമ്പളത്തോടെ കേന്ദ്ര സർക്കാരിനു കീഴിലെ കാബിനറ്റ് സെക്രട്ടേറിയേറ്റിൽ തൊഴിലവസരം..! ഉടൻ അപേക്ഷിക്കൂ..!
പഠനം കഴിഞ്ഞാൽ എല്ലാവരും ജോലിക്കാൻ ശ്രമിക്കുന്നത്.50 ശതമാനം വിദ്യാർത്ഥികളും പടിക്കുന്നതോ പല തരത്തിലുള്ള എൻജിനീയറിങ് കോഴ്സുകളും. അതിൽ 30 ശതമാനം ആൾക്കാർക്കും നല്ല ശമ്പളമുള്ള ജോലി ലഭിക്കും...എന്നാൽ ബാക്കി പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളോ എന്ത് ചെയ്യും? അവർ പഠിച്ചതുമായി ബന്ധമില്ലാത്ത തൊഴിലിനും പോയി തുച്ഛമായ ശമ്പളവും കിട്ടി അതിൽ ജീവിതം മുന്നോട്ട് കൊണ്ട് പോവും...
എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ..?
എന്നാൽ നിങ്ങൾക്കായി ഇപ്പോൾ ഒരു സുവർണാവസരം ഒരുങ്ങുന്നു..
എൻജിനീയറിങ് ബിരുദക്കാർക്കാണ് ഇത്തരത്തിലൊരു തൊഴിലവസരം ഒരുങ്ങുന്നത്.
കേന്ദ്ര സർക്കാരിനു കീഴിലെ കാബിനറ്റ് സെക്രട്ടേറിയേറ്റിൽ 125 ഡപ്യൂട്ടി ഫീൽഡ് ഓഫീസർ തസ്തികകളിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്. ഗേറ്റ് 2021, 2022 , 2023 എന്നിവയിൽ നിന്നുള്ള സാധുവായ Graduate Aptitude Test in Engineering അഥവാ ഗേറ്റ് സ്കോറിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
കാബിനറ്റ് സെക്രട്ടേറിയറ്റ് റിക്രൂട്ട്‌മെന്റ് 2023 ഗേറ്റ് വഴി വന്നിരിക്കുന്ന ഒഴിവുകൾ..
1 കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജിയിൽ 60 തസ്തികകളിലാണ് ഒഴിവുകൾ.
2 ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ 48 പോസ്റ്റുകളിലാണ് ഒഴിവുകൾ.
3 സിവിൽ എൻജിനീയറിങ്ങിൽ 2 പോസ്റ്റുകളിലാണ് ഒഴിവുകൾ.
4 ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 2 പോസ്റ്റുകളിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്.
5 മാത്തമാറ്റിക്സിൽ 2 പോസ്റ്റുകളിലാണ് ഒഴിവുകൾ.
6 സ്റ്റാറ്റിസ്റ്റിക്സിൽ 2 പോസ്റ്റുകളിലാണ് ഒഴിവുകൾ.
7ഫിസിക്സിൽ 5 പോസ്റ്റുകളിലാണ് ഒഴിവുകൾ.
8 കെമിസ്ട്രിയിൽ 3 പോസ്റ്റുകളിലാണ് ഒഴിവുകൾ വിളിച്ചിരിക്കുന്നത്.
9 മൈക്രോബയോളജിയിൽ 1 പോസ്റ്റിലേയ്ക്കുമാണ് ഒഴിവുകൾ.
ഈ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട വിദ്യാഭ്യാസ യോഗ്യത എന്നത് ഉദ്യോഗാർത്ഥിക്ക് എഞ്ചിനീയറിംഗിലോ സാങ്കേതികവിദ്യയിലോ ബിരുദമോ സയൻസിൽ ബിരുദാനന്തര ബിരുദമോ, അംഗീകൃത സർവകലാശാലയിൽ നിന്ന് മറ്റേതെങ്കിലും സാങ്കേതിക അല്ലെങ്കിൽ ശാസ്ത്ര ബിരുദമോ ഉണ്ടായിരിക്കണം. അപേക്ഷകൻ ബന്ധപ്പെട്ട വിഷയ പേപ്പറിൽ ഗേറ്റ് സ്കോർ നേടിയിരിക്കുകയും ചെയ്യണം. ഇതിലേക്കുള്ള ഉദ്യോഗാർത്ഥിയുടെ പ്രായപരിധി 30 വയസ്സിൽ കൂടരുത്. SC/ST/OBC/കേന്ദ്രസർക്കാർ , ജീവനക്കാർ/വിമുക്തഭടന്മാർ എന്നിവർക്ക് കേന്ദ്രസർക്കാർ ഉത്തരവുകൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കുന്നതാണ്.
ഉദ്യോഗാർത്ഥികൾക്ക് 90,000 ആയിരിക്കും ശമ്പളം. കാബിനറ്റ് സെക്രട്ടേറിയറ്റ് റിക്രൂട്ട്‌മെന്റ് 2023 ഗേറ്റിലേക്ക് അപേക്ഷിക്കേണ്ട ഇങ്ങനെയാണ്, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാ ഫോം , പോസ്റ്റ് ബാഗ് നമ്പർ 001, ലോധി റോഡ് ഹെഡ് പോസ്റ്റ് ഓഫീസ്, ന്യൂഡൽഹി- 110003 എന്ന വിലാസത്തിൽ മുദ്രവച്ച കവറിൽ അയയ്ക്കണം. ഉദ്യോഗാർത്ഥികൾ കവറിനു മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തേണ്ടതാണ്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 നവംബർ 6-നകം ഓഫ്‌ലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha