പൊലീസ് ഡ്രൈവര്‍മാരായി ഇനി വനിതകളും.... നവംബറില്‍ പി.എസ്.സി വിജ്ഞാപനമിറക്കും
പൊലീസ് ഡ്രൈവര്‍മാരായി ഇനി വനിതകളും.... നവംബറില്‍ പി.എസ്.സി വിജ്ഞാപനമിറക്കും. നിലവില്‍ പിങ്ക് പൊലീസിന്റെ വാഹനങ്ങള്‍ വനിതാപൊലീസുകാര്‍ ഓടിക്കുന്നുണ്ടെങ്കിലും അവരെ ഡ്രൈവര്‍മാരായി റിക്രൂട്ട് ചെയ്തതല്ല. വനിതാ പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ ഓടിക്കുന്നതും ആണുങ്ങളാണ്.
വനിതകളെയും ഡ്രൈവര്‍മാരായി നിയമിച്ച് തുല്യ പരിഗണനയും അവസരവും നല്‍കണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
പൊലീസില്‍ 760ഡ്രൈവര്‍ തസ്തികകള്‍ കൂടി സൃഷ്ടിക്കും. പൊലീസില്‍ വനിതാബറ്റാലിയനും വനിതാസ്റ്റേഷനുകളുമുണ്ടെങ്കിലും ഡ്രൈവര്‍മാരായി വനിതകളെത്തിയിരുന്നില്ല.നിലവില്‍ ഇരുചക്രവാഹനങ്ങള്‍ ഒഴികെ പൊലീസില്‍ 3610വാഹനങ്ങളും 3071ഡ്രൈവര്‍മാരുണ്ട്. ഇതില്‍ എസ്.ഐ, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍ 19വീതമാണുള്ളത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ തസ്തിക 38മാത്രം. ഡ്രൈവര്‍മാരുടെ ആകെ തസ്തികകള്‍ 3128.
പുതിയ തസ്തികകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ഒറ്റ വിജ്ഞാപനമായിരിക്കും. ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും നേടിയവര്‍ക്ക് അപേക്ഷിക്കാം. ഹെവി വാഹനങ്ങളോടിക്കാനുള്ള പ്രാഗത്ഭ്യം പി.എസ്.സിയുടെ പ്രായോഗിക പരീക്ഷയില്‍ തെളിയിക്കണം. ഇതില്‍ വിജയിക്കുന്നവര്‍ക്ക് റോഡ് ടെസ്റ്റുണ്ട്.
നിശ്ചിത ശാരീരിക യോഗ്യതകളും ആവശ്യമാണ്.സ്‌റ്രേഷനുകള്‍, ബറ്റാലിയനുകള്‍, ക്രൈംബ്രാഞ്ച് അടക്കം പൊലീസിന്റെ 17വിഭാഗങ്ങളിലും ഡ്രൈവര്‍മാരായി വനിതകളെയും നിയമിക്കും.
"
https://www.facebook.com/Malayalivartha