ഓസ്ട്രിയയിലേക്കും ജർമ്മനിയിലേക്കും സൗദിയിലേക്കും വൻ തൊഴിലവസരങ്ങൾ ഒരുക്കി ഒഡെപെക്ക്:വിസയും, വിമാന ടിക്കറ്റുംമെല്ലാം സൗജന്യം; ഉടൻ അപേക്ഷിക്കൂ...
നിങ്ങൾ ഒരു നല്ല ജോലി അന്വേഷിക്കുകയാണോ? അതും നഴ്സിംഗ് പഠിച്ച് വിദേശത്ത് ജോലി സ്വപ്നം കാണുന്നവരാണോ ? എന്നാൽ നിങ്ങൾക്ക് ഓസ്ട്രിയയിലേക്കും ജർമ്മനിയിലേക്കും സൗദിയിലേക്കും വൻ അവസരങ്ങൾ ഒരുങ്ങി കഴിഞ്ഞു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് സൗജന്യമായി അവസരം ഒരുങ്ങുന്നത്.
ഓസ്ട്രിയയിലേക്ക് ജോലി അന്വേഷിക്കുന്ന നഴ്‌സ്‌മാർക്ക് 50 ഒഴിവുകളാണ് വന്നിരിക്കുന്നത്. നഴ്‌സിങ്ങിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സാണ്. പ്രതിമാസം 2600 യൂറോ മുതൽ 4000 യൂറോ വരെയാണ് ശമ്പളം. അതായത് ഇന്ത്യൻ രൂപ 228,641 മുതൽ 351,772 വരെയാണ്. വിസയും, വിമാന ടിക്കറ്റുംമെല്ലാം സൗജന്യമായിരിക്കും. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനവും നൽകുന്നതാണ്. ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 26നു മുൻപ് gm@odpec.in എന്ന മെയിലിലേക്ക് അയയ്ക്കണം.
നിങ്ങൾ ജർമ്മനിയിലേക്ക് നഴ്സുമാരുടെ ജോലിക്കാണെങ്കിൽ 500 ഒഴിവുകളാണ് വന്നിട്ടുള്ളത്. നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സാണ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെയാണ്. തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകുന്നതാണ്. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപെൻഡും നൽകുന്നു. ആകർഷകമായ ശമ്പളം കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും. ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. നവംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 28നു മുൻപ് gm@odepec.in ലേക്ക് ഇമെയിൽ ചെയ്യുക.
നിങ്ങൾ സൗദിയിലേക്ക് ജോലി അന്വേഷിക്കുന്നവരാണെങ്കിൽ ബി എസ് സി നഴ്സിങ്ങ്, പിബിബി എസ് സി നഴ്സിങ്, എം എസ് സി നഴ്സിംഗ് എന്നിവയാണ് യോഗ്യത. കുറഞ്ഞത് രണ്ട് വർഷം പ്രവർത്തിപരിചയം ഉള്ളവർക്കാണ് അവസരം ഒരുങ്ങുന്നത്. 4110 സൗദി റിയാൽ ആൺ ശമ്പളം. അതായത് 91,190.55 രൂപ. ഇതോടൊപ്പം എക്സ്പീരിയൻസ് അലവൻസും ലഭിക്കുന്നതാണ്. താമസവും വിസയും സൗജന്യമായിരിക്കും. മെഡിക്കൽ കവറേജും ലഭിക്കുന്നതാണ്. നവംബർ 6 നും 8 നുമായി മുംബൈയിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 2 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. വനിതാ നഴ്‌സ്‌മാർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് https://www.odepc.net/campaign/female-bsc-nurses-ksa/ ബന്ധപ്പെടാം.
വിശദ വിവരങ്ങൾക്കായി www.odepc.kerala.gov.in,എന്ന വെബ്സൈറ്റ് വഴിയോ 0471-2329440 അല്ലെങ്കിൽ 77364 96574 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha